2015 ലെ റേഷന്‍ കാര്‍ഡ് പുതുക്കല്‍: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങൾ - How to renew your ration card in Kerala

നിലവിലുപയോഗിച്ചു വരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012ല്‍ അവസാനിച്ചതാണ്. റേഷന്‍ കാര്‍ഡ് പുതുക്കലും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതും ഒരുമിച്ച് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലും പൊതുവിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരാണ് മുന്‍ഗണനാ വിഭാഗത്തില്‍. കുടുംബത്തിലെ വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ്.വനിതാ അംഗത്തിന്റെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കും.


റേഷന്‍കാര്‍ഡ് പുതുക്കുന്നതിന്: നിലവിലുള്ള റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് അപേക്ഷാഫോറങ്ങള്‍ റേഷന്‍കടകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. തങ്ങളുടെ റേഷന്‍കാര്‍ഡ് ഏത് കടയുടെ കീഴിലാണോ ആ റേഷന്‍കടയില്‍ നിന്നാണ് ഫോറം ലഭിക്കുന്നത്. നാല് പുറങ്ങളിലായാണ് ഫോറം. അപേക്ഷ പൂരിപ്പിക്കുന്നതിനായി മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും ഒപ്പം ലഭിക്കും. ജനവരി 17 വരെയാണ് അപേക്ഷാ വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്പുകളില്‍ വച്ച് തിരികെ വാങ്ങും.



കൊണ്ടുവരേണ്ട രേഖകള്‍: 
ഫോട്ടോയെടുക്കുന്നതിനായി ക്യാന്പില്‍ വരുേന്പാള്‍ പഴയ റേഷന്‍കാര്‍ഡ്, പുതുക്കലിനുള്ള അപേക്ഷാഫോറം, ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ (ബാങ്ക് പാസ്സ്ബുക്ക്, ൈഡ്രവിങ് ലൈസന്‍സ് തുടങ്ങിയവയിലേതെങ്കിലും) എന്നിവ കരുതണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണം. ഇതിന്റെ അസ്സല്‍ കൈവശം കരുതി വേണം ക്യാന്പുകളിലെത്താന്‍. റേഷന്‍കടയ്ക്ക് സമീപം കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയിലാകണം ക്യാന്പുകള്‍ ക്രമീകരിക്കേണ്ടതെന്നാണ് നിര്‍ദ്ദേശം. മാധ്യമങ്ങള്‍ മുഖേന ക്യാന്പുകളെക്കുറിച്ച് വിവരം നല്‍കും. ആയിരം റേഷന്‍കാര്‍ഡിന് ഒരു കേന്ദ്രമുണ്ടാകും. ജനവരി 19 മുതല്‍ മാര്‍ച്ച് നാലു വരെയാണ് ഫോട്ടോയെടുക്കല്‍.

പുതിയ അംഗങ്ങളുടെ പേര് ചേര്‍ക്കാം:
റേഷന്‍കടയില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു കാര്‍ഡിന് ഒരു ഫോറം എന്ന നിലയിലാണ് അച്ചടിച്ചിട്ടുള്ളത്. പൂരിപ്പിക്കുേന്പാള്‍ തെറ്റ് വരാതിരിക്കാനും ശ്രദ്ധിക്കണം. പകരം ഫോറം ചിലപ്പോള്‍ മാത്രമേ നല്‍കുകയുള്ളൂ. ബാര്‍ കോഡ് ഉള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതുപോലെ അപേക്ഷാഫോറം സൂക്ഷിക്കണം. അപേക്ഷ പൂരിപ്പിക്കാന്‍ അറിയാത്തവര്‍ക്ക് സഹായം നല്‍കാനായി ക്യാന്പുകളില്‍ ഹെല്‍പ്പ് ഡെസ്‌കുണ്ടാകും. ഫോട്ടോയെടുക്കാനായി ക്യാന്പിലെത്തുേന്പാള്‍ ഈ സേവനം ഉപയോഗപ്പെടുത്താം.

സ്വന്തമായി വീടില്ലാത്തവര്‍ക്കും:
സ്വന്തമായി വീടില്ലാത്തവര്‍ക്കും റേഷന്‍കാര്‍ഡ് കിട്ടും. ഇതിനായി വീട്ടുടമയുടെയോ പഞ്ചായത്ത് അംഗത്തിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണം. പ്രത്യേകം പ്രത്യേകം താമസ സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ കൂട്ടുകുടുംബങ്ങള്‍ക്കും കാര്‍ഡ് പുതുക്കിനല്‍കും.

ഓണ്‍ലൈന്‍ മുഖേനയും:
റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് സ്ഥലത്തില്ലാത്തവര്‍ക്ക് പിന്നീട് അതിനുള്ള അവസരം ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഈ വര്‍ഷം ജനവരി ഒന്നിന് രണ്ടു വയസ്സ് തികഞ്ഞ കുട്ടികളുടെ പേര് മുതല്‍ ചേര്‍ക്കാം. രണ്ടു വയസ്സ് മുതല്‍ 12 വയസ്സ് വരെയുളള കുട്ടികള്‍ക്കാണിത്. പേരുവിവരം അപേക്ഷയില്‍ എഴുതി ചേര്‍ക്കുകയും ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം. നിലവില്‍ ഒരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ പേരും പുതുക്കുന്ന റേഷന്‍കാര്‍ഡില്‍ ചേര്‍ക്കാം. മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലായെന്ന് തെളിയിക്കുന്ന രേഖ ഇതിനായി ഹാജരാക്കണം.

മേല്‍വിലാസം മാറിയെങ്കില്‍:
മാറിയ മേല്‍വിലാസം കാര്‍ഡ് ഉള്‍പ്പെട്ട താലൂക്കില്‍തന്നെയാണെങ്കില്‍ പഞ്ചായത്ത്/മുനിസിപ്പിലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറത്തോടൊപ്പം ക്യാന്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ മേല്‍വിലാസത്തിലെ മാറ്റം രേഖപ്പെടുത്താം. സാക്ഷ്യപത്രം സമര്‍പ്പിച്ച് പേരിലെ മാറ്റവും തിരുത്താം. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടു പോയവരുണ്ടെങ്കില്‍ അവര്‍ക്ക് ഡ്യൂപ്‌ളിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ സഹിതം പുതുക്കലിനുള്ള അപേക്ഷാഫോറം സമര്‍പ്പിക്കാം.

ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലെങ്കില്‍:
റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് കാര്‍ഡുടമയ്ക്ക് ബാങ്ക് അക്കൗണ്ട് നന്പര്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, സബ്‌സിഡി തുക േനരിട്ട് ബാങ്കിലേക്ക് മാറ്റുന്ന പദ്ധതി നടപ്പാകുേന്പാള്‍ ബാങ്ക് അക്കൗണ്ട് നന്പര്‍ നല്‍കേണ്ടതായി വരും. ആധാര്‍ ഇല്ലാത്തവര്‍ നന്പര്‍ എഴുതേണ്ടെന്ന നിര്‍ദ്ദേശവുമുണ്ട്.

ഗൃഹനാഥ വിദേശത്തെങ്കില്‍: ഗൃഹനാഥ കുടുംബത്തോടൊപ്പം സ്ഥിരതാമസമില്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് ലഭിക്കും. ഗൃഹനാഥ തിരിെകയെത്തുന്നതനുസരിച്ച് രേഖകളുടെ അടിസ്ഥാനത്തില്‍ പേരുള്‍പ്പെടുത്തി കാര്‍ഡുടമയെ മാറ്റാന്‍ അവസരമുണ്ട്.

അപേക്ഷാഫോറം നഷ്ടപ്പെടരുത്:
വെബ്‌സൈറ്റിലെ ല ലെൃ്ശരല ഹീഴശി ഉപയോഗിക്കാം. അക്ഷയ, കുടുംബശ്രീ എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഡുടമയെ തിരിച്ചറിയുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി ബന്ധപ്പെട്ട സപ്ലൈ ഓഫീസറെ സമീപിക്കണം.

ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍:
ഭക്ഷ്യാസുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തിന് ആളൊന്നിന് അഞ്ചു കിലോ ഭക്ഷ്യധാന്യം വീതമാണ് ലഭിക്കുന്നത്. എ.എ.വൈ. വിഭാഗത്തിന് 35 കിലോ ഭക്ഷ്യധാന്യവും മറ്റുള്ള വിഭാഗത്തിന് ലഭ്യതയ്ക്കക്കനുസരിച്ച് 7 മുതല്‍ 8 കിലോ വരെ ഭക്ഷ്യധാന്യവും കിട്ടും.

ഭക്ഷ്യാസുരക്ഷാ നിയമം നടപ്പാകുേന്പാള്‍ ഇവയുടെ നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെങ്കിലും മുന്‍ഗണനാ പട്ടികയില്‍ വന്നില്ലെങ്കില്‍ പരിശോധനാ കമ്മിറ്റിക്ക് പരാതി നല്‍കാം.

ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവര്‍:
ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുള്ളവര്‍,മാനസികവും ശാരീരികവുമായ വൈകല്യമുള്ളവര്‍,ഓട്ടിസം ബാധിച്ചവര്‍,ഭര്‍ത്താവ് മരണമടഞ്ഞ സ്ത്രീകള്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരും ശരീരം തളര്‍ന്ന് ശയ്യാവലംബരായവരും എയ്ഡ്‌സ്,കാന്‍സര്‍ രോഗികളും ,ഡയാലിസിസിന് വിധേയരാകുന്നവരും ബി.പി.എല്‍. പട്ടിക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ ഉത്തരവ്പ്രകാരം ബി.പി.എല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങള്‍:

സര്‍ക്കാര്‍ ജീവനക്കാര്‍,അധ്യാപകര്‍,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനു മേല്‍ ഭൂമിയുള്ളവര്‍, സ്വന്തമായി ആയിരം ചതുരശ്ര അടിക്ക്‌മേല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവര്‍, നാല്ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍.

റേഷന്‍കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
http://www.civilsupplieskerala.gov.in/images/stories/Acts/faqs.pdf

കൂടുതൽ വിവരങ്ങൾക്ക്  കേരള സിവിൽ സപ്ലയ്സിന്റെ വെബ് സയിറ്റ്  സന്ദർശിക്കുക
www.civilsupplieskerala.gov.in

നിങ്ങളുടെ സംശയനിവാരണത്തിനായ്  താഴെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിലോ
18004251550  
18004251967
അല്ലെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മൊബയിൽ  നമ്പറുകളിലോ വിളിക്കുക
9495998223   
9495998224     
9495998225 







Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...