Posts

Showing posts from 2015

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്? പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ - How to identify venomous and non venomous snake bites

Image
പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല. വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ ആന്റി സ്‌നേക്ക് വനം അഥവാ ആന്റിവനം (ASV) ആണ് പാമ്പുകടിക്കെതിരെയുള്ള പ്രതിവിധി. ഇവയുപയോഗിച്ചാണ് ആസ്പത്രികളില്‍ ചികിത്സ നടത്തുന്നത്.

പണ്ട് ഞാന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോള്‍.........When i was in army

പണ്ട് ഞാന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ നടന്ന സംഭവമാണ്...! കേണല്‍ പത്ത് വെടിയുണ്ട തന്നിട്ട് ഒരു ബോര്‍ഡിന്റെ മധ്യഭാഗത്ത്‌ കൊള്ളിക്കാന്‍ പറഞ്ഞു...! ആദ്യ വെടി ലക്ഷ്യസ്ഥാനത് തന്നെ ഒരു ദ്വാരമുണ്ടാക്കി കടന്നുപോയി...! കേണല്‍ സഭാഷ് എന്ന് പറഞ്ഞു...!

സോളാർ സീ ഡി പുരാണം

സോളാര്‍ കമ്മീഷന്‍ : ആ സീഡി നിന്റെ കയ്യിലുള്ള കാര്യം മറ്റാര്‍ക്കെന്കിലും അറിയാമോ? ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ സോളാര്‍ : നിന്റെ കയ്യില്‍ ഉള്ളതു കൊണ്ടാണല്ലൊ നീയത് ഒളിപ്പിച്ച് വെച്ചത് ബിജു : ഒളിപ്പിച്ചു വെച്ചതു കൊണ്ടല്ലെ സാറെ അതെന്റെ കയ്യില്‍ ഇല്ലാന്നു പറഞ്ഞത് സോളാര്‍ : എന്കിലും അതു നിന്റെ കയ്യിലാണല്ലൊ ഉള്ളത് ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ

ഓരോരോ നിബന്ധനകൾ !

ബാങ്കില്‍ച്ചെന്ന് സുരേഷ് : " ഞാന്‍ ഒരു ചെക്ക്‌ തന്നാല്‍ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടില്‍ പണം വരാന്‍ ? " ക്ലർക്ക് സലീന: " 7 ദിവസം ആവും " സുരേഷ് : " മാഡം ...ഞാന്‍ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാല്‍ മതിയല്ലോ. "

ഒറ്റ മോൾ

Girl : എന്റെ അച്ഛനും അമ്മക്കും ഞാൻ ഒറ്റ മോളാ.. Boy: അതിന് ???.. Girl: അവരെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല..

പോലീസ് ചെക്കിംഗ്

റോഡിൽ പോലീസ്.... മദ്യപിച്ചവരെ പിടിക്കാൻ നിന്ന എസ്ഐ ആ വഴിൽ ബൈക്കിൽ വന്ന ഉസ്താദിനെ പോലീസ് കൈ കാട്ടി നിർത്തിച്ചു പോലീസ് ഉസ്താദിനോട് ഊതാൻ പറഞ്ഞു. ഉസ്താദ് എസ്ഐയുടെ തല താഴ്ത്തിപ്പിടിച്ച് ബിസ്മിയും കൂട്ടി തലക്ക് ഒറ്റ ഊത്ത്..... എസ്ഐ ഏമാൻ പകച്ച് പണ്ടാരം അടങ്ങിപ്പോയി..

മയിൽ‌പീലി

കൂടെ പഠിച്ച കുട്ടുകാരികള് പണ്ടൊരു മയിൽ‌പീലി  തന്നിട്ട് പറഞ്ഞു .....: ഇതു പുസ്തകത്തിന്‌ ... ഇടയിൽ വച്ചാൽ .... അത് പ്രസവിച് ...നിറയെ ...

ഇത് നിസ്സാരമായ് തള്ളികളയരുത് - ഈ സൗഭാഗ്യം നിങ്ങൾക്കും വേണ്ടേ?

ഇത് വെറും നിസ്സാരമായ് തള്ളികളയരുത് കഴിഞ്ഞ ദിവസം ഞാൻ നെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ നെറ്റ് ബാലൻസ് തീർന്നു : ഞാൻ എന്റെ ഒരു കൂട്ടുകാരനെ വിളിച്ചു പറഞ്ഞു അവൻ എന്റെ ഫോണിൽ 25 രൂപയുടെ നെറ്റ് റീച്ചാർജ് ചെയ്തു. അവനു പിറ്റേ ദിവസം നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അവൻ അവന്റെ കൂട്ടുകാരോട് ഈ സംഭവം പറഞ്ഞു. അവനും എന്റെ ഫോണിൽ 100 രൂപക്ക് റീച്ചാർജ്ജ് ചെയ്തു. പിറ്റേ ദിവസം അവനു കേരള സർക്കാറിന്റെ പൂജ ബമ്പർ അടിച്ചെന്ന് പറഞ്ഞു.

ഈ മണ്ടന്റെ ഒരു കാര്യം ..അല്ല പിന്നെ ഇങ്ങനെ ഒക്കെ ചെയ്യാമോ !

ഇന്ന് പത്രത്തിൽ ഒരു 'മണ്ടനെ' കുറിച്ച് വായിച്ചു. പേര് ഡോ: മുഹമ്മദ്‌ യൂനുസ്. ചെന്നെയിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട ഊരപ്പാക്കത്തെ നിറ ഗർഭിണിയായ ചിത്രയേയും ഭർത്താവ് മോഹനനേയും കുറിച്ച് ആ 'മണ്ടൻ' ഡോക്ടർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. സ്വസ്ഥതയിൽ ഇരിക്കുകയായിരുന്ന അയാൾ പിന്നീട് കാണിച്ചത് എത്ര വലിയ മണ്ടത്തരങ്ങളാണ്..! സുഹൃത്തുക്കളെ കൂട്ടി ദുർഘട വഴികളിലൂടെ 4 മണിക്കൂറിലേറെ യാത്ര ചെയ്യുക. നിറവയറും താങ്ങി പിടിച്ച് മരണം മുന്നിൽ കണ്ട് ഒരു പെട്രോൾ ബങ്കിനടുത്ത് കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന അവരെ ഒരു ബോട്ട് സംഘടിപ്പിച്ച് അതിൽ കയറ്റുക. അവർക്ക് ആത്മ വിശ്വാസം നൽകിക്കൊണ്ടേയിരിക്കുക.

ഒരു നാടൻ ഇന്റർവ്യൂ - An Interview

ഒരു ടി വി  റിപ്പോർട്ടർ   ഒരു ആട് കൃഷികാരനെ ഇന്റെര്‍വ്യു ചെയ്യാന്‍ ചെന്നു.. റിപ്പോര്‍ട്ടര്‍:  താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത് കൃഷികാരന്‍: കറുത്തതിനോ വെളുത്തതിനോ? റിപ്പോര്‍ട്ടര്‍: വെളുത്തതിന്... കൃഷികാരന്‍:  പുല്ല്... റിപ്പോര്‍ട്ടര്‍: അപ്പൊ കറുത്തതിനോ? കൃഷികാരന്‍: അതിനും പുല്ല്.. റിപ്പോര്‍ട്ടര്‍: താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..?

ഇങ്ങനെ ഒരു കൂട്ടുകാരാൻ നിങ്ങൾക്കുണ്ടോ ? - Do you have a friend like this?

Image
പഠനകാലത്ത് വിദ്യാഭ്യാസത്തെ പല വീക്ഷണ കോണുകളിൽ നിന്നും നോക്കി മനസ്സിലാക്കുവാൻ ഒരു കൂട്ടുകാരൻ ബെഞ്ചിനു മുകളിലും , തറയിൽ മുട്ടുകുത്തി നിന്നും , ക്ലാസ്സിനു പുറത്തു നിന്നും പഠിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം അഛനെ വരെ കൊണ്ടു പോയിട്ടുണ്ട്. ഹൊ അതൊക്കെയാണ് പഠിപ്പ്' . അതൊക്കെ ഒരു കാലം . ഇന്ന് എന്ത് . 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കു ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.. ഒരോവറിൽ 24 വൈഡ് എറിഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... 😃😝 ബാറ്റും ബോളും പറമ്പും ഓന്റതായതോണ്ട് ഒന്നും പറയാനുംവയ്യ

സമീപ ഭാവിയിൽ കേരളം വായിക്കുവാൻ സാധ്യത ഉള്ള ചില പത്രപരസ്യങ്ങൾ

നമ്മുടെ കേരളം ഇങ്ങനെ പോയാൽ സമീപ ഭാവിയിൽ ഇങ്ങനെ ചില പത്ര പരസ്യങ്ങളും കാണേണ്ടി വരാം...(ചില സാമ്പിളുകൾ) ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന രോഗിക്ക് അഞ്ചു കുപ്പി ഈഴവ രക്തം ആവശ്യമുണ്ട് -കേരള കൗമുദി-

ഈ ചിത്ര ശലഭങ്ങളും ചിറകു വിടർത്തി പാറി പറന്നോട്ടെ

വീട്ടിലിരുന്നാൽ കാണൽ നടക്കില്ല , റൂം അടച്ചാലും അവൻ ചാടിക്കയറി വരും അനുജൻ . പിന്നെ ആരൊയൊക്കെ കണ്ണ് വെട്ടിക്കണം . നാളെ സ്കൂൾ തുറക്കുകയും ചെയ്യും . അത് കൊണ്ട് അടുക്കള വഴി മൊബൈയിലുമായി പുറത്തിറങ്ങി . തൊട്ട അപ്പുറത്തെ കൈതക്കാട് താണ്ടിയാൽ "തെക്കേ പാടം മനയാണ്" . ഇപ്പൊ ആരും ഇല്ല അവിടെ. വീതം വെയ്ക്കലിൽ അടി തീരാത്തത് കൊണ്ട് മരിച്ചിട്ടും ദഹിപ്പിക്കാൻ എടുക്കാത്ത പടുവ്രദ്ധന്റെ മ്രതദേഹം പോലെ ചത്തു മലച്ചു കിടക്കുകയാണ് മന.

മലയാളി ആരാ മോൻ...:)

മലയാളി ഒരിക്കല്‍ UAE യില്‍ ഒരു അമേരിക്കകാരന്‍ ഒരു സലൂണ്‍ തുറന്നു ഉല്‍ഘാടന ദിവസം എല്ലാവര്‍ക്കും കട്ടിംഗും ഷേവിംഗും free... ആദ്യമായി ഫ്ളവര്‍ കച്ചവടക്കാരനായറഷൃക്കാരന്‍ വന്നു ,കട്ടിംഗ് ഷേവിംഗ് കഴിഞ്ഞ് കാശു കൊടുത്തേപ്പാള്‍ ഇന്ന് free...ആണെന്ന് പറഞ്ഞപ്പോള്‍

എംബ്രോയ്ഡറി

നെറ്റി പൊട്ടി ഹോസ്പിറ്റലിൽ സ്ടിച്ചിടാൻ ചെന്നപ്പോൾ ഡോക്ടർ:"1500 രൂപയാകും"   കുഞ്ഞൂട്ടി:അതേയ്,വെറുതേ രണ്ട് തുന്ന് തുന്നിയാമതി,എംബ്രോയ്ഡറി വർക്കൊന്നും വേണ്ട"

പാവം ഞാന്‍...... എല്ലാം ഞാന്‍ മറന്നു!

വീട്ടില്‍ ടെലിവിഷന്‍ വന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മറക്കുകയായിരുന്നു. വീടിന്‍റെ വാതില്‍പ്പടിയില്‍ കാര്‍ വന്നപ്പോള്‍ നടക്കാനും മറന്നുതുടങ്ങി..! മോബൈല്‍ഫോണ്‍ കിട്ടിയപ്പോള്‍ കത്തുകള്‍ എഴുതാന്‍ മറന്നു.പിന്നീട് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ സ്പെല്ലിംഗ്കളും ഞാന്‍ മറന്നു. വീട്ടില്‍ എയര്‍കണ്ടീഷന്‍ വന്നപ്പോള്‍ മരങ്ങളുടെ തണലിലെ ഇളം കാറ്റും മറന്നു..!!

ഉസ്കൂളിലെ തമാശകൾ

ആദ്യത്തെ ഡബ്സ്മാഷ് പണ്ട് ക്ലാസ്സിൽ എല്ലാവരുമോടായി ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത ഞാൻ ,മറ്റുകുട്ടികളുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കികൊണ്ട് എനിക്കും ഉത്തരം അറിയാമെന്നു ടീച്ചറിനെ തെറ്റിധരിപ്പിച്ചിരുന്നത് ആയിരുന്നു എന്റെ  ജീവിത്തിലെ ആദ്യത്തെ ഡബ്സ്മാഷ്... ഉച്ചാരണം  "ചാക്കൊ മാഷേ ചാക്കൊ മാഷെ ചെമിസ്ട്രി പുസ്തകം വന്നോ?" "എടാ ch ന്റെ pronunciation ക എന്നാണു. കെമിസ്ട്രി" "കാക്കൊ മാഷേ കാക്കൊ മാഷെ കെമിസ്ട്രി പുസ്തകം വന്നോ?"

ഒരു ചായകുടി കഥ

മുന്തിയൊരു ഹോട്ടലിൽ കയറി ഓർഡർ ചെയ്ത ചായക്കു പകരം വന്നത്‌, ഒരു ഗ്ലാസ്‌ ചുടു വെള്ളം, ഷുഗർ ബാഗ്‌, ടീ ബാഗ്‌ ! കാക്കാക്ക്‌ ബേജാറായി.... പിന്നെ, തൊട്ടപ്പുറത്തെ 'പരിഷ്‌കാരികൾ' ചെയ്യും പോലെ ചായ കലക്കിയിരിക്കുമ്പോൾ ബില്ലുമായി വന്ന പയ്യനോട്‌: "ഔ...ഞ്ചെ.....മാണിക്കക്കല്ലേ.. .. അന്നോട്‌ ബിരിയാണി പറയാഞ്ഞത്‌ നന്നായി.. "

ഒരു ചെറിയ കഥ "ചന്ദ്രിക പുരാണം "

ഒരു ദിവസം ഒരു ലീഗുകാരൻ സുഹൃത്തിനെയും കൂട്ടി കൊച്ചിയിലേക്ക് യാത്ര പോയി. സുഹൃത്ത് ഒരു സഖാവായിരുന്നു. രണ്ടു പേരും രാത്രി വൈകി കൊച്ചിയിൽ എത്തി. അവർ റൂം എടുത്തു. 

ഉപ്പാ ..... ഞാൻ മലക്ക് പോകുന്നത് കണ്ടു

മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു. ''ഉപ്പാ ഞാൻ മലക്ക് പോകുന്നത് കണ്ടു. ''നേരാണോടാ മോനേ..!!'' കുട്ടി പറഞ്ഞു തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം. ''അതെയുപ്പാ.. മദ്റസ വിട്ടു വയുമ്പോഴാ കണ്ടത്'' ഉപ്പ ഫോണിൽ കിട്ടിയവരെയൊക്ക െ വിളിച്ചു പറഞ്ഞു. ''ൻെറ മോൻ ജമാൽ മലക്കിനെ കണ്ടു'' കേട്ടവർ കേട്ടവർ ജമാലിൻെറ വീട്ടിലേക്കോടിയെത്തി.

കമ്മ്യൂണിസത്തിനോട് അവന് വെറുപ്പാണത്രേ...

പണ്ട് വടക്കേ തൊടിയിൽ കുണ്ടുകുത്തി ഇല വിരിച്ച് പഴം കഞ്ഞി വാരി തിന്നിരുന്ന അവന്റെ അച്ചനപ്പൂപ്പൻമാർക്ക് നാലാളുടെ ഇടയിൽ ഇലയിട്ട് ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചത് കമ്മൂണിസ്റ്റ്കാരായിരുന്നു. നഗ്നമായ അവന്റെ അമ്മയമ്മുമ്മമാരുടെ മാറിൽ ചെങ്കൊടി പുതപ്പിച്ച് നാണം മറക്കാൻ പഠിപ്പിച്ചതും കമ്മ്യൂണിസ്റ്റ്കാരായിരുന്നു.

ഇങ്ങളു മരിച്ച്‌ സ്വർഗ്ഗത്തിൽ പോകുമ്പോ എന്നേം കൂടെ കൊണ്ടോവോ..

ഭാര്യ - " ഇങ്ങളു മരിച്ച്‌ സ്വർഗ്ഗത്തിൽ പോകുമ്പോ എന്നേം കൂടെ കൊണ്ടോവോ.." ഭർത്താവ്‌ - " സ്വർഗ്ഗം എന്ന് പറഞ്ഞാൽ ഇക്ക്‌ ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്‌... അത്‌ ഇയ്യായിട്ട്‌ കളയരുത്‌

ഇനിയും വരില്ലേ നീ .....

Image
ക്രിസ്റ്റ്യാനോക്ക് ജലദോഷമായിരുന്നു ഗോളിയുടെ മാറ് പിളർന്നു ചോര കുടിച്ചു ബാർസ ബെയിലും റോഡ്രിഗസും ബീഡി വലിച്ചു അകാൽ വിളക്കുകള് തെളിയുന്ന സന്ധ്യയില് മെസ്സി മാഡ്രിഡ് കോച്ചിനോട് ചോദിച്ചു ഇനിയും വരില്ലേ നീ ഇതുവഴി ഈ കാളകളേയും തെളിച്ചുകൊണ്ട്

ഭാര്യയ്ക്ക് വരം ലഭിച്ചാല്‍ .....

തിരുവനന്തപുരത്ത് ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് മത്സരം നടക്കുകയാണ് ... റീന ഉയര്‍ത്തി അടിച്ച ബോള്‍ അടുത്ത് ഉള്ള ചെറിയ കുറ്റിക്കാട്ടില്‍ ആണ് വീണത്‌ .. ബോള്‍ എടുക്കാന്‍ ചെന്ന റീന ഒരു അത്ഭുതക്കാഴ്ച കണ്ടൂ .. ഭംഗിയുള്ള ഒരു തവള .. മഴവില്ല് ദേഹത്ത് വരച്ച്ചേര്‍ത്ത പോലുള്ള ഒരു തവള...

സാറെ.....എന്റെ ഒരു സന്തോഷത്തിനു ഇതു ഇരിക്കട്ടെ ! :) - How Govt servant starts bribing

Image
കുറച്ചു ദിവസങ്ങള്ക്ക് മുമ്പ് കൊച്ചി വരെ ഒരു യാത്ര പോകാൻ ഇടയായി. അവിടെ  വെച്ച് ഒരു വ്യക്തിയെ പരിചയപെട്ടു, അദ്ദേഹം  ഒരു സർക്കാർ ആപ്പീസിൽ  ജോലി ചെയ്യുന്നു . സർവീസിൽ കയറിയിട്ട്  എട്ടു  കൊല്ലം ആയി . ആള് നല്ല രസികെൻ ആയിരുന്ന കൊണ്ട് കുറെ നേരം സംസാരിച്ചു . നമ്മൾ മല്ലൂസ് വെറുതെ സമയം കളയാൻ സംസാരിക്കുമ്പോൾ നമ്മൾ ഒഴിച്ച് നാട്ടിലോള്ള സകലതിനെയും കുറ്റം പറയാറുണ്ടല്ലോ , അതിന്റെ ഭാഗം ആയി സർക്കാർ അപ്പീസുകളിലെ അഴിമതിയും , കൈക്കൂലിയെയും പറ്റിയും സംസാരിച്ചു ..അതിൽ നിന്നും എനിക്ക് മനസ്സിൽ സ്ട്രൈക്ക് ചെയ്ത കുറച്ചു കാര്യങ്ങൾ ചുവടെ കൊടുക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും  എനിക്ക് മനസ്സിൽ ആയതു ഇതാണ് :

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ - Natural ways to get rid of pot belly

Image
വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ:-  Get rid of Abdominal obesity using natural ways അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍…. 1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക.  Drink 7 to 8 glasses of water daily ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

ദൈവം പൊട്ടിച്ചിരിക്കുന്നു. - God laughs

ദൈവം പൊട്ടിച്ചിരിക്കുന്നു...... ദൈവം ഭൂമി സൃഷ്ടിച്ചു ...... ചുട്ടുപഴുത്ത ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു.."വരൂ.....നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ... അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ... ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി"ദൈവമേ വേണ്ട..! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…" ദൈവം ചിരിച്ചു.…….,, ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..നിങ്ങള്‍ ശാന്തരാകുവിന്‍..!

ആശാരി - Carpentar

ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു.. ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു... സാധാരണഗതി യിൽ അത്രയും വലിയ ആണി ഏതൊരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദ്യച്ചതല്ലേ... എന്തങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,

HEALTHKART PLUS ( 1MG ) - mobile app to find low cost substitute of medicines - "ഹെൽത്ത് കാർട്ട് പ്ലസ് ( 1MG )" - മരുന്നുകമ്പനികളുടെയും അവരെ സഹായിക്കുന്ന ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ ഇതാ ഒരു മൊബൈൽ ആപ്പ്ലികെഷൻ

Image
മരുന്നുകമ്പനികളുടെയും അവരുടെ കഞ്ഞി വെപ്പുകാരായ ഡോക്ടർമാരുടെയും ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ചെയ്യേണ്ടത് ഇത്രമാത്രം... 1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ HEALTHKART PLUS ( 1mg) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. 2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Lyrica 75) 3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്, വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

ഐസ് ക്രീം എന്ന വില്ലൻ - Is Ice cream healthy?

Image
ഐസ് ക്രീം ഇഷ്ട്ടപെടാത്തവരായി ആരെങ്കിലുമുണ്ടോ? ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐസ് ക്രീം. ആഘോഷങ്ങള്‍ക്കും, വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ, സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. സത്യത്തില്‍ എന്താണ് ഈ ഐസ് ക്രീമില്‍ ഉള്ളത്? ഐസ് ക്രീമിലെ പ്രധാന ചേരുവ എന്താണെന്നോ? 'വായു'. അതെ, ഐസ് ക്രീം ന്റെ 50% വും വായൂ കുമിളകളാണ്. 100 രൂപയ്ക്കു ഐസ് ക്രീം വാങ്ങുമ്പോള്‍ 50 രൂപയും കൊണ്ടുപോകുന്നത് നമുക്ക് സൗജന്യമായി കിട്ടുന്ന വായു ആണ്. ബാക്കി എന്തൊക്കെയാണെന്നോ? 30% ശുദ്ധീകരിക്കാത്ത ഏതോ നാട്ടിലെ പൈപ്പുവെള്ളം. 6% കൊഴുപ്പ്, 7% - 8% വരെ പഞ്ചസാര.

വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..? - Why Jack fruit is used in Vishu Kani?

വിഷുക്കണിയുടെ കൂട്ടത്തിൽ എന്തിനാണ് ചക്ക വെക്കുന്നത്..? പണ്ട് മുതലെ ഉള്ള ഒരു സംശയമാണ്.. ഇന്നലെ നിലവറയിൽ എലിപ്പെട്ടി വെക്കാൻ കയറിയപ്പോൾ പഴയൊരു താളിയോല ഗ്രന്ഥം കിട്ടി.. അതിൽ സംഗതി വിശദമായി എഴുതിയിട്ടുണ്ട്.. കുറെ പേജുകളൊക്കെ എലി കരണ്ടോണ്ട് പോയെങ്കിലും കിട്ടിയ ഏകദേശ ഐഡിയ ഇങ്ങനെയാണ്.. പണ്ട് പണ്ട് .. എന്ന് വെച്ചാൽ വളരെ പണ്ടാണ്.. അക്കാലത്ത് ദേവന്മാർക്കും അസുരന്മാർക്കും ഒക്കെ കൂടി ഫെയ്സ്ബുക്ക് പോലത്തെ ഒരു സംഗതി ഉണ്ടായിരുന്നെത്രെ..

98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം - Economics behind 98% pass in SSLC exam 2015

 കേരളത്തിലെ UDF സർകാരിന്റെ  4 ആം  വർഷത്തിൽ (2015) , ബഹു: അബ്ദു റബ്  വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന കാലത്താണ് ഈ മഹാത്ഭുതം ഇവിടെ സംഭവിച്ചത് . 2015 ലെ SSLC  പരൂക്ഷയിൽ  98.52  ശതമാനം വിജയം ..കേട്ടിട്ട് കണ്ണ് തള്ളി പോയി . ഇനി 98% SSLC ഫലത്തിനു പിന്നിലെ സാമ്പത്തിക ശാസ്ത്രം  ഒന്ന് ഗണിച്ചു നോക്കാം .. ഏകദേശം. 450000 കുട്ടികൾ ജയിച്ചു അല്ലെങ്കിൽ ജയിപ്പിച്ചു ഇപ്പോൾ വെറും 400000 Plus one മറ്റ് കോഴ്സുകളും ചേർത്ത് കേരളത്തിൽ മൊത്തമായി ഇപ്പോൾ ലഭ്യമായി ഉള്ളൂ... ഏകദേശം 50000 സീറ്റുകളുടെ കുറവ്! ഒരു Plus one batch ഉദ്ദേശം 50 സീറ്റ് അതു പ്രകാരം 1O00 പുതിയ batch വേണ്ടി വരും.

ഡൽഹിയിൽ ഭൂചലനം നേപ്പാൾ പ്രഭവ കേന്ദ്രം.. - Earth Quake in Delhi , Quake center Nepal - Funny comments of politicians circulated on internet

ഭൂചലനത്തിനു പിന്നിൽ മോഡിയുടെ ഫാസിസ്റ്റ് നയം - കേജരിവാൾ ഭൂചലനത്തിൽ വേദനയുണ്ട് - നരേന്ദ്ര മോഡി കുലുങ്ങിയോ എപ്പോ..?!! - രാഹുൽ ഗാന്ധി ഭൂമി കുലുക്കത്തിനു കാരണം സോഫ്റ്റ് വെയറിന്റെ കുഴപ്പം - അബ്ദു റബ് എന്തു കുലുങ്ങിയാലും മദ്യം നയത്തിൽ മാറ്റം വരുത്തില്ല - വി എം സുധീരൻ ഭൂമി കുലുക്കാൻ മാണി 10 കോടി വാങ്ങി - ബിജു രമേഷ്

കേരളീയ നന്മയുടെ അടയാളപ്പെടുത്തല് ആയ ഒരു സംഭവം - How love and forgiveness rebuilts life read this

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്  കാളികാവിലാണ് ഈ  സംഭവം നടന്നത്. ഇത് നടന്നിട്ട് അധികം കാലം ആയിട്ടില്ല .. ചില തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന് എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐ വിജയകൃഷ്ണനെ പ്രതി വെടിവെചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ് എന്ന മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില് തോന്നിയ കുബുദ്ധി കൃത്യനിര്വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില് കലാശിച്ചു. നിഷ്കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച് ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര് കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ് സന്നാഹം തെരച്ചില് ആരംഭിച്ചു.

മെയ് ദിനത്തിൽ ഓർക്കാൻ ഒരു നല്ല സംഭവം - A May day rememberance

കഴിഞ്ഞ വർഷം കുറച്ചു നാൾ ഓഫീസിൽ പോയിരുന്നത് ഒരു സുഹൃത്തിന്റെ കാറിൽ ആയിരുന്നു . ഓഫീസിലെ പാർക്കിംഗ് സ്പേസിൽ ഇടുന്നതിനു വേണ്ടി വെഹിക്കിൾ പാസ് കാറിന്റെ ഫ്രന്റ്‌ ഗ്ലാസിൽ തന്നെ ഒട്ടിച്ചിരുന്നു . അന്ന് കുറച്ചു നേരം വൈകിയ കാരണം കാർ പെട്ടെന്ന് പാർക്ക് ചെയ്ത് പെട്ടെന്ന് തന്നെ ഓഫീസിൽ കേറി . സിസ്റെത്ത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഒരു കാൾ . "ഹലോ സർ പാർക്കിംഗ് സ്പേസിൽ നിന്നും സെക്യൂരിറ്റി ആണ് വിളിക്കുന്നത്‌ " "യെസ് പറയൂ "

ക് ക് ക്വോ മ ഡി ... ഒന്ന് ചിരിക്കു പ്ലീസ് - Funny short stories

വീട്ടിലെ മാലിന്യം ഒഴിവാക്കാൻ ഒരു എളുപ്പ വഴി. ആദ്യം തന്നെ മാലിന്യം നല്ല ഒരു സഞ്ജിയിൽ പൊതിയുക. അതുമായി നേരെ ഒരു ഷോപ്പിങ്ങ് മാളിൽ കയറുക. അപ്പോൾ അവിടുത്തെ സെക്യൂരിറ്റി ചേട്ടൻ ആ സഞ്ജി അവിടെ വാങ്ങി വച്ചിട്ട് ഒരു ടോക്കൺ തരും. കിട്ടിയ ടോക്കണുമായി ഒരൊറ്റ മുങ്ങൽ. ഷോ-പ്ളിംഗ്-മാൾ !!!

മണ്ണ്............. നല്ല മരുന്ന് .... Allow kids to play with soil , some outstanding resons for this...

മണ്ണ്............. നല്ല മരുന്ന് .... കൃഷിയില്‍ എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും മണ്ണിലാണ്. മണ്ണറിഞ്ഞു കൃഷി ചെയ്‌താല്‍ നമുക്ക് മികച്ച വിളവു നേടാം. ഒപ്പം മണ്ണില്‍ നടന്നാല്‍, മണ്ണില്‍ പണിയെടുത്താല്‍ വേറെയും ഗുണങ്ങള്‍ ഉണ്ട്. മണ്ണില്‍ കളിക്കുന്ന കുട്ടികള്‍ക്ക് മണ്ണിലൂടെ രോഗപ്രതിരോധ ശേഷി കൈവരും . എങ്ങനെ എന്ന് വച്ചാല്‍ മണ്ണിലുള്ള പലതരം അണുക്കള്‍ കുട്ടികളുടെ ശരീരത്തില്‍ കടക്കുകയും നമ്മുടെ രോഗപ്രതിരോധ സംവിധാനം ഉണരുകയും അത്തരം അണുക്കള്‍ക്കെതിരെ സ്ഥിര പ്രതിരോധമോ, പ്രതിരോധ സേനയോ സജ്ജമാകും. പലപ്പോഴും ഫ്ലാറ്റുകളില്‍ താമസിക്കുന്ന മണ്ണില്‍ നടക്കാത്ത കുട്ടികള്‍ക്ക് ചെറിയ അസുഖങ്ങള്‍ പോലും നീണ്ടു നില്‍ക്കുകയും, വേഗം രോഗബാധ നേരിടുന്നതും ഇതിനാലാണ്.

എന്റെ പിഴ എന്റെ പിഴ .എന്റെ വലിയ പിഴ ..... mea culpa...mea culpa..mea maxima culpa

"അച്ചാ കുഞ്ഞു മറിയ ചേടത്തി പള്ളിയില്‍ വന്നിട്ട് വര്‍ഷം ഒന്നാകുന്നു . പള്ളിക്ക് കുടിശിക കൊടുക്കില്ല .ഒരു കാര്യത്തിലും സഹകരിക്കില്ല ..ഇങ്ങനെ ഒരാളെ എന്തിനാ ഈ ഇടവകക്ക് ..ഇന്നൊരു തീരുമാനം എടുക്കണം ......പള്ളിയുടെ മാനേജിംഗ് കമ്മറ്റിയില്‍ പള്ളി പ്രമാണി ഈ കാര്യം അവതരിപ്പിച്ചു .എല്ലാവരും അത് ഏറ്റു പിടിച്ചു ....പുറത്താക്കണം അവരെ ...എല്ലാവരും കൈ അടിച്ചു പാസാക്കി ..നാളെ തന്നെ കത്തയചോളൂ ......""രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അയച്ച കത്ത് തിരികെ എത്തി ...കുഞ്ഞു മറിയാമ്മച്ചേടത്തി ഒപ്പിട്ടു വാങ്ങിയില്ല ......തോമാ എടുക്കടാ വണ്ടി ..അച്ചോ വണ്ടി അവരുടെ വീട് വരെ പോകില്ല ..കുറെ നടക്കണം .....ആ തള്ള തനിയെ അല്ലെ താമസിക്കുന്നെ ..വിവാഹം കഴിക്കാത്തതിനാല്‍ മക്കളോ ഭര്‍ത്താവോ ഇല്ല ..അവരെ ആരെയെങ്കിലും വിട്ടു പള്ളിലോട്ടു വിളിപ്പിച്ചാ പോരെ .....എന്നാ നീയൊന്നു പോയിട്ട് വാ .........തോമാ കുഞ്ഞു മറിയയുടെ വീട്ടിലെത്തി ..

നിങ്ങള്‍ ആന പ്രേമിയാണോ? Are You an Elephant lover? Read this

Image
നിങ്ങള്‍ ആന പ്രേമിയാണെങ്കിൽ എങ്കില്‍ പത്തുമിനുട്ട് ഈ പോസ്റ്റ് വായിക്കാന്‍ ചിലവാക്കുക. നിങ്ങളുടെ എളുപ്പത്തിനുവേണ്ടി പട്ടികരൂപത്തില്‍ ആണ് ഇ ത് എഴുതിയിരിക്കുന്നത്. 1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.

രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന അമൃതം, ഹരിതം എന്നീ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു - Amrutham , Haritham new varities of pot tamarind ( Kudam puli ) from Krishi Vigyan Kendra

Image
രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്. അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ആലീസ് ആന്റണി പറഞ്ഞു.

കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ - Services available through Krishi bhavan

1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം. 2. പമ്പ്സെറ്റിന് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള ശുപാര്‍ശ കത്ത് - നിര്‍ദ്ദിഷ്ട ഫോറത്തില്‍ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുന്‍ വര്‍ഷത്തെ പെര്‍മിറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. 3. കൊപ്രസംഭരണ സര്‍ട്ടിഫിക്കറ്റ് - തെങ്ങ് കൃഷിയുടെ വിസ്തീര്‍ണ്ണം കണക്കാക്കുന്നതിന് ആവശ്യമായ രേഖ ഹാജരാക്കണം.

സമയം തെറ്റിയ പ്രണയം... Short Story about Real love

💕 പ്രണയം... ******************** എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്‌. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ: അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു. "നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്." സംശയത്തോടെ ഭാര്യ നോക്കി. "എനിക്ക് ഡിവോഴ്സ് വേണം." ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?" ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി.

വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... Water to increase vehicles mileage - an experiment from Malappuram.

വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... അത്ഭുതകരമായ കാഴ്ച വിദേശരാജ്യങ്ങളില്‍പോലും പരീക്ഷണത്തിലുള്ള സംഭവം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഒരു യുവാവ്. അതെ,മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മഹമ്മൂദാണ് പച്ചവെളളമൊഴിച്ച് വാഹനത്തിന്റെ മൈലേജ് കൂട്ടാമെന്ന അവകാശവാദവുമായി എത്തുന്നത്. സ്വന്തം കാറില്‍ ഇത് തെളിയിച്ചുതരുന്നുമുണ്ട് മഹമ്മുദ്. എഞ്ചിന് സമീപത്തായി ഘടിപ്പിച്ചിരിക്കുന്ന കുപ്പിയിലെ വെള്ളമാണ് വാതകരൂപത്തില്‍ ഫില്‍റ്ററിനകത്തേക്ക് കടത്തിവിടുന്നത്. വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിച്ച് വാഹനത്തിലെ ഇന്ധനത്തിനൊപ്പം ജ്വലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇന്ധനക്ഷമത 30 മുതല്‍ 50 ശതമാനംവരെ കൂടും. 2000 ഓളം രൂപമാത്രം ചിലവാകുന്ന ഇതിന് എഞ്ചിന്റെ ഘടനയൊന്നും മാറ്റേണ്ടതില്ല. ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച അറിവാണ് മഹമ്മൂദ് പ്രാവര്‍ത്തികമാക്കിയത് വീഡിയോ കാണാം.

കലാഭവന്‍റെ സ്ഥാപകന്‍ ഫാ. അബേലച്ചൻ രചിച്ച പ്രശസ്തം ആയ ക്രിസ്തീയ ഭക്തി ഗാനങ്ങൾ - Father Abel's famous christian devotional songs.

Image
ആബേലച്ചന്‍ *********** കൊച്ചിയിലെ വിഖ്യാതമായ കലാഭവന്‍റെ സ്ഥാപകന്‍ ഫാ. അബേലാണ് താഴെ കാണുന്ന പാട്ടുകള്‍ എഴുതിയതെന്ന് അറിയാവുന്നവര്‍ കുറവാണ്. ഈ രചനകള്‍ പുനഃപ്രസിദ്ധീകരിക്കുന്പോള്‍ അബേലച്ചന്‍റെ പേര് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ആബേലച്ചന്‍റെ ഗാനങ്ങളില്‍ ചിലത്.

രക്തത്തിലെ കൊഴുപ്പു ഇനി ഒരു പ്രശനമേ അല്ല - കൊളസ്ട്രോൾ കുറക്കുന്നതിന്‌ ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! - How to reduce blood cholestrol with out side effects?

Image
രക്തത്തിലെ കൊഴുപ്പു ഇനി ഒരു പ്രശനമേ അല്ല - Total Cholesterol count - കുറക്കുന്നതിന്‌ ഏറ്റവും ഉത്തമമായ, പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! വേണ്ട സാധനങ്ങള്‍: 1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍ 2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌ 3. പതിനാറ്‌ ഔണ്‍സ്‌ (480 ml) ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ) നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക. ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും.

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ? - How to talk to your Children?

01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക. 02. അനുസരണ ശീലമില ്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക. 03. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.

പരസ്പര സ്നേഹവും വിശ്വാസവും വിട്ടുകൊടുക്കലും ലോകത്തെ മാറ്റിമറിക്കും - How world can be changed with love and forgiveness?

ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കൽ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്ക്കം ഉണ്ടാവുകയും അത് അബദ്ധവശാൽ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത് നിയമം അനുസരിച്ച് കൊലയ്ക്കു വധ ശിക്ഷയാണ് ലഭിക്കുക . അല്ലെങ്കിൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നല്കുകയോ, വേണമെങ്കിൽ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം .

നല്ല വാർത്തകൾ - Amazing news

നല്ല വാർത്തകൾ നിർദേശങ്ങൾ  വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... അത്ഭുതകരമായ കാഴ്ച വിദേശരാജ്യങ്ങളില്‍പോലും പരീക്ഷണത്തിലുള്ള സംഭവം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഒരു യുവാവ്. അതെ,മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മഹമ്മൂദാണ് പച്ചവെളളമൊഴിച്ച് വാഹനത്തിന്റെ മൈലേജ് കൂട്ടാമെന്ന അവകാശവാദവുമായി എത്തുന്നത്.  തുടർന്ന് വായ്ക്കുക >> എല്‍.ഇ.ഡി. ബള്‍ബുകള്‍ മെയ്‌ഡ് ഇന്‍ മടുക്ക മടുക്ക എന്ന കുടിയേറ്റ ഗ്രാമത്തിന്‌ ഇപ്പോള്‍ നൂറ്‌ വാട്ട്‌ വെളിച്ചമാണ്‌. രാജ്യത്തെ ഏറ്റവും പ്രകാശമേറിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിക്കുന്നത്‌ ഇപ്പോള്‍ ഇവിടെയാണ്‌. തങ്ങളുടെ ബള്‍ബുകള്‍ വാങ്ങിയാല്‍ പോക്കറ്റ്‌ കാലിയാകില്ലെന്നും വെളിച്ചത്തിനു പിന്നിലെ രണ്ടു യുവബിരുദധാരികള്‍ പറയുന്നു. 30 വര്‍ഷം വരെ ഈടുനില്‍ക്കുമെന്ന്‌ ഉറപ്പുപറയുന്ന ബള്‍ബിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുമെന്നതാണ്‌. 30 വർഷങ്ങൾ ഈടു നില്ക്കുന്ന, എത്ര ചെറിയ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ബള്‍ബുകൾ വികസിപ്പിച്ചെടുത്തു മുണ്ടക്കയത്തു നിന്നും രണ്ടു യുവപ്രതിഭകൾ ലോക ശ്രദ്ധ ആകർഷിക്കുന്നു..

കൃഷി പൊടികൈകൾ - Agriculture tips

Image
തേങ്ങാ വെള്ളം പാഴാക്കരുത്. - Don't waste Coconut Water തെങ്ങാ വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം ചെടികൾക്ക്‌ വളരെ വേഗം ലഭ്യമാകും. ഗ്ലൂക്കോസ് സൂക്ഷ്മാണുക്കളുടെ വളരെ പ്രിയപ്പെട്ട ഭക്ഷണമാണ്. തെങ്ങാ വെള്ളം ഇനി നമുക്ക് കിച്ചണ്‍ സിങ്കിൽ ഒഴിച്ച് കളയണ്ട. അത് ഒരു പാത്രത്തിൽ കളക്ട് ചെയ്തു അത്രയും കൂടെ വെള്ളം ചേർത്ത് അടുക്കള തോട്ടത്തിലെ ചെടികൾക്ക് നൽകുക. കേരളത്തില്‍ വളര്‍ത്താവുന്ന വിവിധ പച്ചക്കറികളും അവ നടാന്‍ യോജിച്ച മാസവും - Right time to plant vegetables കേരളത്തില്‍ വളര്‍ത്താവുന്ന വിവിധ പച്ചക്കറികളും അവ നടാന്‍ യോജിച്ച മാസവും ഈ ചിത്രം വലുതാക്കിനോക്കി മനസ്സിലാക്കുക. ഒരു സെന്റിക്കായി അവ നടേണ്ട രീതികളും അടിസ്ഥാന ജൈവവളപ്രയോഗങ്ങളും ചേര്‍ത്തിരിക്കുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : കേരള കൃഷിവകുപ്പ്.) മുട്ടത്തോട് പാഴാക്കരുത് - Don't waste Egg shells as they are source of calcium . അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാ

ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി - In future there will be a Cancer Patient in each house

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി  അവർകളുടെ അടിയന്തര ശ്രദ്ധക്കായി .......ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി............. കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത്‌ രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ്‌ തടസ്സം ?. കേരളത്തില്‍ വിഷം നിറച്ച പച്ചക്കറി വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ തമിഴ്നാട്ടിൽ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?.

സ്ത്രീകൾ ഓർത്തിരിക്കേണ്ട ചില ടെലിഫോണ്‍ നംബറുകൾ - All women should remember these help line phone numbers

Image
സേവ് ചെയ്യു ഈ ടെലിഫോണ്‍ നംബറുകൾ  24 മണിക്കൂറും പ്രവർത്തിക്കുന്ന  വനിതാ ഹെൽപ് ലൈൻ നമ്പർ : 1091 നിർഭയ ടോൾ ഫ്രീ നംബർ : 18004251400 പരാതികൾ ഇമെയിൽ ആയി അയക്കാൻ :   keralawomenscommission@yahoo.co.in

നിരാശാകാമുകന്മാര്ക്ക് കുറച്ച് ഉപദേശങ്ങള്..... nirasha kamukan tips

നിരാശാകാമുകന്മാര്ക്ക് കുറച്ച് ഉപദേശങ്ങള്..... 1. കാമുകി ഇട്ടിട്ട് പോകുബോള് കള്ള് കുടിച്ച് ആ വിഷമം മറക്കാമെന്ന് തെറ്റ് ധരിക്കരുത്. . കള്ള് കുടിച്ചാല് അത് വീണ്ടും വീണ്ടും ഓര്ക്കമെന്നല്ലാതെ യാഥൊരു പ്രയോജനവുമില്ല..! 2. പരമാവധി അവളുടെ മുന്നില് ചെന്ന് പെടാതെ നോക്കുക. . ഓര്മ്മകള് അയവിറക്കാന് അതൊരു കാരണമാകും... 3. മരിക്കണം എന്ന് സ്വപ്നത്തില് പോലും ചിന്തിക്കരുത്, അവളെ കിട്ടത്തും ഇല്ല നമ്മുടെ വീട്ടുകാര്ക്ക്നമ്മള് ഇല്ലാതെയും ആകും...

കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയാണ് ? - Important tourist centers in kerala

Image
നിങ്ങളുടെ കുടുംബത്തോടുകൂടിയോ , സുഹുര്ത്തുക്കളോട് കൂടെയോ അവധി ദിനങ്ങളോ വരന്ത്യമോ ചിലവോഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്ങിൽ ചുവടെ കൊടുത്തിരിക്കുന്ന സ്ഥലങ്ങൾ  നിങ്ങൾക്ക് പരിഗണിക്കവുന്നതു  ആണ്  കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര  കേന്ദ്രങ്ങൾ ഇവയാണ്‌

ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രം എന്നും പറഞ്ഞു ഫേസ് ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ - Truth behind the picture of ISIS terrorist kicking a christian child

Image
ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രത്തിന്റെ  സത്യാവസ്ഥ കുറച്ചു നാളായി ഫേസ് ബുക്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം പ്രചരിക്കുന്നു , ഒരു മനുഷ്യൻ ഒരു പിഞ്ചു കുട്ടിയെ ചവിട്ടുന്നതാണ് ചിത്രം. അടിക്കുറിപ്പ് ആണ് "ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രം". പലപ്പോഴും ഈ ചത്രം ഷെയർ കിട്ടുമ്പോൾ , ഫേക്ക് ആണെന്ന് ഞാൻ കമന്റ്‌ ഇടാറുണ്ട് , പക്ഷെ അതിന്റെ ഉള്ള കാര്യങ്ങൾ തെളിവുസഹിതം പറയാൻ കഴിഞ്ഞില്ല . ആണ് ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ ശ്രദ്ദയിൽ പെട്ടത്.

സ്ത്രീധനം എന്ന മാരണം - Dowry the biggest social evil

 ഒരു അർത്ഥവത്തായ  ഫേസ് ബുക്ക്‌ പോസ്റ്റ്‌ ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു പുറത്ത് ഒരു സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ പ്രായമായ മൂന്നു പെണ്‍കുട്ടികളാണ് എല്ലാവരും കഴിയുന്ന സഹായം നൽകണം ജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൊരിവെയിലത്ത് ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ് പതിഞ്ഞ വെള്ള കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ യാചിക്കുന്ന ആ പാവം ഉമ്മയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു പോയി നാട്ടിലെ സകല പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട് നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത് സഹതാപത്തിൽ മുക്കി   നീട്ടി പിടിച്ച തട്ടത്തിനുള്ളിലേക്ക് ഇട്ടുകൊടുത്തു നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ് അന്നാ ഉമ്മാക്ക് കിട്ടിയത് .

അറിഞ്ഞു കൊണ്ട് ചെയ്യുന്ന അബദ്ധങ്ങൾ - പ്രകൃതിയിലേയ്ക്കു തിരിയൂ മണ്ണിനെയും മരങ്ങളെയും സ്നേഹിക്കു , ഉള്ള സ്ഥലത്ത് അവനവനു വേണ്ടത് സ്വയം കൃഷിചെയ്യു ... Cultivate vegetables your self and save your family from getting slowly killed by pesticides and poisons.

Image
അമിത ലാഭം ഉണ്ടാക്കാൻ മനുഷ്യൻ ഇന്ന് ചെയ്യാൻ തയ്യാറാണ് . അതിനു മനസാക്ഷിക്ക് നിരക്കാത്ത ഇതു മര്ഗവും സ്വീകരിക്കാൻ കാണിക്കുകയില്ല . മറ്റുള്ളവരുടെ ജീവന പോയാലും, ആരോഗ്യം നശിച്ചാലും കുഴപ്പം ഇല്ല , എന്റെ കാര്യം നടന്നാൽ മതി എന്നാ മനോഭാവം നമ്മെ എവിടെ കൊണ്ടെത്തിക്കും . ഇങ്ങനെയുള്ള സാമൂഹിക തിന്മകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ സമയം കണ്ടെത്തുന്നു ചില ചില മഹദ് വ്യക്തിത്വങ്ങളുടെ ഉപദേശം നമുക്ക് ശ്രവിക്കാം.

മെമ്മറി കാര്‍ഡ്‌ ചീത്ത ആയി കറുത്ത് കളയുന്നതിനു മുൻപ് ഇതൊന്നു പരീക്ഷിക്കുക - How to fix memory cards?

Image
ഒരുപാട് ഡാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും ഉപയോഗിക്കുമ്പോൾ  Format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്‍ഡര ്‍ വന്നിട്ടുണ്ടാകും.  എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ

കായീക്കാന്റെ ബിരിയാണി - റെസിപ്പി - Kayikkante Biriyani - Making of Kayees Biriyani

Image
വർഷങ്ങൾ കടന്നു പോയി എന്നിട്ടും കായീക്കാന്റെ ബിരിയാണിയുടെ രുചിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല . ഇനി "കായീക്കാന്റെ ബിരിയാണി" എന്താണെന്നു അല്ലെ . 1948 ൽ വി കെ കായി എന്നാ കായിക്ക ഒരു ചെറിയ ചായക്കട കൊച്ചിയിലെ മട്ടാഞ്ചേരിയിൽ തുടങ്ങി . 1950 ൽ അതിനെ കയീസ് റഹുമത്തുള്ള ഹോട്ടൽ എന്നാക്കി വിപുലീകരിച്ചു . അദ്ദേഹം കണ്ടെത്തിയ രുചിക്കൂൂട്ടിൽ പിറന്നതാണ് കയീസ് ബിരിയാണി , അത് കയീക്കാന്റെ ബിരിയാണി എന്നാ പേരില് വളരെ പ്രശസ്തം ആണ് .

ചീര വിത്ത്‌ നടുന്നത് എങ്ങനെ ? How to sow and cultivate Spinach ?

Image
ചീര വിത്ത്‌  നടുന്ന രീതി: രാവിലെ വിത്ത്‌ തുണിയിൽ കിഴി കെട്ടി വെള്ളത്തിൽ മുക്കി വയ്ക്കുക. വൈകീട്ട്‌ കിഴി പുറത്തെടുത്ത്‌ തുറന്ന് പ്ലേറ്റിൽ വയ്ക്കുക. ജനലിനടുത്തോ മ റ്റോ പകൽ വെളിച്ചം കിട്ടുന്ന രീതിയിൽ വയ്ക്കുക. എപ്പ്പോഴും നനവ്‌ ഉണ്ടാകണം.

നോസ്ടാൽജിയ - ചില പഴയ വസ്തുക്കളും , വാർത്തകളും , പത്രപരസ്യങ്ങളും - Nostalgia : Old news and advertisements

Image
ചില വസ്തുക്കളും , വാർത്തകളും , പത്രപരസ്യങ്ങളും നമ്മെ പഴയ കാലത്തിന്റെ, നന്മ നിറഞ്ഞ കുട്ടികാലത്തിന്റെ ഓർമ്മകളിലേയ്ക്കു നമ്മെ കൂട്ടികൊണ്ടുപോകും. അതിൽ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.

ഇതാ ഒരു മനോഹരമായ ഷോര്ട്ട് ഫിലിം - ബർണെർ - കണ്ടുനോക്കു - Malayalam Short film "Burner"

Image
എറണാകുളം മഞ്ഞുമ്മെൽ സ്വദേശിയായ വിപിൻ ഡേവിഡ്‌ സംവിധാനം ചെയ്ത മനോഹരവും അർത്ഥവത്തും ആയ ഷോര്ട്ട് ഫിലിം ആണ് "ബർണെർ". ഇതിന്റെ തിരകഥ എഴുതിയിരിക്കുന്നത് നിരന്ജ് സോമൻ ആണ്. ഒന്നര മിനിറ്റ് ദൈർഹ്യം ഉള്ള ഈ ചെറു ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കളിൽ പ്രശസ്തം ആയി കഴിഞ്ഞു .

വൈറൽ ആയ ചില സോഷിയാൽ മീഡിയ ചളികൾ - കേരള ബജറ്റ് ചളികൾ - Some viral comedy circulating in Social media

Image
2015 ലെ കേരള ബജറ്റ് അവതരണം സംഭവബഹുലം ആയിരുന്നു. ധനകാര്യ മന്ത്രി ആയ മാണിയെ എതിർത്ത് LDF ഉം BJP ഉം യുവമൊർചയും വൻ പ്രതിഷേധം സങ്കടിപ്പിച്ചു

ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള ഫലപ്രധം ആയ പ്രതിവിധിയും , രോഗം പടരാതിരിക്കാൻ ഉള്ള മുൻകരുതലുകളും. - spinach leaf spot disease and its cure

Image
ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള പ്രതിവിധി എന്താണ് ചീര കൊണ്ടുള്ള വിഭവങ്ങൾ കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. എല്ലാക്കാലത്തും എല്ലത്തരം മണ്ണിലും വളരുന്ന ഒരു ഇലവര്‍ഗ വിളയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും മഗ്നെഷ്യം , മങ്കനീസ് ,ഫോലറ്റ് , ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും സാന്നിധ്യം ചീരയെ മികച്ച ഒരു ഇലക്കറി ആക്കുന്നു. ചീര ചെടികളെ ബാധിക്കുന്ന ഒരു പ്രധാന രോഗം ആണ് ഇലപ്പുള്ളികൾ . ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. റൈസോക്ടോണിയ സൊളാനി ( Rhizoctonia solani ) എന്ന കുമിളാണ് രോഗകാരി. ഈ ചിത്രത്തിൽ കാണുന്നത് ഇലപ്പുള്ളി രോഗത്തിന്റെ ആരംഭ ഘട്ടമാണ്. ക്രമേണ എല്ലാ ചെടികളിലേക്കും ഇത് വ്യാപിക്കും.

സ്ട്രീറ്റ് മജിഷ്യൻ ആയ ഷംസുദീൻ ചെറുപ്പ്ലശേരിയുടെ മാങ്കോ മാജിക് കണ്ടുനോക്കു - Street Magician Shamsudeen Cheruplassery's Mango Magic

Image
സ്ട്രീറ്റ് മജിഷ്യൻ ആയ ഷംസുദീൻ ചെറുപ്പ്ലശേരിയുടെ മാങ്കോ മാജിക് കണ്ടുനോക്കു നിമിഷ നേരം കൊണ്ട് കുഴിച്ചിട്ട മാങ്ങാണ്ടി മുളച്ചുപൊങ്ങി അതിൽ മാമ്പഴം ഉണ്ടാകുന്ന അത്ഭുത കാഴ്ച . 2014 ആഗസ്തിൽ കേരള സംഗീത നാടക അക്കദമി തൃശൂരിൽ സങ്കടിപ്പിച്ച ഇന്ദ്രജാല മഹോത്സവം എന്നാ പരിപാടിയിൽ ആണ് ഷംസുദീൻ ചെറുപ്പ്ലശേരിയുടെ ഈ അവിസ്മരണീയം ആയ ഇന്ദ്രജാലം "മാങ്കോ മാജിക്" അരങ്ങേറിയത്.

2015 ലെ റേഷന്‍ കാര്‍ഡ് പുതുക്കല്‍: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങൾ - How to renew your ration card in Kerala

Image
നിലവിലുപയോഗിച്ചു വരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012ല്‍ അവസാനിച്ചതാണ്. റേഷന്‍ കാര്‍ഡ് പുതുക്കലും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതും ഒരുമിച്ച് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലും പൊതുവിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരാണ് മുന്‍ഗണനാ വിഭാഗത്തില്‍. കുടുംബത്തിലെ വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ്.വനിതാ അംഗത്തിന്റെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും. റേഷന്‍കാര്‍ഡ് പുതുക്കുന്നതിന്: നിലവിലുള്ള റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് അപേക്ഷാഫോറങ്ങള്‍ റേഷന്‍കടകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. തങ്ങളുടെ റേഷന്‍കാര്‍ഡ് ഏത് കടയുടെ കീഴിലാണോ ആ റേഷന്‍കടയില്‍ നിന്നാണ് ഫോറം ലഭിക്കുന്നത്. നാല് പുറങ്ങളിലായാണ് ഫോറം. അപേക്ഷ പൂരിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും ഒപ്പം ലഭിക്കും. ജനവരി 17 വരെയാണ് അപേക്ഷാ വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്പുകളില്‍ വച്ച് തിരികെ വാങ്ങും.