ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള ഫലപ്രധം ആയ പ്രതിവിധിയും , രോഗം പടരാതിരിക്കാൻ ഉള്ള മുൻകരുതലുകളും. - spinach leaf spot disease and its cure

ചീരയിൽ കണ്ടുവരുന്ന ഇലപ്പുള്ളി രോഗത്തിന് ഉള്ള പ്രതിവിധി എന്താണ്
ചീര കൊണ്ടുള്ള വിഭവങ്ങൾ കേരളീയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്. എല്ലാക്കാലത്തും എല്ലത്തരം മണ്ണിലും വളരുന്ന ഒരു ഇലവര്‍ഗ വിളയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും മഗ്നെഷ്യം , മങ്കനീസ് ,ഫോലറ്റ് , ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും സാന്നിധ്യം ചീരയെ മികച്ച ഒരു ഇലക്കറി ആക്കുന്നു. ചീര ചെടികളെ ബാധിക്കുന്ന ഒരു പ്രധാന രോഗം ആണ് ഇലപ്പുള്ളികൾ. ചുവന്ന ചീരയിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്. ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇലപ്പുള്ളി രോഗം വരാറുണ്ട്. ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. റൈസോക്ടോണിയ സൊളാനി ( Rhizoctonia solani ) എന്ന കുമിളാണ് രോഗകാരി.



ഈ ചിത്രത്തിൽ കാണുന്നത് ഇലപ്പുള്ളി രോഗത്തിന്റെ ആരംഭ ഘട്ടമാണ്. ക്രമേണ എല്ലാ ചെടികളിലേക്കും ഇത് വ്യാപിക്കും.





ഇലപ്പുള്ളി രോഗനിയന്ത്രണത്തിന് സഹായകരം ആയ ഒരു ജൈവ കീടനാശിനി എങ്ങനെ നിർമ്മിക്കാം  ?
4 ഗ്രാം പാൽ കായം, 4ഗ്രാം മഞ്ഞൾ പൊടി, 1 ഗ്രാം സോഡാപൊടി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക.

ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ
രോഗം വ്യാപിക്കുന്നത് ജലസേചനം മൂലമോ മഴസമയത്തോ ആണ്. നനക്കാനായി വെള്ളം വീശിയൊഴിക്കുമ്പോള്‍ കുമിളിന്റെ സ്പോറങ്ങള്‍ മറ്റു ചെടികളിലേക്ക് വ്യാപിക്കും.വെള്ളം ഒഴിക്കുംപോൾ, ഇലകളിൽ വീഴാതെ ശ്രദ്ധിക്കണം. ഇലകളിൽ വെള്ളം വീണാൽ, പെട്ടെന്ന് രോഗം പടരും.

സി.ഓ 1 എന്ന പച്ചച്ചീര നല്ല രോഗപ്രതിരോധശക്തിയുള്ള ഇനമായതിനാല്‍ ചുവന്ന ചീരയുമായി ഇടകലര്‍ത്തി കൃഷിചെയ്യണം.

രോഗം പ്രത്യക്ഷപ്പെടുന്ന ഇലകള്‍ അപ്പപ്പോള്‍ പറിച്ചുമാറ്റി തീയിടണം.

കൂടുതൽ വിവരങ്ങൾക്ക് http://kif.gov.in എന്ന വെബ്‌സയ്റ്റ് സന്ദർശിക്കുക

Tags : spinach leaf spot disease  |  Fungi Rhizoctonia solani   |   organic remedy for leaf spot disease in spinach plants   |  how to control spinach leaf spot disease.

Comments

  1. തക്കാളി ഉണക്കി പൊടിയാക്കാം....
    **************************************************
    തക്കാളി വന്‍തോതില്‍ വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമാകുന്നുണ്ട്. ഉത്പന്നങ്ങളാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

    തക്കാളി ഉണക്കി പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ആന്ധ്രയിലെ റെഡ്ഢിപ്പള്ളി കൃഷി വിജ്ഞാനകേന്ദ്രം രൂപം നല്‍കി. തക്കാളിപ്പഴം കഴുകി മസ്‌ലിന്‍ തുണിയുപയോഗിച്ച് തുടച്ച് 68 കഷ്ണങ്ങളായി കുറുകെ മുറിച്ച് തടിട്രേയിലോ ഷീറ്റിലോ നിരത്തിയിട്ട് വെയിലത്ത് നന്നായി ഉണക്കുന്നു. ഇങ്ങനെ ഉണങ്ങിയ തക്കാളിക്കഷ്ണങ്ങളെ സുഷിരങ്ങളിട്ട കവറില്‍ നിറച്ച് സൂക്ഷിക്കുകയോ പൗഡറാക്കുകയോ ചെയ്യാം. ഒരു കിലോ തക്കാളി പൊടിയാക്കുമ്പോള്‍ 50 ഗ്രാമായി ചുരുങ്ങും. 100 ഗ്രാം തക്കാളിക്കുപകരം കറികളില്‍ 5 ഗ്രാം (ഒരു ടീസ്പൂണ്‍) തക്കാളി പൗഡര്‍ ചേര്‍ത്താല്‍ മതി.

    മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തക്കാളി ജ്യൂസ്, കെച്ചപ്പ്, സോസ്, പേസ്റ്റ് എന്നിവയിലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. 0821 2514534 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. (റെഡ്ഢിപ്പള്ളി വിജ്ഞാനകേന്ദ്രം: 08554200418 09989623825).


    Technology to preserve tomatoes in dried powdered form developed by Reddipalli Krishi Vigyan Kendra in Andrapradesh

    Tomatoes can be dried and powdered Tomatoes has become one of the main ingredients in our daily food. Tons of tomatoes are pumped daily into the marketand this has resulted in less benefits for farmers......

    read more from
    http://www.crozoom.com/2015/01/technology-to-preserve-tomatoes-in-dried-powdered-form-developed-by-kvk-reddipalli.html

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...