Posts

Showing posts from May, 2015

ദൈവം പൊട്ടിച്ചിരിക്കുന്നു. - God laughs

ദൈവം പൊട്ടിച്ചിരിക്കുന്നു...... ദൈവം ഭൂമി സൃഷ്ടിച്ചു ...... ചുട്ടുപഴുത്ത ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു.."വരൂ.....നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ... അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ... ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി"ദൈവമേ വേണ്ട..! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…" ദൈവം ചിരിച്ചു.…….,, ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..നിങ്ങള്‍ ശാന്തരാകുവിന്‍..!

ആശാരി - Carpentar

ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു.. ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു... സാധാരണഗതി യിൽ അത്രയും വലിയ ആണി ഏതൊരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദ്യച്ചതല്ലേ... എന്തങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,

HEALTHKART PLUS ( 1MG ) - mobile app to find low cost substitute of medicines - "ഹെൽത്ത് കാർട്ട് പ്ലസ് ( 1MG )" - മരുന്നുകമ്പനികളുടെയും അവരെ സഹായിക്കുന്ന ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ ഇതാ ഒരു മൊബൈൽ ആപ്പ്ലികെഷൻ

Image
മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS ( 1mg) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

ഐസ് ക്രീം എന്ന വില്ലൻ - Is Ice cream healthy?

Image
ഐസ് ക്രീം ഇഷ്ട്ടപെടാത്തവരായി ആരെങ്കിലുമുണ്ടോ? ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐസ് ക്രീം. ആഘോഷങ്ങള്‍ക്കും, വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. സത്യത്തില്‍ എന്താണ് ഈ ഐസ് ക്രീമില്‍ ഉള്ളത്? ഐസ് ക്രീമിലെ പ്രധാന ചേരുവ എന്താണെന്നോ? 'വായു'. അതെ, ഐസ് ക്രീം ന്റെ 50% വും വായൂ കുമിളകളാണ്. 100 രൂപയ്ക്കു ഐസ് ക്രീം വാങ്ങുമ്പോള്‍ 50 രൂപയും കൊണ്ടുപോകുന്നത് നമുക്ക് സൗജന്യമായി കിട്ടുന്ന വായു ആണ്. ബാക്കി എന്തൊക്കെയാണെന്നോ? 30% ശുദ്ധീകരിക്കാത്ത ഏതോ നാട്ടിലെ പൈപ്പുവെള്ളം. 6% കൊഴുപ്പ്, 7% - 8% വരെ പഞ്ചസാര.

വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..? - Why Jack fruit is used in Vishu Kani?

വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..? പണ്ട് മുതലെ ഉള്ള ഒരു സംശയമാണ്.. ഇന്നലെ നിലവറയിൽ എലിപ്പെട്ടി വെക്കാൻ കയറിയപ്പോൾ പഴയൊരു താളിയോല ഗ്രന്ഥം കിട്ടി.. അതിൽ സംഗതി വിശദമായി എഴുതിയിട്ടുണ്ട്.. കുറെ പേജുകളൊക്കെ എലി കരണ്ടോണ്ട് പോയെങ്കിലും കിട്ടിയ ഏകദേശ ഐഡിയ ഇങ്ങനെയാണ്.. പണ്ട് പണ്ട് .. എന്ന് വെച്ചാൽ വളരെ പണ്ടാണ്.. അക്കാലത്ത് ദേവന്മാർക്കും അസുരന്മാർക്കും ഒക്കെ കൂടി ഫെയ്സ്ബുക്ക് പോലത്തെ ഒരു സംഗതി ഉണ്ടായിരുന്നെത്രെ..

98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം - Economics behind 98% pass in SSLC exam 2015

 കേരളത്തിലെ UDF സർകാരിന്റെ  4 ആം  വർഷത്തിൽ (2015) , ബഹു: അബ്ദു റബ്  വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലത്താണ് ഈ മഹാത്ഭുതം ഇവിടെ സംഭവിച്ചത് . 2015 ലെ SSLC  പരൂക്ഷയിൽ  98.52  ശതമാനം വിജയം ..കേട്ടിട്ട് കണ്ണ് തള്ളി പോയി . ഇനി 98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം  ഒന്ന് ഗണിച്ചു നോക്കാം .. ഏകദേശം. 450000 കുട്ടികൾ ജയിച്ചു അല്ലെങ്കിൽ ജയിപ്പിച്ചു ഇപ്പോൾ വെറും 400000 Plus one മറ്റ് കോഴ്സുകളും ചേർത്ത് കേരളത്തിൽ മൊത്തമായി ഇപ്പോൾ ലഭ്യമായി ഉള്ളൂ... ഏകദേശം 50000 സീറ്റുകളുടെ കുറവ്! ഒരു Plus one batch ഉദ്ദേശം 50 സീറ്റ് അതു പ്രകാരം 1O00 പുതിയ batch വേണ്ടി വരും.

ഡൽഹിയിൽ ഭൂചലനം നേപ്പാൾ പ്രഭവ കേന്ദ്രം.. - Earth Quake in Delhi , Quake center Nepal - Funny comments of politicians circulated on internet

ഭൂചലനത്തിനു പിന്നിൽ മോഡിയുടെ ഫാസിസ്റ്റ് നയം - കേജരിവാൾ ഭൂചലനത്തിൽ വേദനയുണ്ട് - നരേന്ദ്ര മോഡി കുലുങ്ങിയോ എപ്പോ..?!! - രാഹുൽ ഗാന്ധി ഭൂമി കുലുക്കത്തിനു കാരണം സോഫ്റ്റ് വെയറിന്റെ കുഴപ്പം - അബ്ദു റബ് എന്തു കുലുങ്ങിയാലും മദ്യം നയത്തിൽ മാറ്റം വരുത്തില്ല - വി എം സുധീരൻ ഭൂമി കുലുക്കാൻ മാണി 10 കോടി വാങ്ങി - ബിജു രമേഷ്

കേരളീയ നന്മയുടെ അടയാളപ്പെടുത്തല് ആയ ഒരു സംഭവം - How love and forgiveness rebuilts life read this

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്  കാളികാവിലാണ് ഈ  സംഭവം നടന്നത്. ഇത് നടന്നിട്ട് അധികം കാലം ആയിട്ടില്ല .. ചില തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐ വിജയകൃഷ്ണനെ പ്രതി വെടിവെചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ് എന്ന മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില് തോന്നിയ കുബുദ്ധി കൃത്യനിര്വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില് കലാശിച്ചു. നിഷ്കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച് ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര് കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ് സന്നാഹം തെരച്ചില് ആരംഭിച്ചു.