ഐസ് ക്രീം എന്ന വില്ലൻ - Is Ice cream healthy?

ഐസ് ക്രീം ഇഷ്ട്ടപെടാത്തവരായി ആരെങ്കിലുമുണ്ടോ? ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐസ് ക്രീം. ആഘോഷങ്ങള്‍ക്കും, വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.

സത്യത്തില്‍ എന്താണ് ഈ ഐസ് ക്രീമില്‍ ഉള്ളത്? ഐസ് ക്രീമിലെ പ്രധാന ചേരുവ എന്താണെന്നോ? 'വായു'. അതെ, ഐസ് ക്രീം ന്റെ 50% വും വായൂ കുമിളകളാണ്. 100 രൂപയ്ക്കു ഐസ് ക്രീം വാങ്ങുമ്പോള്‍ 50 രൂപയും കൊണ്ടുപോകുന്നത് നമുക്ക് സൗജന്യമായി കിട്ടുന്ന വായു ആണ്. ബാക്കി എന്തൊക്കെയാണെന്നോ? 30% ശുദ്ധീകരിക്കാത്ത ഏതോ നാട്ടിലെ പൈപ്പുവെള്ളം. 6% കൊഴുപ്പ്, 7% - 8% വരെ പഞ്ചസാര.


അപ്പോള്‍ ഒരു സംശയം. ഇത്രയും കുറച്ചു ചേരുവകള്‍ മാത്രം ചേരുമ്പോള്‍ എങ്ങനെയാണ് ഐസ് ക്രീമിന് ഇത്ര രുചി ഉണ്ടാക്കുന്നത്‌? ഐസ് ക്രീം വഴുവഴുപ്പുള്ള കൊഴുത്ത ഒരു പദാര്‍ത്ഥമാണ്. യന്ത്രത്തിലിട്ടു പതപ്പിക്കുമ്പോള്‍ വായൂ കുമിളകള്‍ ഇതില്‍ ചേര്‍ന്ന് വലിപ്പം ഇരട്ടിക്കും. ഈ പദാര്‍ത്ഥത്തിലേക്ക് ഒരു പൊടി ചേര്‍ക്കും. അതിന്റെ പേരാണ് 'ബോട്ടിപ്പൊടി'. ബോട്ടിപൊടിയുടെ ചേരുവകള്‍ എന്തൊക്കെയാണെന്നോ? അറവുശാലകളില്‍ ആടുമാടുകളെ അറുത്ത ശേഷം ബാക്കി വരുന്ന അകിട്, മൂക്ക്, വാല്, തലച്ചോറ്, ചെവി, കുടല്‍, തുടങ്ങിയവ അരച്ച് പൊടി രൂപത്തിലാക്കും. ഈ പൊടിയാണ് ഐസ് ക്രീമിന് അതിന്റെ തനതായ, നമുക്കേറെ ഇഷ്ട്ടപെടുന്ന ഒരു അവസ്ഥയിലെത്തിക്കുന്നത്. ചുരുക്കത്തില്‍ ഞൊട്ടിനുണയാന്‍ പാകത്തില്‍ നാവിനും അണ്ണാക്കിനുമിടയില്‍ ഐസ് ക്രീം സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ.!! അത്.

പണ്ട് കാലങ്ങളില്‍ വീടുകളില്‍ ഐസ് ക്രീം ഉണ്ടാക്കിയിരുന്നത് തേനും, പാലും, പഴച്ചാറുകളും ഉപയോഗിച്ചായിരുന്നു. പിന്നീട് അതിന്റെ ചേരുവകള്‍ പാല്‍, മുട്ട, പഞ്ചസാര, വാനില എന്നിവയായി. എന്നാല്‍ ഇപ്പോള്‍ ചേരുവകള്‍ക്കെല്ലാം അതിന്റെ എസ്സന്‍സ് വിപണിയില്‍ ലഭ്യമാണ്. ഇപ്പോള്‍ ഐസ് ക്രീം ഉണ്ടാക്കാന്‍ മുട്ട ആവശ്യമില്ല. മുട്ടയ്ക്ക് പകരം Diethylene glycol എന്ന കെമിക്കല്‍ ആണ് ചേര്‍ക്കുന്നത്. ഇതേ കെമിക്കല്‍ തന്നെ അച്ചടിമഷി, പശ, വാഹനങ്ങളിലെ ബ്രേക്ക് ഫ്ലൂയിഡ്, ലൂബ്രിക്കന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, ഡിയോട്രന്റുകള്‍, എന്നിവയുടെ നിര്‍മ്മാണത്തിനും ഉപയോഗിച്ച് വരുന്നു. ഏറ്റവും രസകരമായ കാര്യം, ഈ കെമിക്കല്‍ ഭക്ഷണത്തിലും, മരുന്നുകളിലും ചേര്‍ക്കുന്നത് അമേരിക്കയിലും ആസ്ത്രേലിയയിലും നിരോധിച്ചിട്ടുണ്ട് എന്നതാണ്.

ഐസ് ക്രീമില്‍ ചേര്‍ക്കുന്ന മറ്റു കെമിക്കലുകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Peperonal - ഈ കെമിക്കലാണ് ഐസ് ക്രീമിന് വാനിലയുടെ രുചി നല്‍കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ യഥാര്‍ത്ഥ വാനിലയാണ് ഐസ് ക്രീമില്‍ ചേര്‍ത്തിരുന്നത്. അന്ന് വാനില കര്‍ഷകര്‍ക്ക് നല്ല വരുമാനവും ഉണ്ടായിരുന്നു. ആ സമയത്താണ് എല്ലാവരും വാനില കൃഷി ചെയാന്‍ ആരംഭിച്ചത്. കര്‍ഷകര്‍ കുരുമുളക് കൊടി വരെ വെട്ടിമാറ്റി ആ സ്ഥാനത്ത് വാനില തൈകള്‍ നട്ടു. എന്നാല്‍ അത് വളര്‍ന്നു വരുന്നതിനു മുന്‍പേ ഐസ് ക്രീം കമ്പനിക്കാര്‍ വാനിലക്ക്‌ പകരം 'പെപ്പറോണല്‍' എന്ന കെമിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഈ കെമിക്കല്‍ തുച്ചവിലക്ക് വിപണിയില്‍ ലഭ്യമാണുതാനും. 'പെപ്പറോണല്‍' ഉപയോഗിക്കാന്‍ തുടങ്ങിയതോടെ യഥാര്‍ത്ഥ വാനിലക്ക്‌ വിലയില്ലാതായി. ഒടുവില്‍ കര്‍ഷകരെല്ലാം വാനിലച്ചെടി വെട്ടിമാറ്റി. മുന്‍പ് എവിടെ നോക്കിയാലും വാനിലച്ചെടിയായിരുന്നു. ഇപ്പോള്‍ പേരിനു പോലും ഒരു വാനിലച്ചെടി നാട്ടില്‍ കാണാനില്ല. 'പെപ്പറോണല്‍' പേന്‍നാശിനിയായും ഉപയോഗിക്കുന്നു.

Aldehyde C17 - ഐസ് ക്രീമിന് ചെറി പഴത്തിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് ഈ കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, റബ്ബര്‍, പെര്‍ഫ്യൂം എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

Ethyl acetate - ഐസ് ക്രീമിന് പൈനാപ്പിളിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് 'ഈതൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് ഒരു ലായകമാണ്. തുണി, തുകല്‍, എന്നിവയുടെ നിര്‍മ്മാണവേളയിലെ ശുദ്ധീകരണപ്രക്രിയയിലും, ഇലട്രോണിക്ക് സര്‍ക്ക്യൂട്ട് ബോര്‍ഡുകള്‍ ക്ലീന്‍ ചെയാനും, പെയിന്റ് നു കട്ടി കൂട്ടുന്നതിനും, നെയില്‍ പോളിഷ് റിമൂവറുകളിലും ഇത് ഉപയോഗിക്കുന്നു. പെര്‍ഫ്യൂം ശരീരത്തില്‍ സ്പ്രേ ചെയുമ്പോള്‍ ഉടന്‍ തന്നെ സുഗന്ധം മാത്രം അവശേഷിപ്പിച്ചു അത് ബാഷ്പീകരിച്ചു പോകും. പെര്‍ഫ്യൂമിന് ഈ ബാഷ്പീകരണ സ്വഭാവം നല്‍കുന്നത് 'ഈതൈല്‍ അസറ്റെറ്റ്' എന്ന ഈ കെമിക്കല്‍ ആണ്.

Butyraldehyde - അണ്ടിപ്പരിപ്പ്, ബദാം എന്നിവയുടെയൊക്കെ രുചി നല്‍കുന്നതിനാണ് ഈ കെമിക്കല്‍ ഐസ് ക്രീമില്‍ ചേര്‍ക്കുന്നത്. ഇത് റബ്ബര്‍ സിമെന്റ് ലെ ഒരു ചേരുവയാണ്.

Amyl acetate - ഐസ് ക്രീമിനു വാഴപ്പഴത്തിന്റെ രുചി നല്‍കുന്നത് 'അമൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ആണ്. ഇത് ഓയില്‍ പെയിന്റ് ലെ ലായകമായി ഉപയോഗിക്കുന്നു.

Benzyl acetate - ഐസ് ക്രീമിനു സ്ട്രോബറി പഴത്തിന്റെ രുചി നല്‍കാനാണ് 'ബെന്‍സൈല്‍ അസറ്റെറ്റ്' ഉപയോഗിക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, പശ, ഓയില്‍, പോളിഷ്, വാര്‍ണിഷ്, മഷി എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

ചുരുക്കത്തില്‍ ഒരു ഐസ് ക്രീമിലെ ചേരുവകള്‍ താഴെപറയുന്നവയാണ്‌
വായൂകുമിളകള്‍
ബോട്ടിപൊടി
മലിനജലം
പഞ്ചസാര
Diethylene glycol
Peperonal / Aldehyde C17 / Ethyl acetate / Butyraldehyde / Amyl acetate / Benzyl acetate.

നമ്മുടെ കുട്ടികള്‍ക്ക് ഇനി ഐസ് ക്രീം വാങ്ങിക്കൊടുക്കണോ? നമ്മുടെ ആഘോഷങ്ങള്‍ക്കും, വിശേഷങ്ങള്‍ക്കും ഐസ് ക്രീമിന്റെ സാനിദ്ധ്യം ഇനിയും തുടരണോ? നിങ്ങള്‍ തീരുമാനിക്കുക.


Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...