ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി - In future there will be a Cancer Patient in each house


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി  അവർകളുടെ അടിയന്തര ശ്രദ്ധക്കായി

.......ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി.............


കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത്‌ രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം പച്ചക്കറികൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ്‌ തടസ്സം ?. കേരളത്തില്‍ വിഷം നിറച്ച പച്ചക്കറി വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ തമിഴ്നാട്ടിൽ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?.

ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും . ഇവിടെ ക്യാന്‍സര്‍ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള്‍ കേരളീയരിൽ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?. എന്തുകൊണ്ട് അതു ചെയ്യുന്നില്ല . ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ് പ്റവർത്തനമെന്ന് താങ്കള്‍ പറയുന്പോൾ വിഷമുള്ള പച്ചക്കറി മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?. വിഷമുള്ള പച്ചക്കറി അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല. മറിച്ച് താങ്കള്‍ക്ക് ജയ് വിളിക്കും. ബാറുകൾ അടച്ചപ്പോൾ സന്തോഷം അറിയിച്ച വീട്ടമ്മമാരേക്കാൾ കൂടുതല്‍ പേർ ഇക്കാരണം കൊണ്ടു താങ്കളെ ഹീറോയാക്കും. ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള്‍ ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു ...

......................................................................

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz