ലാഭപ്രഭ സീസണ്‍ - 3 2016 - ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡിയുമായി 150 കോടിയുടെ ലാഭപ്രഭ സീസണ്‍ - 3 - KSEB's LABHA PRABHA SEASON 3 2016

ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡിയുമായി 150 കോടിയുടെ ലാഭപ്രഭ സീസണ്‍ - 3

ഊര്‍ജസംരക്ഷണത്തിനായി കേരള സ്റ്റേറ്റ് ഇലക്‍ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് 2013 ലും 2014 ലും നടത്തിയ ലാഭപ്രഭയുടെ മൂന്നാം സീസണ്‍ ജനുവരി അവസാനവാരം ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ലാഭപ്രഭ സീസണ്‍ മൂന്നില്‍ വീടുകളിലെ വൈദ്യുതി ഉപഭോഗം കാര്യക്ഷമവും ലാഭകരവുമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വീട്ടിലും ഒന്‍പത് വാട്ടിന്റെ രണ്ട് എല്‍ ഇ ഡി ബള്‍ബ് വീതം സൗജന്യവിലയ്ക്ക് ലഭ്യമാക്കുമെന്ന് ഊര്‍ജമന്ത്രി ശ്രീ ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡൊമെസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാം (ഡെല്‍പ്") എന്ന കേന്ദ്ര പദ്ധതിയുടെ മാതൃകയിലാണ് ഇത് നടപ്പാക്കുക. മൊത്തം 150 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം ഏകദേശം 400ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ലാഭവും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ ദിവസവും 350മെഗാവാട്ടിന്റെ കുറവും കെ എസ് ഇ ബി പ്രതീക്ഷിക്കുന്നു.


വിലകുറവെങ്കിലും താരതമ്യേന വളരെക്കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്ന സാധാരണ ഫിലമെന്റ് ബള്‍ബും റ്റ്യൂബ്ലൈറ്റും മാറ്റി ഊര്‍ജക്ഷമതയുള്ള എല്‍ ഇ ഡി ഉപയോഗിക്കുന്നതിലൂടെ ഊര്‍ജലാഭവും
ധനലാഭവുമുണ്ടാകുമെന്നതിനാല്‍, 'മഞ്ഞവെളിച്ചത്തിന് വിട' (Goodbye to Yellow Light -GYL)എന്ന സന്ദേശവും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. നാല് മണിക്കൂര്‍ ഉപയോഗിക്കുന്ന 60 വാട്ടിന്റെ ഒരു സാധാരണ ബള്‍ബിനും 20 വാട്ടിന്റെ സി എഫ് എല്ലിനും പകരമായി, ഈ പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന രണ്ട് എല്‍ ഇ ഡി ബള്‍ബുപയോഗിച്ചാല്‍ ഏകദേശം ഏഴ് യൂണിറ്റ് വൈദ്യുതി പ്രതിമാസം ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.

കെ എസ് ഇ ബി നല്‍കുന്ന രണ്ട് എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് മൂന്നു വര്‍ഷത്തെ വാറന്റിയുണ്ടാവും. ഇന്ന് കമ്പോളത്തില്‍, ഗുണമേന്മയുള്ള ഒരു 9 വാട്ടിന്റെ എല്‍ ഇ ഡി ബള്‍ബിന് ഏകദേശം 400 രൂപയിലധികം വിലയാകും. എന്നാല്‍, പദ്ധതിപ്രകാരം 95 രൂപയ്ക്കാണ് ഒരു എല്‍ ഇ ഡി ബള്‍ബ് ലഭിക്കുക. ദ്വൈമാസ വൈദ്യുതി ബില്ലില്‍ കൂടി ആറ് തവണകളായി നല്‍കാനും വ്യവസ്ഥയുണ്ട്.
നിലവിലെ താരിഫ് ഘടനയനുസരിച്ച് 1000 വാട്ട്സില്‍ താഴെ കണക്ടഡ് ലോഡും, പ്രതിമാസം 40 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗവുമുള്ള ആറുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് എല്‍ ഇ ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും.



എന്തുകൊണ്ട് ഈ പദ്ധതി?

സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ പകുതിയില്‍ കൂടുതലും ഉപയോഗിക്കുന്നത് ഗാര്‍ഹിക ഉപഭോക്താക്കളാണ്. 2015-16 ല്‍ ആകെ പ്രതീക്ഷിക്കുന്ന വൈദ്യുതി ഉപയോഗമായ 19675 ദശലക്ഷം യൂണിറ്റില്‍, 10147 ദശലക്ഷം യൂണിറ്റും ഗാര്‍ഹിക വിഭാഗത്തിലാണ്. എന്നാല്‍ ഈ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും കെ എസ് ഇ ബിയുടെ നിലവിലെ നിരക്ക് അനുസരിച്ച്, ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന്റെ അടുത്ത് എത്തിക്കാനുള്ള ശരാശരി ചെലവിനേക്കാള്‍ കുറഞ്ഞ തുകയാണ് പിരിഞ്ഞ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. കെ എസ് ഇ ബിയുടെ കണക്കനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതിയുടെ ശരാശരി ചെലവ് യൂണിറ്റിന് 6.03 രൂപയാണെങ്കില്‍, ഗാര്‍ഹിക വിഭാഗത്തില്‍ നിന്നും പിരിഞ്ഞ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് യൂണിറ്റിന് 3.76 രൂപ മാത്രമാണ്. അതായത്, ഒരു യൂണിറ്റിന് 2.27 രൂപയുടെ കുറവാണ് വരാവുന്നത്. ഈ സാഹചര്യങ്ങളാണ്, സംസ്ഥാന സര്‍ക്കാരിനെയും കെ എസ് ഇ ബിയെയും ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം കാര്യക്ഷമവും ഊര്‍ജ്ജക്ഷമവും ആക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിലൂടെ, ഉപഭോക്താക്കളുടെ ഇടയില്‍ ഊര്‍ജ്ജക്ഷമതയോടെയുള്ള വൈദ്യുതി ഉപയോഗം പ്രോല്‍സാഹിപ്പിക്കാനുമാവുമെന്നതിനാലാണ് ആദ്യഘട്ടം വീടുകളിലെ ലൈറ്റുകളില്‍ നിന്നും തുടങ്ങാന്‍ തീരുമാനിച്ചത്.

Read more >>



------------------
 To report broken KSEB cable line , Send SMS with following details to
9496061061
Section name and Location
SMS  SECTION_NAME  LOCATION to  9496061061

To report complaint about Electricity distribution, plese call at KSEB's Call center number 1912

For online payment of KSEB electricity bills , please visit https://wss.kseb.in/selfservices/quickpay

KSEB Facebook page : https://www.facebook.com/ksebl/

Kseb Website : http://www.kseb.in/

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz