പെസഹാ അപ്പവും പാലും - പുളിപ്പില്ലാത്ത അപ്പം - ഇണ്ട്രി അപ്പം ഉണ്ടാക്കുന്നത് എങ്ങനെ - How to make pesaha ( passover ) bread and milk

പെസഹ അല്ലെങ്ങിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആചരണം ക്രിസ്ത്യാനികൾക്ക് ഒഴിച്ച് കൂടാൻ പറ്റില്ലാത്തത് ആണ് . യേശുവിന്റെ അന്ത്യ അത്താഴവും , വിശുദ്ധ കുർബാനയുടെ  സ്ഥാപനവും  ആണ് പെസഹ വ്യാഴം  ആചരണാത്തിലൂടെ  അനുസ്മരിക്കുന്നത്‌.  അന്നേ ദിവസം വൈകുന്നേരം ക്രിസ്തീയ കുടുംബങ്ങളിൽ പെസഹ അപ്പം മുറിക്കുന്ന ഒരു പതിവ് ഉണ്ട് . പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല .



പെസഹ അപ്പത്തിന്റെ ചേരുവകകൾ , തയ്യാറാക്കുന്ന വിധം എന്നിവ ചുവടെ കൊടുത്തിരിക്കുന്നു :








പെസഹ അപ്പത്തിന്റെ ചേരുവകള്‍ ( Ingredients of Pesaha bread or passover bread )
അരിപ്പൊടി: 2 കപ്പ് (വറുത്തത്)
തേങ്ങ ചിരകിയത് : ഒന്നേകാല്‍ കപ്പ്
ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍ കുതിര്‍ക്കണം)
ചുവന്നുള്ളി : : 5-6
വെളുത്തുള്ളി - 2 അല്ലി
ജീരകം - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

പെസഹാ അപ്പം തയ്യാറാക്കുന്ന വിധം ( How to make passover bread or pesaha bread )
ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം.പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തില്‍ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക. പെസഹാ അപ്പം റെഡി.





ഇനി പെസഹ പാല്  ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .....

പെസഹ പാലിന്റെ  ചേരുവകള്‍ ( Ingredients for Pesaha  Milk )
തേങ്ങ പാല്  : 3 കപ്പു
ശർക്കര : 1/4  kg
അരിപ്പൊടി: 1/4 കപ്പ് (വറുത്തത്)
ചുക്ക് പൊടി  – 1/2 tsp
ഏലക്ക പൊടി  – 1/4 tsp
ജീരക പൊടി  – 1/2 tsp
എള്ള്  – 1 tsp


പെസഹ പാൽ  തയ്യാറാക്കുന്ന വിധം ( How to prepare Pesaha paal / passover coconut milk )

ആദ്യമായ് ശർക്കര 1 / 2  കപ്പു വെള്ളത്തില ചൂടാക്കി   അലിയിപ്പിച്ചു  പതുക്കെ തിളപ്പിക്കുക , അതിനുശേഷം അത് അരിച്ചെടുക്കുക .

ഒരു സോസ് പാനിൽ തേങ്ങ പാൽ  ചെറു തീയില  ചൂടാക്കി അത് ചെറുതായി  തിള  വരുന്നത് വരെ ഇളക്കി കൊടുക്കുക

ഇനി  തേങ്ങാപാലിലേയ്ക്കു  നേരത്തെ ചെയ്തു വെച്ചിരിക്കുന്ന  അലിയിച്ച ശര്ക്കര ചേര്ക്കുക  , കുറച്ചു നേരത്തേയ്ക്ക്  ഇളക്കി കൊടുക്കുക

അരിപ്പൊടി കുറച്ചു വെള്ളത്തിൽ അലിയിപ്പിച്ച ശേഷം , മേൽ പറഞ്ഞ മിശ്രുതതിലെയ്ക്ക്  ചേര്ക്കുക ,  അടിക്കു പിടിക്കാതിരിക്കാനും , കട്ട കേട്ടതിരിക്കുവനുമായ്  നന്നായി ഇളക്കി കൊടുക്കുക. നിങ്ങള്ക്ക് ആവശ്യമായ അളവിൽ മിശ്രുതം കട്ടിയായി  കിട്ടുന്നത് വരെ ഇത് തുടരുക .

അതിലെയ്ക്കി  ചുക്ക് പൊടി , ഏലക്ക പൊടി , ജീരക പൊടി, എള്ള്  എന്നിവ യോജിപ്പിക്കുക ...

നിങ്ങളുടെ പെസഹ പാൽ തയ്യാറായി കഴിഞ്ഞു ...




Maundy Thursday Special ,Kerala Maundy bread, The Festival of Unleavened Bread, Passover, pesaha, Indari Appam, Unleavened bread, Pulippillatha appam,  Pesaha Paal , Passover Coconut Milk , Holy Thursday special,
Pesaha Appam and Paalu

കടപ്പാട് മാതൃഭൂമി

Comments

  1. Pesaha Appam - passover bread

    Ingredients

    Rice Flour – 2 cups (It doesn’t have to be roasted)
    Grated Coconut – 1 1/4 cup
    Uzhunnu (Urad Dal) – A handful (soaked in water for a few hours)
    Shallots (Kunjulli) – 5 or 6 pieces
    Garlic – 2 cloves
    Cumin (Jeerakam) – 1/2 tsp
    Salt – to taste
    Water – as required

    Preparation Method

    Take rice flour in a big vessel and add a pinch of salt.
    Grind the soaked uzhunnu parippu with little water to form a fine paste and add it to the rice flour.
    Grind shallots and garlic to form a fine paste and add it to the rice flour.
    Grind coconut and 1/2 tsp jeera to form a coarse paste.
    Mix everything together adding little water to form a thick batter. Add more salt if required. The consistency of the batter should be slightly less than that of idli batter.
    Keep the batter for around 2-3 hours but no longer or it will ferment.
    Grease a steel plate or line it with Banana leaves and pour the batter and spread it evenly (I used Aluminum Foil for lining the vessel). Make a cross using the Palm Leaves from Palm Sunday and place it on the middle of the batter. This Appam with the cross is known as Kurishu Appam.
    Steam it for around 15 minutes in an AppaChembu or Idli Cooker.
    With the remaining batter, you can make appam in the same way without the cross.

    ReplyDelete
  2. Pesaha paal - Pesaha Coconut Milk - passover Milk


    Ingredients for Pesaha Coconut Milk

    Coconut Milk – 3 Cups
    Sharkara (Jaggery) – 1/4 kg (Use Black Jaggery for a dark color)
    Rice Flour – 1/4 cup (Try to use Roasted Rice Flour)
    Powdered Dry Ginger (Chukku) – 1/2 tsp
    Powdered Cardamom (Elakka) – 1/4 tsp
    Powdered Cumin – 1/2 tsp
    Black Sesame Seeds (Ellu) – 1 tsp

    Preparation Method

    Melt jaggery by boiling it slowly in around 1/2 cup of water. Filter the syrup.
    Take coconut milk in a saucepan. Keep it on low heat and bring it to a boil stirring continuously.
    Add jaggery syrup to the coconut milk and stir for a few minutes.
    Dissolve the rice flour in little water and add it to the above mixture so that the mixture thickens. Keep stirring so that there are no lumps.
    Add the powdered spices (dry ginger, cumin and cardamom) and finally some sesame seeds to the milk.

    ReplyDelete
    Replies
    1. add some njaalipoovan pazham cut like chips just after cooking of the Pesaha Paal is over.

      Delete
  3. Kerala Maundy bread, made from unleavened rice-flour flavoured with onion, garlic and salt. Before eating, it is dipped in a bowl of sweet coconut milk and jaggery sauce. This represents the bitter-sweet nature of Maundy Thursday.

    ReplyDelete
  4. using rice,instead of rice flour ...... Probably, you can try it with soaked rice just like we make Palappam. You will need to soak the rice for at least 6 hours before grinding.

    ReplyDelete
  5. To Make Pesaha Paal

    Melt jaggery with a little water. When it is completely melted, strain it. Add 3 cups medium thick coconut milk and stir continuously and when more than half of it is evaporated, add thick coconut milk and stir well. Do not boil once the thick coconut milk is added. For thickening the paal, take 1 or 2 tbsp rice powder and mix it with hot water and add to paal and cook for a few minutes.

    ReplyDelete
  6. Preparation of Mounty bread or Pesaha Appam
    Soak urad dal for 2 hours and grind it into a smooth paste by adding little water. Grind coconut with garlic, small onion and jeera with little water, until everything is combined well. Add salt & keep the water to boil, when bubbles start appearing add rice powder, little by little (vattikuzhakkuka) , making sure its not watery. The dough should be soft. Add urad dal paste and coconut paste. Combine everything well. The consistency of batter should be same as that of Idli batter. Transfer the batter to a well greased steaming tin. Place the cross made with palm leaves on the middle of the batter. Cover the tin with aluminium foil. Steam in appachembu/steamer for 18 – 23 minutes. Let it cool for sometime and then transfer to a serving dish. Use the same flame till the end, ie if you are using medium flame, cook on medium flame through out.

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...