ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രം എന്നും പറഞ്ഞു ഫേസ് ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ - Truth behind the picture of ISIS terrorist kicking a christian child
ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രത്തിന്റെ സത്യാവസ്ഥ
കുറച്ചു നാളായി ഫേസ് ബുക്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം പ്രചരിക്കുന്നു , ഒരു മനുഷ്യൻ ഒരു പിഞ്ചു കുട്ടിയെ ചവിട്ടുന്നതാണ് ചിത്രം.
അടിക്കുറിപ്പ് ആണ് "ISIS ഭീകരവാദി ഒരു ക്രിസ്ത്യൻ കുട്ടിയെ ചവിട്ടുന്ന ചിത്രം". പലപ്പോഴും ഈ ചത്രം ഷെയർ കിട്ടുമ്പോൾ , ഫേക്ക് ആണെന്ന് ഞാൻ കമന്റ് ഇടാറുണ്ട് , പക്ഷെ അതിന്റെ ഉള്ള കാര്യങ്ങൾ തെളിവുസഹിതം പറയാൻ കഴിഞ്ഞില്ല . ആണ് ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ് ശ്രദ്ദയിൽ പെട്ടത്.
ഇത് ബംഗ്ലാദേശിലുള്ള ഒരു വ്യാജ ചികൽസകൻ ആണ് , ഇങ്ങേരുടെ പേര് അംസാദ് ഫകീർ, ജോലി കള്ള വൈദ്യവും മന്ത്രവാദവും . ഇയാളുടെ ഈ ഇടിവെട്ട് ചികൽസയെ പറ്റി റിപ്പോർട്ട് ചെയ്യപെട്ടപ്പോൾ തന്നെ ഇയാളെ പോലീസ് കസ്ടടിയിൽ എടുത്തു . ചോദ്യം ചെയ്യലിൽ താൻ ഒരുപാട് പേരെ ഈ തരത്തിൽ ചികിത്സയുടെ പേരില് ഉപദ്രവിചിട്ടുണ്ട്ന്നു സമ്മതിച്ചു, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും .
ഫേസ് ബുക്കിൽ നിന്നും കിട്ടിയത്
തികച്ചും അപ്രതീക്ഷിതമായാണ്മു കളിലത്തെ ഫോട്ടോ കണ്ടത്. കണ്ടപ്പോ ചങ്കിനകത്ത് വല്ലാത്തൊരു വേദന.
ഇത്തിരി പോന്ന ഒരു പൈതലിനെ മതത്തിന്റെ പേരും പറഞ്ഞു ചിവിട്ടി കൊല്ലുകാന്നു വെച്ചാൽ?
കോപം എന്റെ സിരകളിൽ ആളിപ്പടർന്നു പിന്നീട് ഒന്നും ചെയ്യാനില്ല എന്ന നിസ്സഹായാവസ്ഥയിൽ രണ്ടു തുള്ളി കണ്ണീരായി അത് പുറത്തേക്ക് ചാടി.
എന്റെ കോപം, അത് വിവേകത്തിനു വഴിമാറിയപ്പോൾ ഈ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമായി ഗൂഗിളിൽ. അങ്ങിനെയാണ് രണ്ടാമത്തെ ഫോട്ടോ എനിക്ക് കിട്ടിയത്. അതിൽ കൈലിയും ഉടുത്തിരിക്കുന്നയാളെ കണ്ടപ്പോ വീണ്ടും ബേജാറായി ഇനി ഇതെങ്ങാൻ കേരളത്തിലാണോ ഈശ്വരാ എന്നായി ചിന്ത.
ഭാഗ്യം കേരളത്തിലല്ല, പിന്നെ ഇതെവിടെയാ? ഇത് ബംഗ്ലാദേശിലാണ് നടന്നിരിക്കുന്നത്. അംസാദ് ഫകീർ എന്ന ഒരു മന്ത്രവാദിയുടെ ചികിത്സാ മുറയുടെ ഒരു ഫോട്ടോ മാത്രം (കൂടുതൽ ഇമേജ് കാണണം എന്നുള്ളവർക്ക് AMZAD FAKIRഎന്ന് ഗൂഗിൾ ഇമേജ് സെർച്ച് ചെയ്‌താൽ മതിയാവും). ലിങ്ക് ഇതാ
https://www.google.co.in/search?q=amzad+fakir&tbm=isch&tbo=u…
ആ പ്രാകൃത ചികിത്സാ രീതി (ബാധ ഒഴിപ്പിക്കൽ) പത്രങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു അവനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ളത് ആശ്വാസത്തിന് വക നൽകുന്നു
http://en.people.cn/90001/90777/90851/6947943.html ലിങ്ക് ഇതാ.
ബ്രൂട്ടലായുള്ള ഒരു ചിത്രം, അതിന്റെ ഏറ്റവും ക്രൂരമായുള്ള ഒരു ഭാഗം ആവശ്യാനുസരണം കട്ട് ചെയ്തും എഡിറ്റ് ചെയ്തും പ്രചരിപ്പിക്കുന്നവർ, അത് കാണുന്നവരുടെ മാനസിക നിലകൂടി മനസ്സിലാക്കണം. കാരണം ഇത് കാണുന്നവർ ഫോട്ടോയിൽ കാണുന്ന കുട്ടിയുടെ മുഖത്തിനു പകരം സ്വന്തം വീടുകളിലെ കുട്ടികളുടെ മുഖവുമായി സങ്കല്പിച്ചു നോക്കുമ്പോ വല്ലാത്ത വീർപ്പുമുട്ടലായിരിക്കും.

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപെടുത്തുക