മരുഭൂമിയിലെ മലയാളി കാരുണ്യമായ് അഷറഫ്

ഇദ്ദേഹം ഒരു സിനിമാ താരമോ, വൻകിട ബിസിനസുകാരനൊ അല്ല..അതുകൊണ്ട് തന്നെ നമ്മൾ കണ്ടിരിക്കാൻ വഴിയില്ല ഈ മുഖം. അഷറഫ് എന്ന ഈ പ്രവാസി യു.എ.യിൽ ജോലി ചെയ്യുന്നു.. ഈ വർഷത്തെ പ്രവാസി ഭാരതീയ അവാർഡ്‌ കിട്ടിയ ഇദേഹത്തിന്റെ പ്രവർത്തനം എത്ര മഹത്വമാണെന്ന് പറയാതെ വയ്യ.
സാധാരണയായി ഗൾഫിൽ വച്ച് ഒരാൾ മരണമടഞ്ഞാൽ ഭൗതികദേഹം നാട്ടിൽ എത്തിക്കാൻ ഒരുപാട് പേപ്പർ വർക്കുകൾ ചെയ്യേണ്ടതായി വരും..

കഴിഞ്ഞ പതിനാലു വർഷങ്ങളായി ഒരു രൂപ പോലും ആരിൽ നിന്നും കൈപ്പറ്റാതെ ഏതാണ്ട് രെണ്ടായിരത്തോളം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഇദ്ദേഹം സഹായിച്ചിട്ടുണ്ട്, മലയാളികൾ മാത്രമല്ല, മറ്റു
പല സംസ്ഥാനക്കാരുടെ, ഏതാണ്ട് മുപ്പത്തി രെണ്ട്‌ രാജ്യക്കാരെ ഇദ്ദേഹം സഹായിച്ചിട്ടുണ്ട്..
താൻ ചെയ്യുന്ന പ്രവർത്തിയുടെ വലിപ്പം ആരെയും അറിയിക്കാതെ വാചാലൻ ആകാതെ അതിനെക്കുറിച്ച് ചോദിച്ചാൽ ഒരു ചിരിയിൽ എല്ലാം ഒതുക്കുന്ന ഈ മനുഷ്യന്റെ മനസിലെ
നന്മക്കു ദൈവാ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....
അജ്മാനിൽ വർക്ക്‌ഷോപ്പ് ആണ് ഇദേഹത്തിനു. പണിക്കു ഇടയിൽ ഈ സേവനത്തിനു ഇറങ്ങി പലപ്പോഴും വീട് എത്തി ചേരുമ്പോൾ പാതിരാത്രി ആവും..എന്നാലും ഒരിക്കൽ പോലും ആരോടും
മുഷിവു കാണിക്കാതെ അദ്ദേഹം തന്റെ കടമകൾ ചെയ്തു തീർക്കാറുണ്ട്...മരണത്തിന്റെ ഗന്ധം, ഉറ്റവരുടെ വിലാപങ്ങൾ ഇതിനിടയിലൂടെ സഞ്ചരിക്കുമ്പോൾ
ഏതൊരു മനുഷ്യന്റെയും മനസ് തളരും..ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് "" അങ്ങിനെ ആലോചിച്ചാൽ ഈ പണി ചെയ്യാൻ പറ്റില്ല. ആദ്യം ഞാനിതു ചെയ്യാൻ ഇറങ്ങിയപ്പോൾ
ബുദ്ധിമുട്ടായിരുന്നു, അന്ന് സ്വന്തമായി വണ്ടിയില്ല..ടാക്സി വിളിച്ചാണ് പോയിരുന്നത് അന്നൊക്കെ മരിക്കുന്നവരുടെ എണ്ണവും കുറവായിരുന്നു, മാസത്തിൽ ഒന്നോ രെണ്ടോ. ഇപ്പോൾ
മാസത്തിൽ 40-50 മരണങ്ങൾ ഉണ്ടാവുന്നു..അജ്മാൻ, റാസൽ ഖൈമ, ദുബൈ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും ഞാൻ പോകാറുണ്ട്. ദുബായിലാണ് കൂടുതൽ മരണങ്ങൾ.ഇപ്പോൾ ഒരുവിധം
ഓഫീസുകളിൽ എല്ലാം പരിചിതമായത് കൊണ്ട് ഫോണ്‍ ചെയ്തു പറഞ്ഞാൽ തന്നെ സഹായിക്കാൻ പലരും തയ്യാറാണ്.മൃതദേഹങ്ങൾ കയറ്റി അയക്കാനുള്ള വിമാന ചെലവ് മറ്റു പല രാജ്യങ്ങളിലും
കിട്ടും.പക്ഷെ നമ്മുടെ നാട്ടിൽ അതില്ല. ഉത്തരേന്ത്യൻ സംസ്ഥാന തൊഴിലാളികൾ മരിക്കുമ്പോഴാണ് കഷ്ടം. പലപ്പോഴും പിരിവു എടുത്താണ് അവരുടെ മൃത ദേഹങ്ങൾ അയക്കാൻ ഉള്ള
വിമാനചിലവു വഹിക്കുക. നാട്ടിലേക്ക് അയക്കാൻ പറ്റാത്തത് ഇവിടെ തന്നെ സംസ്കരിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്യാറുണ്ട്"

വ്യത്യസ്തമായ ഈ യാത്രക്ക് പൂർണ പിന്തുണ നല്കുന്നത് ആരെന്നു ചോദിച്ചാൽ അദ്ദേഹം ഭാര്യയെ ചൂണ്ടികാണിക്കും അദ്ധേഹത്തിന്റെ വാക്കുകൾ
" ഭാര്യ എതിര് പറഞ്ഞാൽ എനിക്കിതു ചെയ്യാൻ കഴിയില്ലല്ലോ..രാവിലെ ഏഴു മണിക്ക് ഇറങ്ങിയാൽ രാത്രി പന്ത്രണ്ടു മണിയാകും എത്തുമ്പോൾ. ഇതിനിടക്ക്‌ ഭക്ഷണം കഴിക്കലൊന്നും ഉണ്ടാകില്ല. മരിച്ചവരുടെ കാര്യങ്ങൾ ഭാര്യയോട്‌ പറയാറില്ല അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വല്ലാതെ ആയിട്ടുണ്ടാവും. എംബാമിങ്ങ് സെന്ററിൽ അവ തുന്നി ചേർക്കുമ്പോൾ എന്നെയും വിളിക്കും. മുഖം ഇങ്ങിനെ മതിയോ എന്നൊക്കെ..ശെരിക്കും മനസ് തകരുന്ന കാര്യങ്ങളാണ്"
ഭാര്യ സുഹറയ്ക്ക്‌ ഭർത്താവിന്റെ ഈ സേവന മനസിനെ ഓർത്ത് അഭിമാനമേ ഉള്ളൂ. പക്ഷെ ഈ കാര്യങ്ങളെ കുറിച്ച് കേൾക്കാനുള്ള മനസ്സുറപ്പില്ല.
"അഷറഫ് ഇക്കയോട് ഞാൻ ഒന്നും ചോദിക്കാറില്ല ഒരിക്കൽ പരിചയമുള്ള ഒരു ടീച്ചർ മരിച്ചപ്പോൾ ഇക്കയുടെ കൂടെ കാണാൻ പോയി. എംബാം ചെയ്യുന്ന ഗന്ധം അടിച്ചപ്പോഴേ എനിക്ക് തല ചുറ്റൽ വന്നു. പക്ഷേ ആരും തല കറങ്ങി വീണു പോകുന്ന ആ സാഹചര്യത്തിലും ഇക്ക ചങ്കുറപ്പോടെ നില്ക്കുന്നത് കാണുമ്പോൾ അതിശയമാണ്"
ഇത് വായിച്ചപ്പോൾ നിങ്ങളോട് പങ്കു വയ്ക്കണം എന്ന് തോന്നി..മനുഷ്യ മനസുകളിൽ ഇനിയും കരുണയും, നന്മയും ബാക്കി ഉണ്ടെന്നുള്ള ഇത്തരം വാർത്തകൾ ആശ്വാസം തന്നെ..ഈ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുക...


Courtesy: facebook actual post : https://goo.gl/4LhEkL

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz