ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി - In future there will be a Cancer Patient in each house
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവർകളുടെ അടിയന്തര ശ്രദ്ധക്കായി .......ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി............. കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത് രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ് തടസ്സം ?. കേരളത്തില്‍ വിഷം നിറച്ച പച്ചക്കറി വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ തമിഴ്നാട്ടിൽ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?.