പെട്രോൾ വിലവർധന ഒരു BJP അനുഭാവിയുടെ കഴ്ച്ചപാടിലൂടെ .........

പെട്രോൾ വിലവർധന ഒരു BJP അനുഭാവിയുടെ കഴ്ച്ചപാടിലൂടെ .........

പെട്രോൾ വില കൂടുന്നു എന്ന് വിളിച്ചു കൂവുന്നവർ മനസിലാക്കാൻ .
വില കൂടുന്നത് എന്ത് കൊണ്ട് ആണ് എന്നറിയാമോ ?
ഇല്ലെങ്കിൽ പറഞ്ഞു തരാം .
ഇത് വരെ നമ്മക്ക് ഒക്കെ കിട്ടി കൊണ്ടിരുന്നത് ചള്ള് പെട്രോൾ ആരുന്നു .കൊള്ളാത്ത ,അഴുക്ക് പെട്രോൾ .അതിനു വില കുറവ് ആയിരുന്നു .
മണ്ണെണ്ണ കലർന്ന ആ പെട്രോൾ ഉപയോഗിച്ചാണ് ഇവിടെ മുഴുവൻ അന്തരീക്ഷ മലിനികരണം ഉണ്ടായതു .
നിങ്ങളുടെ വണ്ടികൾ ഒക്കെ ഈ ചീത്ത പെട്രോൾ അടിച്ചു കേടായികൊണ്ടിരിക്കുക ആണ് .
എന്നാല് ഇപ്പോൾ നമ്മുക്ക് കിട്ടുന്നത് മണം ഇല്ലാത്ത ,കണ്ണ് നീര് പോലെ തെളിഞ്ഞ നല്ല പെട്രോൾ ആണ് .
നല്ല സാധനങ്ങള്ക്ക് ഒക്കെ വില കൂടും .
പിന്നെ ഈ ലോകത്ത് ഏറ്റവും വില ഉള്ള പെട്രോൾ വില്ക്കുന്ന ഒരു രാജ്യം എന്ന നിലക്ക് ,ഏറ്റവും നല്ല പെട്രോൾ നല്കുന്ന രാജ്യം എന്ന പേരും നമുക്ക് കിട്ടും .
പിന്നെ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ,പെട്രോൾ വില കുറയുന്നില്ല എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ് .
ക്രൂഡ് ഓയിൽ വിലയുമായി ഇതിനു യാതൊരു ബന്ധവും ഇല്ല .
ഓറഞ്ചിനു വില കുറഞ്ഞാൽ ഓറഞ്ചു ജൂസിനു വില കുറയുമോ ,മഞ്ഞു ഉണ്ടെന്നു പറഞ്ഞു കാശ്മീരിൽ ഐസ് ക്രീം ഫ്രീ കിട്ടുമോ .
ഇല്ല .അതിനു എകൊനൊമിക്സ് അറിയണം .
വികസനം കണ്മുൻപിൽ നടക്കുമ്പോൾ അതൊന്നും കാണാതെ ഇങ്ങനെ ബഹളം വെക്കുന്നത് രാജ്യ സ്നേഹം ഇല്ലാത്ത കൊണ്ടാണ് .
ലോകത്തിലെ ഏറ്റവും നല്ല പെട്രോൾ കിട്ടുന്നത് എന്റെ രാജ്യത്തു ആണ് എന്ന് പറഞ്ഞു അഭിമാനിക്കൂ സോദരാ .


ഇനി മറ്റൊരു രീതിയിൽ ചിന്തിച്ചാൽ  പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ല!
അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ. ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടിക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും, അപ്പോൾ അവർ പെട്രോളിനെ വെറുക്കും...
തുടർന്ന് റിലയന്സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും, എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും...
നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി ''മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം...
ഒരു കുടുംബത്തിൽ ഒരു കാളവണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ, അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും, മാരക രോഗങ്ങൾ നമുക്ക് അന്യമാകും...
തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും തെണ്ടി കുത്തുപാള എടുക്കും...
ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും, അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ, നമ്മളറിയാതെ തന്നെ സ്വഛ്ഭാരത്തിന്റെ ഭാഗമാവും...
ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും, പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല...
അങ്ങനെ നമ്മുടെ രാജ്യത്ത് ആ ''അച്ഛാ ദിൻ'' എന്ന സ്വപ്നം സംജാതമാകും...

നന്ദി നിർത്തുന്നു .
ഒരു ശെരിക്കും 916 രാജ്യസ്നേഹി 
ഒപ്പ് 

ഇതെല്ലാം രാജ്യത്തിൻറെ നന്മക്കായി എന്നോർക്കുമ്പോൾ കോൾമയിർ കൊള്ളുന്നു .....നിങ്ങൾക്കോ ????? :)

കടപ്പാട് FB പോസ്റ്റ്‌

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz