ദൈവഭയമുള്ള തത്ത - God fearing parrot

ഈനാശുവേട്ടന്റെ ഭാര്യ മറിയച്ചേടത്തി പള്ളിയിൽ അച്ചനെ കാണാൻ വന്നു.
"ഈശോമിശിഹാക്ക്‌ സ്തുതിയായിരിക്കട്ടെ !!
പൊന്നച്ചോ !! വീട്ടിലെ തത്തയെകൊണ്ട് തോറ്റു !!"
"എന്ത് പറ്റി മറിയെ !!!??"
"എന്റെ ആ ഒരുമ്പെട്ട മരുമോൾ എന്നെ എപ്പളും പ്രാകും !!

"ഈ തള്ളേടെ തലേൽ ഇടിത്തീ വീഴണെ !!!" എന്ന്. ഇപ്പൊ തത്ത എന്നെ കണ്ടാൽ അപ്പൊ തൊടങ്ങും തള്ളേടെ തലേൽ ഇടിത്തീ വീഴണേന്നു പറയാൻ!! എന്ത് ചെയ്യും അച്ചോ !!!??"
"മറിയ വിഷമിക്കണ്ട ! അരമനയിൽ ഒരു തത്തയുണ്ട്. നല്ല ദൈവഭയമുള്ളവൻ. നല്ലതേ പറയൂ !! കൊറച്ചു ദിവസം വീട്ടിലേക്കു കൊണ്ട് പൊക്കോ !! മറ്റേ തത്ത കേട്ട് പഠിക്കും ! കർത്താവ് വലിയവൻ ആണ് !"
ചേടത്തി സമാധാനമായി തത്തയെന്ന കൊണ്ട് പോയി.
വീട്ടിലെത്തിയ മറിയച്ചേടത്തിയെ കണ്ടതും തത്ത മൊഴിഞ്ഞു
"ഈ തള്ളേടെ തലേൽ ഇടിത്തീ വീഴണെ !!" 
അരമന തത്ത വിട്ടുകൊടുത്തില്ല -
"കർത്താവേ ! അങ്ങീ പ്രാർത്ഥന കേൾക്കേണമേ ! ആമേൻ !"
ചേടത്തി വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു !!!

Comments

  1. Top 10 best Casinos near Wynn Las Vegas - Mapyro
    With so many exciting slot 충청남도 출장안마 machines, 파주 출장마사지 the 울산광역 출장마사지 most exciting 서산 출장안마 casino in the world 여수 출장안마 is right behind Wynn's Las Vegas! It's not a cheap hotel but it's a great

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz