Posts

Showing posts from October, 2016

ദൈവഭയമുള്ള തത്ത - God fearing parrot

ഈനാശുവേട്ടന്റെ ഭാര്യ മറിയച്ചേടത്തി പള്ളിയിൽ അച്ചനെ കാണാൻ വന്നു. "ഈശോമിശിഹാക്ക്‌ സ്തുതിയായിരിക്കട്ടെ !! പൊന്നച്ചോ !! വീട്ടിലെ തത്തയെകൊണ്ട് തോറ്റു !!" "എന്ത് പറ്റി മറിയെ !!!??" "എന്റെ ആ ഒരുമ്പെട്ട മരുമോൾ എന്നെ എപ്പളും പ്രാകും !!

കേരളത്തിൽ ഉടൻ ഒരു മസ്തിഷ്ക മരണത്തിനു സാധ്യത - More chances for brain deaths in kerala

വാട്സാപ്പിലൂടെ ലഭിച്ച ഒരു മെസ്സേജ് ഷെയർ ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടൻ ശ്രീനിവാസൻ അവയവ ദാനങ്ങളിലെ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നുണ്ടാവും ഇല്ലേ. അവയവദാനം മഹാദാനം ആണെങ്കിലും അതിന്റെ മറുപുറം ഒന്ന് ചിന്തയ്ക്കു വിധേയം ആക്കുന്നത് നല്ലതാണ്. നിങ്ങൾ ഒരു ഇരുചക്ര വാഹനമോ മുച്ചക്ര, നാലു ചക്ര വാഹനമോ ഓടിക്കുന്നവരോ ഇവയിൽ യാത്ര ചെയ്യുന്നവരോ ആണോ? എങ്കില്‍ തീർച്ചയായും കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരുപക്ഷെ നിങ്ങള്‍ക്കൊരു അപകടമോ മറ്റോ പറ്റിയാല്‍ അതിന്‍റെ തുടര്‍ച്ചയായി മസ്തിഷ്ക മരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേരത്തിലെ മൂന്നര കോടി ജനങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും ഇത് സംഭവിച്ചേക്കാം. കാരണം ഇന്നൊരപകടം പറ്റിയെന്നിരിക്കട്ടെ, ഉടനെ കേള്‍ക്കുന്ന മറ്റൊരുവാര്‍ത്ത അപകടം പറ്റിയ വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ്. അപകടങ്ങളേറെ മുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ 2012 മുതലാണ് കേരളത്തിൽ മസ്തിഷ്ക മരണങ്ങള്‍ ഏറിത്തുടങ്ങിയത്. 2012നു ശേഷം ഏകദേശം 236 മസ്തിഷ്ക മരണങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. ഓരോ ദിവസവും ചെറുതും വലുതുമായ നിരവധി അപകട മരങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. അവയിൽ...

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു - പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു - കുറഞ്ഞ പിഴ തുക 500 രൂപ - 2016 Indian Motor Vehicle Act Approved by Union Cabinet - fine amount increased - minimum fine amount is Rs 500.

Image
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു , ട്രാഫിക് നിയമം അനുസരിക്കാത്തവരിൽ നിന്നും ഈടാക്കുന്ന പിഴ തുകയും ശിക്ഷയും വർധിപ്പിച്ചു. പുതുക്കിയ പിഴ തുക ചുവടെ കൊടുത്തിരിക്കുന്നു : 1, ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ (പഴയതു.Rs.500 പുതിയത് Rs.5000) 2, ഓവര്‍സ്പീട് (പഴയതു;Rs.400 പുതിയത് Rs.1000/2000) 3, അപകടകരമായ ഡ്രൈവിംഗ് (ഓൾഡ്;Rs.1000 പുതിയത് Rs.5000) 4, മദ്യപിച്ച് വാഹനം ഓടിച്ചാല്‍ (പഴയതു;Rs.2000 പുതിയത് ;Rs.10,000)

ഒരു പെണ്ണു കാണൽ ചടങ്ങ്

ഒരു പെണ്ണു കാണൽ ചടങ്ങ്  (?) ====================== [കലക്കിവെച്ച ടാങ്കിന്റെ 🍹 ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം] അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...??? 😊 ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🎥✂ അച്ഛൻ : എവിടെ...??? 😊 ഞാൻ : കോഴിക്കോട് 😎 അച്ഛൻ :  ഞങ്ങളു ഗവണ്മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത്  😏

പരിപ്പ് കറി - Daal curry

ഭാര്യ: " വീട്ടിൽ വിരുന്നുകാർ വരുന്നു..ഇവിടെയാണെങ്കിൽ പരിപ്പ് അല്ലാതെ വേറെ ഒന്നും ഇല്ല. ഭർത്താവ് :" ഒരു കാര്യം ചെയ്യ്‌.. വിരുന്നുകാർ ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ നീ അടുക്കളയിൽ ഒരു പാത്രം താഴെ ഇടണം എന്നിട്ട് പറയണം ചിക്കൻ കറി താഴെ പോയി എന്ന്..." പിന്നെ രണ്ടാമതും പാത്രം താഴെ ഇട്ടിട്ടു പറയണം ബിരിയാണി താഴെ പോയി എന്ന്... അപ്പോൾ ഞാൻ പറയും... എന്നാൽ ഇനി പരിപ്പ് കറി എടുത്തോ.... അങ്ങിനെ വിരുന്നുകാർ വന്നതിനു ശേഷം പാത്രം താഴെ വീഴുന്ന ശബ്ദം കേട്ട്..... ഭർത്താവ് : എന്ത് പറ്റി.... ഭാര്യ : പണി... കിട്ടി... പരിപ്പു കറി താഴെ...പോയി...

മരങ്ങള്‍ പിന്നോട്ട് ഓടുന്നു - trees that run back

ഓടി കൊണ്ടിരുന്ന ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി മകന്‍ വിളിച്ചു പറഞ്ഞു. "അച്ഛാ.. ദേ നോക്കിയേ മരങ്ങള്‍ പിന്നോട്ട് ഓടി പോകുന്നു..". ഇരുപത്തിനാല് വയസ്സ് പ്രായമുണ്ടവന്.. സഹയാത്രികര്‍ സാകൂതം അത് കേട്ടിരുന്നു.. കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ വീണ്ടും അച്ഛനെ വിളിച്ചു.. "അച്ഛാ ദേ ആകാശത്ത് മേഘങ്ങള്‍ നമ്മുടെ ഒപ്പം ഓടിവരുന്നു.....'' സഹയാത്രികര്‍ക്ക് പരിഹാസം.. ഒരു ചെറുപ്പക്കാരന്‍ തീരെ ചെറിയ കുട്ടികളെ പോലെ....

അങ്ങേരു വലിയ പുള്ളിയാ - He is not a simple man

ഒരിക്കൽ പോപ്പ് അമേരിക്ക സന്ദർശിച്ചു സ്വീകരണമൊക്കെ കഴിഞ്ഞു JFK വിമാനത്താവളത്തിന്ന് താമസിക്കുന്ന ഹോട്ടലിൽ പോകാൻ ഏറ്റവും വിലകൂടിയ ആഡംബരക്കാരാണ് ഒരുക്കിയിരുന്നത്. പോപ്പും ഡ്രൈവറും മാത്രം. യാത്രാമധ്യേ പോപ്പിനൊരാഗ്രഹം, ഈ കാർ ഒന്ന് ഓടിക്കണം , ഡ്രൈവറോട് വിവരം പറഞ്ഞു . മനസ്സില്ലാമനസ്സോടെ ഡ്രൈവർ പിൻസീറ്റിലിരുന്നു പോപ്പിന് സ്റ്റീയറിങ് കൈമാറി . നല്ല സെറ്റ് അപ്പ് വണ്ടി , ഒന്ന് ഓടിച്ചു നോക്കിയപ്പൊത്തന്നെ പോപ്പിന് ഇഷ്ടപ്പെട്ടു. പിന്നെ അങ്ങോട്ട് ന്യൂ യോർക്ക് ടൗണിലൂടെ പോപ്പ് വണ്ടി പറത്തുകയായിരുന്നു .

പ്ലാസ്റ്റിക് അലുമിനിയം പാത്രങ്ങൾക്ക് പകരം ഇരുംബ്, സ്റ്റീൽ തുടങ്ങിയവ ഉപയോഗിക്കാം - Instead of Plastic and Aluminium vessels, use iron or steel vessels for storing and cooking

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം : -  Thiruvananthapuram RCC warns against the use of   Plastic and Aluminium containers or vessels for storing and cooking purposes, as studies points to the role of deadly compounds which can cause Cancer in Children as well as adults. Use Iron or steel containers instead. * ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു വരുത്തലാണ് ചെയ്യുന്നത്. ഇതൊരു മുഖ്യ കാരണമായി ഡോക്ടർമാർ പറയുന്നുണ്ട്. * അതേ പോലെ തന്നെ, വീട്ടിൽ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങൾക്കും കാൻസർ ഉണ്ടാക്കുന്നതിൽ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളിൽ പാൽ, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ഇതിനു കാരണം ആണ്.