കായീക്കാന്റെ ബിരിയാണി - റെസിപ്പി - Kayikkante Biriyani - Making of Kayees Biriyani
വർഷങ്ങൾ കടന്നു പോയി എന്നിട്ടും കായീക്കാന്റെ ബിരിയാണിയുടെ രുചിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല . ഇനി "കായീക്കാന്റെ ബിരിയാണി" എന്താണെന്നു അല്ലെ . 1948 ൽ വി കെ കായി എന്നാ കായിക്ക ഒരു ചെറിയ ചായക്കട കൊച്ചിയിലെ മട്ടാഞ്ചേരിയിൽ തുടങ്ങി . 1950 ൽ അതിനെ കയീസ് റഹുമത്തുള്ള ഹോട്ടൽ എന്നാക്കി വിപുലീകരിച്ചു . അദ്ദേഹം കണ്ടെത്തിയ രുചിക്കൂൂട്ടിൽ പിറന്നതാണ് കയീസ് ബിരിയാണി , അത് കയീക്കാന്റെ ബിരിയാണി എന്നാ പേരില് വളരെ പ്രശസ്തം ആണ് .