മണ്ണ്............. നല്ല മരുന്ന് .... Allow kids to play with soil , some outstanding resons for this...

മണ്ണ്............. നല്ല മരുന്ന് ....

കൃഷിയില്‍ എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും മണ്ണിലാണ്. മണ്ണറിഞ്ഞു കൃഷി ചെയ്‌താല്‍ നമുക്ക് മികച്ച വിളവു നേടാം. ഒപ്പം മണ്ണില്‍ നടന്നാല്‍, മണ്ണില്‍ പണിയെടുത്താല്‍ വേറെയും ഗുണങ്ങള്‍ ഉണ്ട്. മണ്ണില്‍ കളിക്കുന്ന കുട്ടികള്‍ക്ക് മണ്ണിലൂടെ രോഗപ്രതിരോധ ശേഷി കൈവരും . എങ്ങനെ എന്ന് വച്ചാല്‍ മണ്ണിലുള്ള പലതരം അണുക്കള്‍ കുട്ടികളുടെ ശരീരത്തില്‍ കടക്കുകയും നമ്മുടെ രോഗപ്രതിരോധ സംവിധാനം ഉണരുകയും അത്തരം അണുക്കള്‍ക്കെതിരെ സ്ഥിര പ്രതിരോധമോ, പ്രതിരോധ സേനയോ സജ്ജമാകും. പലപ്പോഴും ഫ്ലാറ്റുകളില്‍ താമസിക്കുന്ന മണ്ണില്‍ നടക്കാത്ത കുട്ടികള്‍ക്ക് ചെറിയ അസുഖങ്ങള്‍ പോലും നീണ്ടു നില്‍ക്കുകയും, വേഗം രോഗബാധ നേരിടുന്നതും ഇതിനാലാണ്.


ഇനി മണ്ണിന്‍റെ പുതിയൊരു മേന്മ പരിചയപ്പെടാം. മൈക്കോബാക്ടീരിയം കുലത്തില്‍ ഉള്‍പ്പെട്ട പ്രധാന ബാക്ടീരിയകള്‍ ആണ് മൈക്കോബാക്ടീരിയം വക്കേ (Mycobacterium tuberculosis) , മൈക്കോബാക്ടീരിയം ലെപ്രേ (Mycobacterium leprae), മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് (Mycobacterium tuberculosis) ഇവരെല്ലാം മണ്ണില്‍ താമസമുറപ്പിച്ച വിരുതന്മാരന്. ലെപ്രേ അന്ന് ലെപ്രസി അഥവാ കുഷ്ടരോഗം ഉണ്ടാക്കുന്നത്‌., ട്യൂബര്‍ക്കുലോസിസ് ആണ് TB എന്ന് പേരിട്ടു വിളിക്കുന്ന രോഗം ഉണ്ടാക്കുന്നത്. അപ്പൊ മണ്ണില്‍ കളിച്ചാല്‍ ഇവന്മാര്‍ നമ്മളെ പിടികൂടുമോ? ഇല്ല. എന്ന് പറയാം ഇവ രോഗം പകര്‍ത്താന്‍ ആവശ്യമായ അളവില്‍ നമ്മളിലേക്ക് എത്തില്ല. എന്ന് മാത്രമല്ല ചെറിയ അളവില്‍ ഇവയുടെ സാമീപ്യം നമ്മളുടെ ഇമ്മ്യൂണ്‍ സിസ്റ്റം ഉണരുന്നതിനു കാരണമാകും. അപ്പൊ ഈ രണ്ടു ഭീകരന്‍ മാരോടൊപ്പം ഈ കുടുംബത്തില്‍ ജനിച്ച വക്കേ (Mycobacterium tuberculosis) സ്വാഭാവികമായും ഒരു കൊടുംഭീകരന്‍ ആവാതെ തരമില്ല. പക്ഷെ ഇവിടെ കഥ മാറി മറ്റു രണ്ടു വില്ലന്മാരെയും വെറുക്കുന്ന അവരെ എതിര്‍ക്കുന്ന സമാധാന പ്രിയനും മനുഷ്യ ഉപകാരിയും ആണ് പാവം വാക്കേ മോന്‍.

Mycobacterium vaccae നമുക്ക് ചെയ്യുന്ന ഗുണങ്ങളില്‍ പ്രധാനം അവ ലെപ്രേ, Tb എന്നിവയെ ചെറുക്കും, അവയുടെ ചികിത്സയിലും ഇവ ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇനിയാണ് പ്രധാന സംഗതി. നമ്മള്‍ മണ്ണില്‍ ഇറങ്ങണം, മണ്ണില്‍ ഇരിക്കണം, മണ്ണില്‍ കളിക്കണം, മണ്ണില്‍ കുളിക്കണം, ആയുര്‍വേദ ത്തില്‍ മണ്ണ് ഉപയോഗിച്ചുള്ള പലതരം ചികിത്സകള്‍ ഉണ്ടല്ലോ അവയുടെ ഗുണങ്ങളില്‍ ഇവരും കൂടെ ഉണ്ട്. പോരാത്തതിന് ചാണകം മെഴുകിയ പഴയ മണ്‍ തറയില്‍ പുല്‍പ്പായ വിരിച്ചോ അല്ലാതെയോ കിടന്ന നമ്മ്മുടെ പൂര്‍വികര്‍ക്ക് ലഭിച്ച നന്മ.... കൂട്ടത്തില്‍ ഒന്ന് പറയട്ടെ ഏതാണ്ട് 7 വയസുവരെ ഞാനും ചാണകം മെഴുകിയ തറയുള്ള വീട്ടില്‍ ആണ് താമസിച്ചത്. പിന്നീടു തറയില്‍ സിമന്റ് പൂശി. പിന്നെ ഒരു 15വയസു മുതല്‍ നാല് വര്ഷം വീണ്ടും ചാണകം മെഴുകിയ തറയുള്ള വീട്ടില്‍ കഴിയാന്‍ പറ്റി. ആ സമയം വീട് ഇടിച്ചു പണിയുക ആയിരുന്നു. അപ്പൊ മണ്ണില്‍ ചവിട്ടിയാല്‍, ചാണകം വാരിയാല്‍ എന്താണ് നമുക്ക് ഗുണം എന്നറിയണ്ടേ? എല്ലാവരും നാളെ മുതല്‍ ചാണകം വാരൂ........................................................................

ഈ ബാക്ടീരിയ നമ്മുടെ തലച്ചോറില്‍ ന്യൂറോണ്‍ നെ ഉത്തേജിപ്പിച്ചു സെറോടോണിന്‍( Serotonin) , നോര്‍എപ്പിനെഫ്രിന്‍ Norepinephrine എന്നിവയുടെ ഉല്‍പ്പാദനം സാധ്യമാക്കും. ഇവ രണ്ടും നമ്മുടെ മൂഡ്‌ നന്നാക്കും ... അതെ നല്ല ഒരു ആന്റിഡിപ്രസന്റ് ആണ് ഇവ. ചുരുക്കിപ്പറഞ്ഞാല്‍ "വിഷാദം " എന്ന അവസ്ഥയെ ഒഴിവാക്കാന്‍ മണ്ണില്‍ പണിയെടുക്കൂ .. ഇനിമുതല്‍ ഒന്നിനും ഒരു മൂഡില്ല എന്ന് പറയുന്നവരെ ചാണകം വാരാനും മണ്ണില്‍ കിളയ്ക്കാനും, കൈകൊണ്ട് മണ്ണ് വാരാനും വിടുക. കൃഷിയില്‍ ശ്രദ്ധിച്ചാല്‍ മതി എന്ന് സാരം.. അപ്പൊ ചാണകം വാരിയാല്‍ എന്താ ഗുണം അല്ലെ ... Mycobacterium vaccae യിലെ vacca എന്നത് ലാറ്റിന്‍ പദം ആണ് അര്‍ഥം പശു. ഈ ബാക്ടീരിയ യെ ആദ്യമായി കണ്ടെത്തിയത് ചാണകത്തില്‍ നിന്നും... ഇപ്പൊ പിടികിട്ടിയോ ചാണകം മെഴുകിയ തറ യുടെ ഗുണം. ചാണകം കൈ കൊണ്ട് വാരിയാല്‍ ഉള്ള ഗുണം?

Source: Krishibhoomi FB page

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz