ഈ മണ്ടന്റെ ഒരു കാര്യം ..അല്ല പിന്നെ ഇങ്ങനെ ഒക്കെ ചെയ്യാമോ !
ഇന്ന് പത്രത്തിൽ ഒരു 'മണ്ടനെ' കുറിച്ച് വായിച്ചു. പേര് ഡോ: മുഹമ്മദ് യൂനുസ്. ചെന്നെയിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട ഊരപ്പാക്കത്തെ നിറ ഗർഭിണിയായ ചിത്രയേയും ഭർത്താവ് മോഹനനേയും കുറിച്ച് ആ 'മണ്ടൻ' ഡോക്ടർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്.
സ്വസ്ഥതയിൽ ഇരിക്കുകയായിരുന്ന അയാൾ പിന്നീട് കാണിച്ചത് എത്ര വലിയ മണ്ടത്തരങ്ങളാണ്..! സുഹൃത്തുക്കളെ കൂട്ടി ദുർഘട വഴികളിലൂടെ 4 മണിക്കൂറിലേറെ യാത്ര ചെയ്യുക. നിറവയറും താങ്ങി പിടിച്ച് മരണം മുന്നിൽ കണ്ട് ഒരു പെട്രോൾ ബങ്കിനടുത്ത് കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന അവരെ ഒരു ബോട്ട് സംഘടിപ്പിച്ച് അതിൽ കയറ്റുക. അവർക്ക് ആത്മ വിശ്വാസം നൽകിക്കൊണ്ടേയിരിക്കുക.
ജീവൻ പണയം വെച്ച് കരക്ക് എത്തിച്ചു അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കുക. ആ ഡോക്ടർക്ക് ഇതിൻറെയൊക്കെ വല്ല കാര്യവുമുണ്ടോ..?. എന്തൊരു മണ്ടനാണയാൾ.! പിന്നീട് നടന്നത് മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ്.
ഹോസ്പിറ്റലിൽ എത്തി മണിക്കൂറുകൾക്കകം ചിത്ര ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഉടനെ കുഞ്ഞിന് അവർ ഒരു പേരുമിട്ടു. "യൂനുസ്". ഒരാണിന്റെ പേര്. ഒരു മുസ്ലിമിൻറെ പേര്. മണ്ടത്തരം .. മണ്ടത്തരം.. !. ജീവിതം അസ്തമിച്ചു എന്ന് കരുതിയ നേരത്ത് ദൈവ ദൂതനായി കടന്നു വരികയും തൻറെ ചിന്തകൾക്ക് പുതിയ ദിശാ ബോധം നൽകുകയും ചെയ്ത ആ "മണ്ടനെ" എന്നും ഒർമിക്കാനാണെത്രേ ഇത്.. മാത്രമല്ല, മറ്റൊരു എമണ്ടൻ തീരുമാനവും കൂടി അവർ എടുത്തു. ‘തൻറെ കുടുംബത്തിന് ചിലവഴിക്കേണ്ട’ തൻറെ ശമ്പളത്തിന്റെ പകുതി എല്ലാ മാസവും പാവങ്ങൾക്ക് വേണ്ടി മാറ്റി വെക്കാനും മോഹനൻ തീരുമാനിച്ചു.
ആ ഡോക്ടർക്ക് ഇതിൻറെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ..?.
അദ്ദേഹം ഈ കൃത്യം ചെയ്യുന്ന സമയത്തെപ്പോഴോ തന്നെയാവും നമ്മുടെ പ്രയാണ മന്ത്രി ചെന്നൈക്ക് മുകളിൽ ആകാശ നൗകയിലിരുന്ന് ഇല്ലാത്ത ആ ഫോട്ടോക്ക് പോസ്ചെയ്തിട്ടുണ്ടാവുക. അതാണ് ബുദ്ധി. അദ്ദേഹമാണ് ബുദ്ധിമാൻ... !!!
ആ സമയത്ത് തന്നെയാവും ദുരിതാശ്വാസ ക്യാമ്പിലേക്ക് വരുന്ന കാരുണ്യ വിഭവങ്ങളടങ്ങിയ വാഹനം തടഞ്ഞു വെച്ച് അമ്മ ഭക്തർ അമ്മയുടെ ഫോട്ടോയുള്ള ഒറ്റ രൂപ സ്റ്റിക്കർ ഒട്ടിച്ച് അമ്മയുടെ സഹായമാക്കി മാറ്റിയിട്ടുണ്ടാവുക. അതാണ് ബുദ്ധി. അവരാണ് ബുദ്ധിമതി..!.
ഏതായാലും ഒരു കാര്യം ഓർക്കുമ്പോൾ ആശ്വാസമുണ്ട്.
രാജ്യത്താകമാനം കുടിലുകളിലും ഗ്രാമങ്ങളിലും തെരുവുകളിലും പച്ചയായ മനുഷ്യർ കാണിക്കുന്ന ഇത്തരം ആയിരക്കണക്കായ 'മണ്ടത്തരങ്ങളി'ലൂടെയാണല്ലോ ഈ രാജ്യം നിലനിൽക്കുന്നത്. ഇനിയുമിനിയും മണ്ടത്തരങ്ങൾ ഉണ്ടാവട്ടെ.. രാജ്യത്ത് മണ്ടത്തരങ്ങൾ നിറഞ്ഞു കവിയട്ടെ .

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപെടുത്തുക