ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള പ്രതിവിധി എന്താണ് ചീര കൊണ്ടുള്ള വിഭവങ്ങൾ കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. എല്ലാക്കാലത്തും എല്ലത്തരം മണ്ണിലും വളരുന്ന ഒരു ഇലവര്‍ഗ വിളയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും മഗ്നെഷ്യം , മങ്കനീസ് ,ഫോലറ്റ് , ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും സാന്നിധ്യം ചീരയെ മികച്ച ഒരു ഇലക്കറി ആക്കുന്നു. ചീര ചെടികളെ ബാധിക്കുന്ന ഒരു പ്രധാന രോഗം ആണ് ഇലപ്പുള്ളികൾ . ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. റൈസോക്ടോണിയ സൊളാനി ( Rhizoctonia solani ) എന്ന കുമിളാണ് രോഗകാരി. ഈ ചിത്രത്തിൽ കാണുന്നത് ഇലപ്പുള്ളി രോഗത്തിന്റെ ആരംഭ ഘട്ടമാണ്. ക്രമേണ എല്ലാ ചെടികളിലേക്കും ഇത് വ്യാപിക്കും.