ഒരു നാടൻ ഇന്റർവ്യൂ - An Interview

ഒരു ടി വി  റിപ്പോർട്ടർ   ഒരു ആട് കൃഷികാരനെ ഇന്റെര്‍വ്യു ചെയ്യാന്‍ ചെന്നു..
റിപ്പോര്‍ട്ടര്‍:  താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്
കൃഷികാരന്‍: കറുത്തതിനോ വെളുത്തതിനോ?
റിപ്പോര്‍ട്ടര്‍: വെളുത്തതിന്...
കൃഷികാരന്‍:  പുല്ല്...
റിപ്പോര്‍ട്ടര്‍: അപ്പൊ കറുത്തതിനോ?
കൃഷികാരന്‍: അതിനും പുല്ല്..
റിപ്പോര്‍ട്ടര്‍: താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..?
കൃഷികാരന്‍:   കറുത്തതിനെയോ  വെളുത്തതിനെയോ?
റിപ്പോര്‍ട്ടര്‍: വെളുത്തതിനെ
കൃഷികാരന്‍: വെളിയില്‍ ആലയില്‍
റിപ്പോര്‍ട്ടര്‍: അപ്പോള്‍ കറുത്തതിനെയോ..?
കൃഷികാരന്‍: അതിനെയും വെളിയില്‍ ആലയിൽ
റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഇതിനെ കുളിപ്പിക്കാറുണ്ടോ..?
കൃഷിക്കാരന്‍: കറുത്തതിനെയോ വെളുതതിനെയോ..?
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു;  രണ്ടിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനെയോ വെളുത്തതിനെയോ എന്ന്..
കൃഷിക്കാരന്‍: അതിനു കാരണം ഉണ്ട്. ആ കറുത്തത് എന്റെ ആണ്.
റിപ്പോര്‍ട്ടര്‍:  അപ്പോള്‍ വെളുത്തത്
കൃഷിക്കാരന്‍:  അതും എന്റേത് ആണ്..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്ന് രോമം വിറച്ച് എഴുന്നേറ്റപ്പോള്‍ കൃഷിക്കാരന്‍,
"ഇരിക്കെടാ നായിന്റെ മോനെ ഇവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ, നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യൂസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെയൊക്കെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി...."

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz