നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ., കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക.

അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം...
ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി......
ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു..
ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവരുടെ മകനെ കാണാതായി...
അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല...
അവനെ കാണാതെ അവന്റെ അമ്മ നിലവിളിക്കാൻ തുടങ്ങിയിരുന്നു...
അന്വേഷണത്തിനൊടുവിൽ അവര്‍  പോലീസിനെ വിവരമറിയിച്ചു...

പോലീസ് വന്നു മണിക്കൂറുകൾക്കുള്ളിൽ അവനെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ചു...
കുട്ടിയെ തിരിച്ചു കിട്ടിയ ഉടനെ അമ്മയെയും മക്കളെയും ഫ്ലാറ്റിലേക്ക് പറഞ്ഞയച്ച്, അച്ഛൻ ട്രാവൽസിൽ പോയി നാട്ടിലേക്ക് 4 ടിക്കെറ്റ് ബുക്ക് ചെയ്തു...
ടിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോൾ ഭാര്യ ആശ്ചര്യത്തോടെ ചോദിച്ചു.,
" അല്ല മനുഷ്യാ., നിങ്ങൾക്കിതെന്ത് പറ്റി., നാട്ടിലാരേലും മരിച്ചോ....?? പെട്ടെന്ന് നാട്ടിലേക്ക് പറക്കാൻ."....????
ഉടനെ അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു,..
"സ്വന്തം മകനെ 2 മണിക്കൂർ നേരത്തേക്ക് കാണാതായപ്പോൾ നീ എത്രമാത്രം വിഷമിച്ചു....?
അപ്പോൾ കഴിഞ്ഞ പത്ത് വർഷമായി നിന്റെ വാക്ക് കേട്ട് ഞാൻ നാട്ടിൽ പോകാത്തത് കാരണം,
എന്നെ ഒരുനോക്കു കാണാതെ എന്റെ അമ്മ എന്തുമാത്രം വിഷമിക്കുന്നുണ്ടാകും".....?
അതിനു മറുപടിയായി അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.....
മാതാപിതാക്കളുടെമനസ്സ് തകർത്തിട്ടാരും അധികകാലം സുഖമായി ജീവിച്ചിട്ടില്ല ...
നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ., കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ
അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക... മരിച്ചു കഴിഞ്ഞിട്ടാണെങ്കിൽ ശത്രുക്കൾ പോലും കരയും,  പിന്നെയാണോ
മക്കൾ......

Dedicated to all children.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz