വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..? - Why Jack fruit is used in Vishu Kani?

വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..?
പണ്ട് മുതലെ ഉള്ള ഒരു സംശയമാണ്..

ഇന്നലെ നിലവറയിൽ എലിപ്പെട്ടി വെക്കാൻ കയറിയപ്പോൾ പഴയൊരു താളിയോല ഗ്രന്ഥം കിട്ടി..
അതിൽ സംഗതി വിശദമായി എഴുതിയിട്ടുണ്ട്..
കുറെ പേജുകളൊക്കെ എലി കരണ്ടോണ്ട് പോയെങ്കിലും കിട്ടിയ ഏകദേശ ഐഡിയ ഇങ്ങനെയാണ്..

പണ്ട് പണ്ട് .. എന്ന് വെച്ചാൽ വളരെ പണ്ടാണ്..
അക്കാലത്ത് ദേവന്മാർക്കും അസുരന്മാർക്കും ഒക്കെ കൂടി ഫെയ്സ്ബുക്ക് പോലത്തെ ഒരു സംഗതി ഉണ്ടായിരുന്നെത്രെ..


പരമശിവനായിരുന്നു അതിന്റെ മാർക്ക് സൂക്കൻബർഗ്..

ഭസ്മാസുരൻ എന്നൊരു അസുരൻ ശിവന്റെ ഫോളോവറും ഡൈ ഹാർഡ് ഫാനുമായിരുന്നു..
എല്ലാ ദിവസവും രാവിലെ മുതൽ ഭസ്മാസുരൻ ശിവന് ചുമ്മാ മെസേജയയ്ക്കും..

' ഹായ് ബ്രോ..
ഹൗ ആർ യൂ ബ്രോ..?
ചായ കുടിച്ചോ ബ്രോ..?
ചോറുണ്ടോ ബ്രോ..?
ഹൗ ഈസ് പാർവ്വതി സിസ് ബ്രോ..?
പ്ലീസ് ലൈക്ക് മൈ പ്രൊഫൈൽ പിക് ബ്രോ..'

എന്നൊക്കെ പറഞ്ഞ്..

ഭസ്മാസുരൻ ശിവന്റെ ഫ്രെണ്ട് ലിസ്റ്റിൽ ഇല്ലാത്തതിനാൽ മെസേജ് അദർ ഫോൾഡറിലേക്ക് പോകുന്നതുകൊണ്ട് ശിവൻ അത് ശ്രദ്ധിക്കാറുമില്ല..

അങ്ങനിരിക്കെ ഭസ്മാസുരൻ രണ്ടും കല്പിച്ച് ശിവൻ അക്കൗണ്ട് തുടങ്ങിയ കാലം മുതൽ ഉള്ള മുഴുവൻ പോസ്റ്റുകളും ഫോട്ടോസും ലൈക്കടിച്ച് കുത്തിപ്പൊക്കി എല്ലാത്തിലും " പ്ലീസ് കം ഇൻബോക്സ് ബ്രോ, വെരി അർജന്റ്" എന്ന് കമന്റുമിട്ടു..

ഇത്രയും ലൈക്കടിച്ച സന്തോഷത്തിൽ ശിവൻ ഇൻബോക്സിൽ ചെന്ന് ഒരു സ്ക്രാപ്പിട്ടു..

" വൽസാ നിന്റെ കുത്തിപ്പൊക്കലിൽ ഞാൻ സംപ്രീതനായിരിക്കുന്നു..
എന്തൂട്ട് തേങ്ങയേണ് നിനക്ക് വേണ്ടത്..?"

" വരം സ്റ്റോക്കുണ്ടെങ്കിൽ എനിക്കൊരു വരം വേണായിരുന്നു"..

" ആ ചോദിക്ക്..
ഈഫ് ദ ഇൻസിഡന്റ് ഈസ് വാക്കിംഗ് അയാം ദി ഗിവ് യു"

" ങെ..!! എനിക്ക് തമിഴ് അറിഞ്ഞൂട ബ്രോ.."

" സംഭവം നടക്കുന്നതാണെങ്കിൽ ഞാൻ തരാമെന്ന് "..

" ഞാൻ ആരുടെ തലയിൽ തൊട്ടാലും അവർ ഭസ്മമായി പോണം"

"ശരി തന്നിരിക്കുന്നു"

" ഒരു ചെറിയ വരം കൂടി വേണം..
ഞാൻ പോക്ക് ചെയ്യുന്നവരുടെയൊക്കെ അക്കൗണ്ട് ബ്ലോക്കായി പോകണം"..

" വല്ലാത്ത പ്രാന്ത് തന്നെ വൽസാ നിനക്ക് ..
ശരി.. അതും തന്നേക്കുന്നു.."

ഭസ്മാസുരൻ സൈറ്റടിക്കുന്ന സ്മൈലിയിട്ടിട്ട് ഇങ്ങനെ ടൈപ്പ് ചെയ്തു..

" വരം ആക്റ്റിവേറ്റ് ആയോ എന്നറിയാൻ ഞാൻ ബ്രോയെ ഒന്ന് പോക്ക് ചെയ്യട്ടേ..? "

ടോയിംഗ്... പണിപാളിയെന്ന് മനസിലായ ശിവൻ വേഗം അക്കൗണ്ട് സെറ്റിംഗ്സിൽ ഓടിക്കേറി അക്കൗണ്ട് 7 ദിവസത്തേക്ക് ഡീ ആക്റ്റിവേറ്റ് ചെയ്തു വെച്ചിട്ട് വൈഫൈയും ഓഫാക്കി...

വരം കിട്ടിയ ഭസ്മാസുരൻ ൿcHuNk ബ്രോ ദേവന്മാരെയൊക്കെ പോക്ക് ചെയ്ത് ഐഡി ബ്ലോക്കി അർമാദിക്കാൻ തുടങ്ങി..
ഒടുവിൽ പരമ ശിവൻ സഹായമഭ്യർഥിച്ച് മഹാവിഷ്ണുവിന്റെ വാളിൽ ചെന്നു..

കേസ് ഏറ്റെടുത്ത മഹാവിഷ്ണു മോഹിനി എന്നൊരു ഫെയ്ക്ക് ഉണ്ടാക്കി ഭസ്മാസുരന്റെ ഇൻബോക്സിലേക്ക് ഇടിച്ചങ്ങ് കേറി..
അന്നത്തെ ഫെയ്സ്ബുക്കിലെ അറിയപ്പെടുന്ന ഞരമ്പായിരുന്ന ഭസ്മു ആദ്യത്തെ ഉമ്മ സ്മൈലിയിൽ തന്നെ നെഞ്ചും തല്ലി വീണു..
ചാറ്റിംഗ് മൂത്ത് സെൽഫി അയയ്ക്കൽ തുടങ്ങി..
മോഹിനി ഫെയ്ക്കല്ലെന്ന് തെളിയിക്കാൻ മൂക്കിൽ പിടിച്ച് ഒരു സെൽഫി അയയ്ക്കാൻ ഭസ്മാസുരൻ ആവശ്യപ്പെട്ടു..

മോഹിനി സെൽഫിയെടുത്ത് 'ഇഷ്ടം ഭസ്മേട്ടാ ' എന്ന ക്യാപ്ഷനോടെ അയച്ച് കൊടുത്തിട്ട് മറ്റേ നമ്പറിട്ടു..
ഭസ്മുവിനോട് തലയിൽ കൈ വെച്ച് ഒരു സെൽഫി അയയ്ക്കാൻ പറഞ്ഞു..
പ്രേമ ലോലനായിപ്പോയ മണ്ടൻ ഭസ്മേട്ടൻ സെൽഫി പിടിക്കാൻ മണ്ടയിൽ കൈ വെച്ചതും..

ശ്യും..ഫ്ലിസ് ശ് ശ്....

കത്തിക്കരിഞ്ഞ് പൊകഞ്ഞ് ശരിക്കും ഭസ്മേട്ടനായിപ്പോയി...

ഭസ്മാസുരൻ പൊകഞ്ഞതറിഞ്ഞ് പ്രതികാരം ചെയ്യാൻ പുള്ളിക്കാരന്റെ അളിയനും സോഫ്റ്റ്വെയർ എഞ്ചിനീയറുമായ നരകാസുരൻ സ്മോക്കി മാസ് ഇൻട്രൊ സീനോടെ ലാൻഡ് ചെയ്തു..
പരമശിവന്റെയും മഹാവിഷ്ണുവിന്റെയും അക്കൗണ്ട് ഹാക്ക് ചെയ്യാനായിരുന്നു കിടു ടെക്കിയായ നരകേട്ടന്റെ തീരുമാനം..

വീട്ടുമുറ്റത്തെ പ്ലാവിന്റെ ചുവട്ടിൽ ഇരുന്ന് നരകേട്ടൻ ഹാക്കിംഗ് ആരംഭിച്ചു..
നാല് ലാപ്പ് നിരത്തി വെച്ച് പതിനാറ് ബ്രൗസറുകളിൽ കേറി മുടിഞ്ഞ ഹാക്കിംഗ്..!!!

വിവരമറിഞ്ഞ് സാക്ഷാൽ ശ്രീകൃഷ്ണൻ ഫീൽഡിൽ ഇറങ്ങി..
ഒരു കമ്പനിക്ക് സത്യഭാമയെയും കൂട്ടി ഗരുഡന്റെ പുറത്ത് കയറി അദ്ദേഹം സ്പോട്ടിലേക്ക് പുറപ്പെട്ടു...
നരകേട്ടൻ മൂട്ടിലിരിക്കുന്ന പ്ലാവിന്റെ മുകളിൽ ശ്രീകൃഷ്ണൻ ശബ്ദമുണ്ടാക്കാതെ ഗരുഡനെ പാർക്ക് ചെയ്തു..

പ്ലാവിന്റെ കൊമ്പിൽ ബാലൻസ് ചെയ്ത് നിന്ന് അദ്ദേഹം അരയിൽ നിന്ന് വാക്കത്തിയെടുത്ത് നല്ലൊരു മൂത്ത ചക്ക നോക്കി വെട്ടിയങ്ങിട്ടു...
ഭൂഗുരുത്വാകർഷണം ഉള്ളതുകൊണ്ട് ചക്ക മേലോട്ട് പോയില്ല..
നേരെ താഴേക്ക് പൊയി ഹാക്കിംഗിൽ മുഴുകി ഇരിക്കുന്ന നരകേട്ടന്റെ ഉച്ചിയിൽ തന്നെ വീണു..

നരകാസുരനും ക്ലോസ്..

ഈ സംഭവമാണ് നമ്മളൊക്കെ വിഷു ആയി അഘോഷിക്കുന്നത്..
ഇതിന്റെ ഓർമ്മയ്ക്കാണ് വിഷുക്കണിയുടെ കൂടെ ചക്ക വെക്കുന്നതും

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...