ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള ഫലപ്രധം ആയ പ്രതിവിധിയും , രോഗം പടരാതിരിക്കാൻ ഉള്ള മുൻകരുതലുകളും. - spinach leaf spot disease and its cure
ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള പ്രതിവിധി എന്താണ് ചീര കൊണ്ടുള്ള വിഭവങ്ങൾ കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. എല്ലാക്കാലത്തും എല്ലത്തരം മണ്ണിലും വളരുന്ന ഒരു ഇലവര്‍ഗ വിളയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും മഗ്നെഷ്യം , മങ്കനീസ് ,ഫോലറ്റ് , ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും സാന്നിധ്യം ചീരയെ മികച്ച ഒരു ഇലക്കറി ആക്കുന്നു. ചീര ചെടികളെ ബാധിക്കുന്ന ഒരു പ്രധാന രോഗം ആണ് ഇലപ്പുള്ളികൾ . ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. റൈസോക്ടോണിയ സൊളാനി ( Rhizoctonia solani ) എന്ന കുമിളാണ് രോഗകാരി. ഈ ചിത്രത്തിൽ കാണുന്നത് ഇലപ്പുള്ളി രോഗത്തിന്റെ ആരംഭ ഘട്ടമാണ്. ക്രമേണ എല്ലാ ചെടികളിലേക്കും ഇത് വ്യാപിക്കും.