ഭാര്യയ്ക്ക് വരം ലഭിച്ചാല്‍ .....



തിരുവനന്തപുരത്ത് ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് മത്സരം നടക്കുകയാണ് ...

റീന ഉയര്‍ത്തി അടിച്ച ബോള്‍ അടുത്ത് ഉള്ള ചെറിയ കുറ്റിക്കാട്ടില്‍ ആണ് വീണത്‌ ..

ബോള്‍ എടുക്കാന്‍ ചെന്ന റീന ഒരു അത്ഭുതക്കാഴ്ച കണ്ടൂ ..

ഭംഗിയുള്ള ഒരു തവള ..

മഴവില്ല് ദേഹത്ത് വരച്ച്ചേര്‍ത്ത പോലുള്ള ഒരു തവള...



റീന അ തവളയെ തന്നെ നോക്കികൊണ്ട്‌ പന്ത് എടുത്തു..

പെട്ടന്ന് അ തവള സംസാരിച്ച് തുടങ്ങി..

' ഞാന്‍ ഇവിടെ ഒരു കുരുക്കില്‍ പെട്ടിരിയ്ക്കുകയാണ്..എന്നെ രക്ഷിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്ക് മൂന്ന് വരങ്ങള്‍ തരാം ..."

തവളയുടെ ശബ്ദം ആദ്യം ഭയവും പിന്നെ അത്ഭുതവും ആണ് റീനയില്‍ ഉണ്ടാക്കിയത് ..

റീന ,തവളയുടെ പുറത്ത് വീണ് കിടന്ന വലിയ മരകൊമ്പ് പതുക്കെ പൊക്കിമാറ്റി..

തവളയ്ക്ക് സന്തോഷം ആയി ..

' പിന്നെ ,ഒരു കാര്യം നേരത്തെ പറയാന്‍ വിട്ടുപോയി ..നിങ്ങള്‍ എന്ത് ചോദിക്കുന്നുവോ അത് നിങ്ങള്‍ക്ക് ലഭിക്കും ..പക്ഷെ അതിന്റെ മൂന്ന് ഇരട്ടി നിങ്ങളുടെ ഭര്‍ത്താവിന് ലഭിക്കും ..'

റീന സമ്മതിച്ചു ..

റീന ആദ്യത്തെ ചോദ്യം ചോദിച്ചൂ ..

." എന്നെ ലോകത്തിലെ ഏറ്റവും സുന്ദരി ആക്കണം .."

' ഒക്കെ ..പക്ഷെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെക്കാള്‍ മൂന്ന് മടങ്ങ്‌ സുന്ദരന്‍ ആകും ..പെണ്ണുങ്ങള്‍ എല്ലാം അദ്ധേഹത്തിന്റെ അടുത്തേയ്ക്ക് ഒഴുകും .."

' അത് സാരമില്ല ...അദ്ദേഹം ലോകത്തിലെ ഏറ്റവും സുന്ദരിയായ എന്നെ വിട്ട്എങ്ങും പോകില്ല ..'

തവള ഉടന്‍തന്നെ റീനയെ ലോക സുന്ദരി ആക്കി...

റീന ഉടന്‍ രണ്ടാമത്തെ വരം ചോദിച്ചൂ..

'എന്നെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരി ആക്കണം..'

' ഒക്കെ ..പക്ഷെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെക്കാള്‍ മൂന്ന് മടങ്ങ്‌ പണക്കാരന്‍ ആകും..'

'സാരമില്ല ..അദ്ധേഹത്തിന്റെ പണം എന്റെയും അല്ലെ ..'

ഉടന്‍ മാന്ത്രിക തവള റീനയെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരി ആക്കി..

അപ്പോള്‍ റീന തന്റെ മൂന്നാമത്തെ വരം ചോദിച്ചൂ..

'എനിക്ക് ഒരു ചെറിയ ഹാര്‍ട്ട് അറ്റാക്ക് വേണം ..'

കഥയുടെ ഗുണപാഠം ..

' സ്ത്രീകള്‍ ബുദ്ധിമതികള്‍ ആണ് ..അവരുമായി ഇടപ്പെടുന്നത് സൂക്ഷിച്ച് വേണം ..'

*സ്ത്രീ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക് ....കഥ വായിച്ചതില്‍ സന്തോഷം ..എല്ലാവര്‍ക്കും ഒരു നല്ല തവളയെ കാണാന്‍ അവസരം ലഭിക്കട്ടെ ..

* ആണ്‍ സുഹൃത്തുക്കള്‍ താഴോട്ട് സ്ക്രോള്‍ ചെയ്യുക ..

..
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.
.
.
.
.
.
.
.
.
.
.
.

.
.

...

റീനയുടെ ഭര്‍ത്താവിന് ഹാര്‍ട്ട് അറ്റാക്ക് വന്നൂ ..

റീനയ്ക്ക് വന്നതിനേക്കാള്‍ മൂന്ന് മടങ്ങ്‌ കുറഞ്ഞ വേദനയില്‍...

കഥയുടെ ഗുണപാഠം ..സ്ത്രീകള്‍ കരുതും അവര്‍ വലിയ
മിടുക്കികള്‍ ആണ് എന്ന് ..

അവര്‍ അങ്ങനെ വിചാരിക്കട്ടെ ..ഒരു കാര്യവും ഇല്ലെന്ന് നമുക്ക് മനസ്സിലായില്ലേ ..

പിന്‍കുറിപ്പ്‌....നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍ ,അതിന് ഒരു അര്‍ത്ഥമേ ഉള്ളൂ ........... സ്ത്രീകളോട് എത്ര പറഞ്ഞാലും അവര്‍
ശ്രദ്ധിക്കില്ല എന്ന് ...............

Comments