ദൈവം പൊട്ടിച്ചിരിക്കുന്നു. - God laughs

ദൈവം പൊട്ടിച്ചിരിക്കുന്നു......
ദൈവം ഭൂമി സൃഷ്ടിച്ചു ......

ചുട്ടുപഴുത്ത ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു.."വരൂ.....നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്യാം" ...

അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ...
ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു. "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ .…" ...ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ഞെട്ടി"ദൈവമേ വേണ്ട..! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും.…" ദൈവം ചിരിച്ചു.…….,,
ഇല്ലഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല...👹എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു ..നിങ്ങള്‍ ശാന്തരാകുവിന്‍..!


പിന്നീടു അവര്‍ പോയത് ഗള്‍ഫ്‌ -അറബ് നാടുകളുടെ മുകളില്‍ ആയിരുന്നു ദൈവം പറഞ്ഞു...നിലക്ക്..!! നമുക്ക് ഇവിടെ ചുട്ടു പഴുത്ത മണല്‍ കൊണ്ട് നിറയ്ക്കണം..! സസ്യജാലങ്ങള്‍ ഉണ്ടാവെണ്ടതില്ല! മഴയോ..ജലമോ വേണ്ട..ഇവിടം തരിശായി കിടക്കട്ടെ.!!" അനുയായികള്‍ ദൈവത്തോട് ചോദിച്ചു " ദൈവമേ ആപ്പോ ഇവിടുത്തെ മനുഷ്യരോ..? "അവര്‍ക്ക് വലിയ ബുദ്ധി ഒന്നും കൊടുക്കേണ്ട " ദൈവം പറഞ്ഞു. അനുയായികളുടെ സംശയം😯 തീര്‍ന്നില്ല.."ദൈവമേ..ഇത് ക്രൂരത അല്ലെ...
ഈ ബുദ്ധിയില്ലാത്തവർ ഇവിടെ കിടന്നു നരകിച്ചു പോവില്ലേ..
"ദൈവം ചിരിച്ചു.. "
നിങ്ങള്‍ വിഷമിക്കേണ്ട..ഈ മണലിന്‍റെ അടിയില്‍ ഞാന്‍ വലിയ നിധികള്‍ കുഴിച്ചിട്ടിട്ടുണ്ട് ..ഇവിടെ ഉള്ളവരെക്കാള്‍ ബുദ്ധിയുള്ളവര്‍ഇവിടം തേടി വരും ..അവര്‍ ഈ മണല്‍ നീക്കി, ഈ നിധി എടുത്തു ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും..അങ്ങനെ ഇവിടെ എന്തൊക്കെ ഞാന്‍ നല്കിയില്ലയോ അതൊക്കെ ഇവര്‍ ഈ നിധി കൊടുത്തു ഇവിടെ കൊണ്ടുവരും ഇവിടം സമ്പന്നമാകും.." അനുയായികള്‍ ആശ്വസിച്ചു ...

പിന്നീടു അവര്‍ പോയത് ഭാരതത്തിന്‍റെ മുകളില്‍ ആണ് ...
അവിടെ ചെന്നപ്പോള്‍ ദൈവത്തിന്‍റെ കയ്യില്‍✊ മറ്റു പലയിടത്തും കൊടുത്തതിന്‍റെ ബാക്കി മാത്രേ ഉണ്ടായിരുന്നുള്ളൂ .അന്റാര്‍ട്ടിക്കയിലെ ഐസ്ന്‍റെ ബാക്കി വന്നത് കശ്മീര്‍ -ലഡാക്ക് മേഘലയില്‍ ദൈവം വച്ചു. സ്വിറ്സ്സര്‍ ലാന്ഡ് ലെ കാലാവസ്ഥ കാശ്മീരിലും ഡാര്‍ജിലിംഗ് ലും കൊടുത്തു ,അറേബ്യയിലെ മരുഭൂമിയുടെ അംശം രാജസ്ഥാനില്‍ കൊടുത്തു, ആമാസോനിലെ വനങ്ങളും നദികളുംകേരളത്തിലും കര്‍ണാടകത്തിലുംകൊടുത്തു, സമുദ്രം കൊണ്ട് മൂന്ന് വശവും അലങ്കരിച്ചു.." എങ്ങനെ ഉണ്ട് കൊള്ളാമോ.." ദൈവം ചോദിച്ചു .കൂട്ടാളികള്‍ പറഞ്ഞു "മനോഹരം..ഇവിടെ എല്ലാം കൊടുത്തു ...
ഈ ഭൂമിയിലെ എല്ലാം അല്പം കൊടുത്തു സുന്ദരമാക്കി ...✌

പക്ഷെ, ഇവിടെ ഉള്ളവര്‍ അഹങ്കരിക്കില്ലേ..അവര്‍ അഹങ്കാര ബുദ്ധിയോടെ ഒന്നിച്ചു നിന്നാല്‍ ഈ ലോകം കീഴ്പെടുതില്ലേ..?
ദൈവം അല്പം ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഇല്ല...ഒരിക്കലും ഇല്ല..!!!.ഇവിടെ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല..😂എന്നാലല്ലേ ഒന്നിച്ചു നില്‍ക്കൂ"...

അങ്ങനെ ആണ് ഇന്ത്യ യില്‍ ഇത്രയും ഭാഷകള്‍ ഉണ്ടായത് ..
നേരം കുറെയായി ദൈവത്തിന്‍റെ അനുയായികള്‍ യാത്ര ചെയ്തു തളര്‍ന്നു അവര്‍ പറഞ്ഞു ദൈവമേ..നമുക്ക് അല്പം വിശ്രമിക്കാം....നമുക്ക് ഭൂമിയില്‍ ഇറങ്ങി വിശ്രമിച്ചിട്ട്😵 മതി യാത്ര..! ദൈവം👑 സമ്മതിച്ചു അവര്‍ ഭൂമിയില്‍ ഇറങ്ങി..
അവര്‍ ഇറങ്ങി വിശ്രമിക്കാന്‍ വേണ്ടി ദൈവം ഉണ്ടാക്കിയ സ്ഥലം ആണ് കേരളം...അങ്ങനെ ദൈവവും കൂട്ടാളികളും കേരളത്തില്‍ ഇറങ്ങി..✨
ദൈവം ഒരു പാറപ്പുറത്ത് വിശ്രമിച്ചു കൂട്ടാളികള്‍ കുറേപ്പേര്‍ കിഴക്കും👉 കുറേപ്പേര്‍ പടിഞ്ഞാറോട്ടും👈 പോയി
വിശ്രമം ഒക്കെ കഴിഞ്ഞു അവര്‍ തിരിച്ചു വന്നു ..

കിഴക്കോട്ട് പോയവര്‍ പറഞ്ഞു.."ദൈവമേ..എത്ര മനോഹരം..എന്തെല്ലാം സസ്യ ജാലങ്ങള്‍ !! ,അരുവി ,പുഴ, മഴ, മലകള്‍, ജീവികള്‍..ശുദ്ധ ജലം.!!. ഇത് അവിടത്തേക്ക് വേണ്ടി സൃഷ്ടിച്ചത് പോലെ ഉണ്ട് "....

പടിഞ്ഞാറ്👈പോയവര്‍ പറഞ്ഞു ദൈവമേ എത്ര മനോഹരം ഈ കേരളം!! ഇത്രയും സമുദ്ര സമ്പത്ത് !! ഭംഗിയുള്ള കടലോരങ്ങള്‍..ശുദ്ധമായ കാറ്റ്..മനോഹരം..വളരെ മനോഹരം,..
ഇവിടെ ജനിക്കുന്നവര്‍ ഭാഗ്യശാലികള്‍!!!
ദൈവമേ..അവര്‍ക്ക് ആനന്ദിക്കാന്‍ ഇനി എന്ത് വേണം..!! ഇവിടെ എല്ലാം ഉണ്ട് !!" ഇവിടെ ജനിക്കുന്നവര്‍ അഹങ്കാരികള്‍ ആവില്ലേ ദൈവമേ.." കൂട്ടാളികള്‍ ദൈവത്തോട് ചോദിച്ചു ...

ദൈവം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു .."ഹ..ഹ..ഹ ..ഞാന്‍ ഇതെല്ലം ഇവര്‍ക്ക് കൊടുത്തു ..പക്ഷെ👆 കഷ്ടം...ഈ പൊട്ടന്മാര്‍ , ഇതെല്ലം ഉപേക്ഷിച്ച് , ഇതൊന്നും ഇല്ലാത്ത ഇടങ്ങളില്‍ പോയി തെണ്ടി നടന്നു ജീവിക്കും

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz