Posts

Showing posts from November, 2016

നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ? - Do you belive in life after the birth?

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: "നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?" മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: "തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും.അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌." വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?"

മാതാപിതാക്കൾ അറിയുവാൻ - Parents should know these things!

എല്ലാ ദിവസവും 3 - 4 മണിക്കുർ കുട്ടികൾ  പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക സ്ഥിരമായി പഠിക്കാൻ ഒരേ സ്ഥലവും സമയവുo ഉണ്ടാകുക എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക കുട്ടികളോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിന് പകരം ശരികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനുo സമയം കണ്ടെത്തുക സ്നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും മിസ്സാക്കാതിരിക്കുക

ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ് - Life is a simple exam

ഒരിക്കൽ ഒരു ശിഷ്യൻ പണ്ഡിതനോട് ചോദിച്ചു : ഗുരോ , എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയിൽ നമ്മിലധികം പേരും തോറ്റു പോകുന്നത് ..? അദ്ദേഹം .മറുപടി പറഞ്ഞു : യഥാർത്ഥത്തിൽ ജീവിതമാകുന്ന പരീക്ഷ വളരെ ലളിതമാണ്. പക്ഷെ , നമുക്കോരോരുത്തർക്കും ദൈവം വെവ്വേറെ ചോദ്യപ്പേപ്പറാണ് നൽകുന്നത്. ഇതറിയാതെ നാം അടുത്തിരിക്കുന്നവന്റെ ഉത്തരം കോപ്പിയടിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് പരീക്ഷയിൽ തോൽക്കുന്നത്.

ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട - Life of Harland David Sanders, KFC Founder

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു. നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല.