സാറെ.....എന്റെ ഒരു സന്തോഷത്തിനു ഇതു ഇരിക്കട്ടെ ! :) - How Govt servant starts bribing
കുറച്ചു ദിവസങ്ങള്ക്ക് മുമ്പ് കൊച്ചി വരെ ഒരു യാത്ര പോകാൻ ഇടയായി. അവിടെ വെച്ച് ഒരു വ്യക്തിയെ പരിചയപെട്ടു, അദ്ദേഹം ഒരു സർക്കാർ ആപ്പീസിൽ ജോലി ചെയ്യുന്നു . സർവീസിൽ കയറിയിട്ട് എട്ടു കൊല്ലം ആയി . ആള് നല്ല രസികെൻ ആയിരുന്ന കൊണ്ട് കുറെ നേരം സംസാരിച്ചു . നമ്മൾ മല്ലൂസ് വെറുതെ സമയം കളയാൻ സംസാരിക്കുമ്പോൾ നമ്മൾ ഒഴിച്ച് നാട്ടിലോള്ള സകലതിനെയും കുറ്റം പറയാറുണ്ടല്ലോ , അതിന്റെ ഭാഗം ആയി സർക്കാർ അപ്പീസുകളിലെ അഴിമതിയും , കൈക്കൂലിയെയും പറ്റിയും സംസാരിച്ചു ..അതിൽ നിന്നും എനിക്ക് മനസ്സിൽ സ്ട്രൈക്ക് ചെയ്ത കുറച്ചു കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിൽ ആയതു ഇതാണ് :
1. കഷ്ട്ടപെട്ടു പഠിചു സർക്കാർ ജോലിയിൽ കയറുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സിൽ , കൈക്കൂലി വാങ്ങില്ല , നാടിനെ സേവിക്കേണം, എല്ലാവരെയും സഹായിക്കേണം എന്നൊക്കെയാണ്.
2. സീനിയോരിട്ടി കൂടുമ്പോൾ പതുക്കെ മടി വരാൻ തുടങ്ങും . ഇതിനു പ്രധാന കാരണം ഒരു ജീവനക്കാരൻ ശെരിയായ രീതിയിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാൻ ശെരിയായ ഒരു സംവിധാനം ഇല്ല . പല ഓഫീസുകളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനങ്ങൾ ഒക്കെ ഉണ്ടെങ്കിലും ,അതൊന്നും ശെരിയായി ഉപയോഗിക്കുന്നില്ല അല്ലെങ്കിൽ അതിനു വേണ്ടി പരിശ്രമിക്കുന്നില്ല. ഭരണാധികാരികളുടെ ഇശ്ചാശക്തി അളക്കേണ്ടത് ഇവിടെയാണ് .
3. കൈകൂലി വർധിക്കുന്നത് , അത് കൊടുക്കാൻ ആളുകൾ ഉള്ളത് കൊണ്ടാണ് . ശെരിയായ രീതിയിൽ ഉള്ള ഒരു കാര്യം നടത്താൻ കൈകൂലി കൊടുക്കേണ്ട കാര്യം ഇല്ലല്ലോ .
4. എന്തെങ്ങിലും ഒരു കാര്യത്തിന് നമ്മൾ സർക്കാർ ഓഫിസിൽ ചെന്നാൽ , ഒരു ഉദ്യോഗസ്ഥൻ പെട്ടെന്ന് തന്നെ നമ്മുടെ ആവശ്യം നടത്തി തന്നാൽ , ചിലപ്പോൾ നമ്മൾ "എന്റെ ഒരു സന്തോഷത്തിനു ഇത് ഇരിക്കെട്ടെ " എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ പോക്കറ്റിൽ പണം വെച്ച് കൊടുക്കാറുണ്ട് . പക്ഷെ ഇത് വളരെ വലിയ ഒരു തെറ്റു ആണ് . പുതിയതായി വന്ന ഒരു ജീവനക്കാരൻ , ഞാൻ നേരത്തെ പറഞ്ഞപോലെ കൈക്കൂലി വാങ്ങില്ല എന്നാ തീരുമാനത്തോടെ ആത്മാർത്ഥം ആയി ആയിരിക്കും ജോലി ചെയ്യുന്നത് , അപ്പോളായിരിക്കും "നമ്മുടെ സന്തോഷത്തിനു" വേണ്ടിയുള്ള പ്രലോഭനം നമ്മൾ നടത്തുന്നത് . ഒന്ന് രണ്ടു പ്രാവശ്യം ഇങ്ങനെ പണം ലഭിച്ചു തുടങ്ങുമ്പോൾ , ആ ജീവനക്കാരൻ ഇങ്ങനെ ഒരു കിമ്പളം പ്രതീക്ഷിക്കാൻ തുടങ്ങും . അപ്പൊ ആരെങ്കിലും ഒരു സേവനം ആവശ്യപ്പെടുകയും പണം ഒന്നും നല്കതെയും ഇരുന്നാൽ അത് ഒരു ബുദ്ധിമുട്ടായി തോന്നുകയും ചെയ്യും, അങ്ങനെ പതുക്കെ പതുക്കെ ആ ജീവനക്കാരൻ തന്റെ സേവനങ്ങൾക്ക് ചെറിയതോതിൽ പണം വാങ്ങി തുടങ്ങും , ഈ ശീലം വളർന്നു വളർന്നു അവസാനം ആ മനുഷ്യൻ നല്ല ഒന്നാംതരം കൈകൂലിക്കാരെൻ ആവുകയും ചെയ്യും . അവസാനം അയാള് പറയും "അപ്പൊ ശെരി തന്റെ സന്തോഷത്തിനു ഇത് മതി ഇനി എന്റെ സന്തോഷത്തിനു ഒരു 50000 കൂടി വേണം "!
5. സത്യത്തിൽ 10 - 20 % ഉദ്യോഗസ്ഥരേ കൈകൂലികാരായി ഉള്ളത് .. പക്ഷെ അവർ മതി ഒരു ഡിപ്പാര്ട്ടുമെന്റിനെ മുഴുവൻ നാണം കെടുത്താൻ .
6. സത്യസന്തരായ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം തനിക്ക് മുകളിൽ ഉള്ള ആളുകളിൽ നിന്നും രാഷ്ട്രീയകാരിൽ നിന്നും ഉള്ള സമ്മർദങ്ങൾ.
7.രാഷ്ട്രീയക്കാർ നന്നകേണം എന്ന് പറഞ്ഞിരുന്നിട്ട് ഒരു കാര്യവും ഇല്ല , കാരണം അവർ വരുന്നത് നമ്മുടെ സമൂഹങ്ങളിൽ നിന്നും തന്നെയാണ് , നല്ല മൂല്യ ബോധവും ദിശാബോധവും ഉള്ള രാഷ്ട്രീയക്കാർ നമ്മുടെ ഇടയിൽ നിന്ന് ജനിക്കേണം.
ഇന്ന് നമുക്ക് ഒരു തീരുമാനം എടുക്കാം , നമ്മൾ കാരണം ഒരു സർക്കാർ ജീവനക്കാരൻ കൈകൂലികാരൻ ആകില്ല ....
How a Government servant starts bribing, Who is really responsible for it?
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപെടുത്തുക