ഒരു പെണ്ണു കാണൽ ചടങ്ങ്

ഒരു പെണ്ണു കാണൽ ചടങ്ങ്  (?)
======================

[കലക്കിവെച്ച ടാങ്കിന്റെ 🍹 ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം]

അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...??? 😊

ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🎥✂

അച്ഛൻ : എവിടെ...??? 😊

ഞാൻ : കോഴിക്കോട് 😎

അച്ഛൻ :  ഞങ്ങളു ഗവണ്മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത്  😏


ഞാൻ : പ്ലിങ്ങ്  😖 ബ.... 😷 ബ... 😷 ബ..... 😷 (അല്പം ടാങ്ക് പുറത്തുപോയി ) ഓ... അങ്ങനായിരുന്നല്ലേ 😒

അമ്മ : (വാതിലിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് ). അതെ. 😏

ഞാൻ: ന്നാ... 😐 ശരി.  ഇറങ്ങട്ടെ. 😕

അച്ഛൻ & അമ്മ : ശരി.  😤

[ഇറങ്ങാനിരിക്കവേ എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു.]

അച്ഛൻ : എന്റെ മൂത്ത മകനാ 😎

ഞാൻ : ഓ.... 😒 എന്ത് ചെയ്യുന്നു. 😒

മകൻ : ഞാനടുത്തുള്ള കവലയിൽ ഓട്ടോ ഓ ടിക്കുന്നു.  😎🚦

ഞാൻ : അപ്പോ കല്ല്യാണമൊന്നും ഇണ്ടാവില്ല്യ ല്ലേ...???  😃

മകൻ : അതെന്താ  😟

ഞാൻ : അല്ല... 😝 ഗവണ്മെന്റ് ഓട്ടോ ഏറ്റെടുത്തില്ലല്ലോ. 😆

അച്ഛൻ: പ്ലിങ്ങ്  😳 അമ്മ: പ്ലിങ്ങ്  😵മകൻ:പ്ലിങ്ങ്  😧 പെണ്ണ്: പ്ലിങ്ങോട് പ്ലിങ്ങ് 😖

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz