കേരള പ്ലസ് വൺ 2016 -2017 ഓൺ ലൈൻ അപേക്ഷ മെയ് 12 2016 മുതൽ - How to apply for kerala state plus One course 2016-17

2016 കേരള  പ്ലസ് വൺ  കോഴ്സ്  ഓൺ ലൈൻ അപേക്ഷ

ഹയർ സെക്കണ്ടറി പ്ലസ് വൺ ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 12 2016 മുതൽ ആരംഭിക്കും.

May 12 നും May 25 നും ഇടയിൽ കുട്ടികൾക്ക് http://hscap.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ അപ് ലോഡ് ചെയ്യാനുള്ളള അവസരം ലഭിക്കും.'

പഠിക്കാനുദ്ദേശിക്കുന്ന സ്കൂളുകളുടെയും കോഴ്സുകളുടെയും കോഡുകളും മറ്റ് വിവരങ്ങളും ശ്രദ്ധയോടെ ടൈപ്പ് ചെയ്യുക. തുടർന്ന് അപേക്ഷയുടെ ഒരു പ്രിൻറ് ഔട്ട് എടുത്ത്, രക്ഷിതാവും വിദ്യാർത്ഥിയും ഒപ്പിട്ട്, മാർക്ക് ലിസ്റ്റിൻറെയും മറ്റ് ആവശ്യമായ രേഖകളുടെയും പകർപ്പുകളോടൊപ്പം സമീപത്തുളള ഹയർ സെക്കണ്ടറി സ്കൂളിൽ സമർപ്പിച്ച് ഫീസടക്കുക.

സ്കൂളിൽ നിന്ന് നൽകുന്ന അപേക്ഷ നമ്പർ അടങ്ങുന്ന രസീത് സൂക്ഷിക്കുക.

May 12 മുതൽ സ്കൂളുകളിൽ നിന്നും അപേക്ഷാ ഫോം ലഭ്യമാകും.

June 3 ന് ട്രയൽ അലോട്ട്മെൻറ് ഉണ്ടാകും ..

ഈ അവസരത്തിൽ അപേക്ഷ ഓൺലൈനായി പരിശോധിച്ച്, തെറ്റുകളും മാറ്റങ്ങളും ഉണ്ടെങ്കിൽ അപേക്ഷ നൽകിയ സ്കൂളിൽ പോയി അവ ബോധിപ്പിക്കുക.
ഓപ്ഷനുകൾ കൂട്ടുകയും കുറയ്ക്കുകയും മാറ്റം വരുത്തുകയും ആവാം.

June 10 ന് ഫസ്റ്റ് അലോട്ട്മെൻറ് ഉണ്ടാകും.

ഒന്നാം ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർ ഫീസടച്ച് കോഴ്സിന് ചേരേണ്ടതാണ്. മറ്റ് 'ഓപ്ഷനുകളിൽ അഡ്മിഷൻ കിട്ടിയവർക്ക് താഴെയുളള ഓപ്ഷനുകൾ റദ്ദ് ചെയ്ത് കോഴ്സിന് ചേരുകയോ, ഫീസടക്കാതെ c x അഡ്മിഷൻ എടുത്ത് അടുത്ത അലോട്ട്മെൻറ് വരെ കാത്തിരിക്കുകയോ ചെയ്യാം... അല്ലാത്തപക്ഷം അവരുടെ അപേക്ഷകൾ പിന്നീട് പരിഗണിക്കുന്നതല്ല.

June 25 ന് മുമ്പായി എല്ലാ അലോട്ട്മെൻറുകളും പൂർത്തിയായി July 1 ന് ക്ലാസ്സുകൾ ആരംഭിക്കും.

അതിന് ശേഷം അഡ്മിഷൻ കിട്ടിയ കുട്ടികൾക്ക് സ്കൂളുകളും കോഴ്സുകളും മാറാനുളള അവസരം ലഭിക്കും...

ശേഷം: ബാക്കിയുളള സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും സപ്ലിമെൻററി അലോട്ട്മെൻറിനുളള അപേക്ഷ ക്ഷണിക്കും ..

July 31 വരെ ഇത് തുടരും..

കൂടുതൽ വിവരങ്ങൾക്ക്  http://hscap.kerala.gov.in   കാണുക.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...