തക്കാളിയുടെയും , പച്ചമുളകിന്റെയും ഇലകളുടെ അടിവശത്ത് കണ്ടുവരുന്ന വെളുത്ത നിറത്തിലെ പൂപ്പൽ കാണുന്ന വെള്ളീച്ചയെ തുരത്താൻ മാർഗങ്ങൾ - Effective cure for fungi seen under leave of green chilly and tomato plants



തക്കാളിയുടെയും , പച്ചമുളകിന്റെയും ഇലകളുടെ അടിവശത്ത് കണ്ടുവരുന്ന വെളുത്ത നിറത്തിലെ പൂപ്പൽ പോലുള്ള ജീവികളെ അകറ്റാൻ വല്ല മാർഗവും ഉണ്ടോ???

white fungus like thing under the tomato plant leaves

ഇതിനു പ്രധാന കാരണം വെള്ളീച്ച ആണ്. ഇതിനെ എങ്ങനെ നേരിടാം എന്ന് നോക്കു :)

വെള്ളീച്ച - ഇവനുണ്ടാക്കുന്ന ശല്യം ചില്ലറയല്ല, മുളക്,തക്കാളി എന്നിവയിലാണ് ഇവന്‍റെ താണ്ഡവം നമ്മള്‍ അനുഭവിക്കുക. ആറ്റുനോറ്റ് വളര്‍ത്തി
കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍
ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ്
മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം വളരെ വേഗം പെരുകുന്ന ഇവര്‍
ധാരാളമായി കണ്ടുവരുന്നത്‌ നമ്മുടെ മരച്ചീനി ഇലകളിലുമാണ്.....
ഇവനെ നിയന്ത്രിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ നോക്കാം

(a) 5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും, മുകളിലും,തണ്ടുകളിലും വീഴും വിധം തളിക്കാം.
(b) വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം
(c) വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം
(d) ബിവേറിയ മിത്രകുമില്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം...

(e) മഞ്ഞ കെണി :- മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകര്‍ഷണം
ഉണ്ട്, മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാര്‍ഡോ, മഞ്ഞ പെയിന്റ് നല്‍കിയ ടിന്നോ
മറ്റോ ആവണക്ക് എണ്ണ പുരട്ടി കെട്ടി തൂക്കുക... വെള്ളീച്ച അതില്‍ പറ്റി
പിടിച്ചു കാലയവനികയ്ക്ക് ഉള്ളില്‍ മറയും.
ഒരു കാര്യം ലേഖകന്‍
കമുകുംചെരിയില്‍ പരീക്ഷിച്ചു വിജയിച്ച കാര്യം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും
അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നു. ആവണക്ക് എണ്ണയ്ക്ക് പകരം "ഗ്രീസ് "
ഉപയോഗിക്കുക....
(f) കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍
മുളക് ചെടികളില്‍ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള
കുമ്മായം നേരിട്ട് ഇലകളില്‍ ഇട്ടാലും കുഴപ്പമില്ല... കൂടുതല്‍ വായനയ്ക്ക്

ജോയിന്‍ ചെയ്യുക https://www.facebook.com/groups/krishibhoomi/

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz