സാറെ.....എന്റെ ഒരു സന്തോഷത്തിനു ഇതു ഇരിക്കട്ടെ ! :) - How Govt servant starts bribing
കുറച്ചു ദിവസങ്ങള്ക്ക് മുമ്പ് കൊച്ചി വരെ ഒരു യാത്ര പോകാൻ ഇടയായി. അവിടെ വെച്ച് ഒരു വ്യക്തിയെ പരിചയപെട്ടു, അദ്ദേഹം ഒരു സർക്കാർ ആപ്പീസിൽ ജോലി ചെയ്യുന്നു . സർവീസിൽ കയറിയിട്ട് എട്ടു കൊല്ലം ആയി . ആള് നല്ല രസികെൻ ആയിരുന്ന കൊണ്ട് കുറെ നേരം സംസാരിച്ചു . നമ്മൾ മല്ലൂസ് വെറുതെ സമയം കളയാൻ സംസാരിക്കുമ്പോൾ നമ്മൾ ഒഴിച്ച് നാട്ടിലോള്ള സകലതിനെയും കുറ്റം പറയാറുണ്ടല്ലോ , അതിന്റെ ഭാഗം ആയി സർക്കാർ അപ്പീസുകളിലെ അഴിമതിയും , കൈക്കൂലിയെയും പറ്റിയും സംസാരിച്ചു ..അതിൽ നിന്നും എനിക്ക് മനസ്സിൽ സ്ട്രൈക്ക് ചെയ്ത കുറച്ചു കാര്യങ്ങൾ ചുവടെ കൊടുക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിൽ ആയതു ഇതാണ് :