വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... Water to increase vehicles mileage - an experiment from Malappuram.

വാഹനത്തിന്റെ മൈലേജ് കൂട്ടാൻ വെള്ളം... അത്ഭുതകരമായ കാഴ്ച
വിദേശരാജ്യങ്ങളില്‍പോലും പരീക്ഷണത്തിലുള്ള സംഭവം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഒരു യുവാവ്. അതെ,മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മഹമ്മൂദാണ് പച്ചവെളളമൊഴിച്ച് വാഹനത്തിന്റെ മൈലേജ് കൂട്ടാമെന്ന അവകാശവാദവുമായി എത്തുന്നത്. സ്വന്തം കാറില്‍ ഇത് തെളിയിച്ചുതരുന്നുമുണ്ട് മഹമ്മുദ്. എഞ്ചിന് സമീപത്തായി ഘടിപ്പിച്ചിരിക്കുന്ന കുപ്പിയിലെ വെള്ളമാണ് വാതകരൂപത്തില്‍ ഫില്‍റ്ററിനകത്തേക്ക് കടത്തിവിടുന്നത്.

വെള്ളത്തെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിച്ച് വാഹനത്തിലെ ഇന്ധനത്തിനൊപ്പം ജ്വലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇന്ധനക്ഷമത 30 മുതല്‍ 50 ശതമാനംവരെ കൂടും. 2000 ഓളം രൂപമാത്രം ചിലവാകുന്ന ഇതിന് എഞ്ചിന്റെ ഘടനയൊന്നും മാറ്റേണ്ടതില്ല. ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച അറിവാണ് മഹമ്മൂദ് പ്രാവര്‍ത്തികമാക്കിയത് വീഡിയോ കാണാം.


Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz