പെസഹാ അപ്പവും പാലും - പുളിപ്പില്ലാത്ത അപ്പം - ഇണ്ട്രി അപ്പം ഉണ്ടാക്കുന്നത് എങ്ങനെ - How to make pesaha ( passover ) bread and milk
പെസഹ അല്ലെങ്ങിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആചരണം ക്രിസ്ത്യാനികൾക്ക് ഒഴിച്ച് കൂടാൻ പറ്റില്ലാത്തത് ആണ് . യേശുവിന്റെ അന്ത്യ അത്താഴവും , വിശുദ്ധ കുർബാനയുടെ സ്ഥാപനവും ആണ് പെസഹ വ്യാഴം ആചരണാത്തിലൂടെ അനുസ്മരിക്കുന്നത്. അന്നേ ദിവസം വൈകുന്നേരം ക്രിസ്തീയ കുടുംബങ്ങളിൽ പെസഹ അപ്പം മുറിക്കുന്ന ഒരു പതിവ് ഉണ്ട് . പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല . പെസഹ അപ്പത്തിന്റെ ചേരുവകകൾ , തയ്യാറാക്കുന്ന വിധം എന്നിവ ചുവടെ കൊടുത്തിരിക്കുന്നു :