മെയ് ദിനത്തിൽ ഓർക്കാൻ ഒരു നല്ല സംഭവം - A May day rememberance
കഴിഞ്ഞ വർഷം കുറച്ചു നാൾ ഓഫീസിൽ പോയിരുന്നത് ഒരു സുഹൃത്തിന്റെ കാറിൽ
ആയിരുന്നു .
ഓഫീസിലെ പാർക്കിംഗ് സ്പേസിൽ ഇടുന്നതിനു വേണ്ടി വെഹിക്കിൾ പാസ് കാറിന്റെ ഫ്രന്റ് ഗ്ലാസിൽ തന്നെ ഒട്ടിച്ചിരുന്നു .
അന്ന് കുറച്ചു നേരം വൈകിയ കാരണം കാർ പെട്ടെന്ന് പാർക്ക് ചെയ്ത് പെട്ടെന്ന് തന്നെ ഓഫീസിൽ കേറി . സിസ്റെത്ത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഒരു കാൾ .
"ഹലോ സർ പാർക്കിംഗ് സ്പേസിൽ നിന്നും സെക്യൂരിറ്റി ആണ് വിളിക്കുന്നത് "
"യെസ് പറയൂ "
"സാർ ഹെഡ് ലൈറ്റ് ഓഫ് ചെയ്യാതെ ആണ് പാർക്ക് ചെയ്ത് പോയിരിക്കുന്നത് ."
സെക്കന്റ് ഫ്ലോറിലെ പാർക്കിംഗ് സ്പേസിലേക്ക് പോകുമ്പോൾ ഇരുട്ട് കൂടുതൽ ആയതു കൊണ്ട് ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തതാണ് .
തിരക്കിനിടയിൽ ഓഫ് ചെയ്യാൻ മറന്നു പോയി .
തെറ്റി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടി ഞങ്ങളുടെ കമ്പനി ഒരു സെക്യൂരിറ്റിയെ വച്ചിരുന്നു .
അവരുടെ ജോലി മറ്റാരും ഞങ്ങളുടെ പാർക്കിംഗ് സ്പേസിൽ പാർക്ക് ചെയ്യുന്നില്ല എന്നുറപ്പാക്കുക മാത്രം ആണ് .
മിക്കവരും അത് മാത്രമേ ചെയ്യാറും ഉള്ളൂ .
പക്ഷെ ഇദ്ദേഹം എന്റെ കാറിന്റെ ഹെഡ് ലൈറ്റ് കത്തി കെടുക്കുന്നത് കണ്ടപ്പോൾ തന്നെ , വെഹിക്കിൾ പാസിൽ എഴുതിയിരിക്കുന്ന നമ്പർ എഴുതി എടുത്ത് ഓഫീസിന്റെ റിസെപ്ഷണിൽ വന്ന് എന്റെ നമ്പർ കണ്ടു പിടിച്ചു നേരിൽ വിളിക്കുകയായിരുന്നു .
അദ്ദേഹം അങ്ങിനെ ചെയ്തില്ലയിരുന്നുവെങ്കിൽ മിക്കവാറും രാത്രി ആവുമ്പോഴേക്കും ബാറ്ററി ഡ്രെയിൻ ആയി കാർ സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആകുമായിരുന്നു .
രാത്രിയിൽ സർവീസ് സെന്ററിൽ വിളിച്ചു ശരിയാക്കി പോകേണ്ട അവസ്ഥയാണ് അദ്ദേഹം ഒഴിവാക്കി തന്നത് .
സമയ നഷ്ടം, ധനനഷ്ടം ഇതെല്ലാം എനിക്ക് ഒഴിവാക്കി കിട്ടിയത്, താൻ ചെയ്യുന്ന ജോലി മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന ആഗ്രഹം ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അന്നത്തെ സെക്യൂരിറ്റി ചേട്ടൻ എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമായിരുന്നു .
അവകാശങ്ങൾക്കുമൊപ്പം കടമകളെ കൂടി ബോധവാൻമാരായ എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ
മെയ് ദിനത്തിൽ ഓർക്കാൻ ഒരു നല്ല സംഭവം
source: vavaachi.blogspot.com

Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക