ചീര വിത്ത്‌ നടുന്നത് എങ്ങനെ ? How to sow and cultivate Spinach ?


ചീര വിത്ത്‌  നടുന്ന രീതി:


രാവിലെ വിത്ത്‌ തുണിയിൽ കിഴി കെട്ടി വെള്ളത്തിൽ മുക്കി വയ്ക്കുക. വൈകീട്ട്‌ കിഴി പുറത്തെടുത്ത്‌ തുറന്ന് പ്ലേറ്റിൽ വയ്ക്കുക. ജനലിനടുത്തോ മ റ്റോ പകൽ വെളിച്ചം കിട്ടുന്ന രീതിയിൽ വയ്ക്കുക. എപ്പ്പോഴും നനവ്‌ ഉണ്ടാകണം.
24 മണിക്കൂർ കഴിഞ്ഞ്‌, അതായത്‌ പിറ്റേ ദിവസം വൈകീട്ട്‌, നേര ത്തെ തയ്യറാക്കിയ തടത്തിൽ വിതറുക. പൊടി മണ്ണ്‌ ചേർത്ത്‌ തൂവാം അല്ലെങ്കിൽ വിത്ത്‌ വെള്ളത്തിലിട്ട്‌ ആ വെള്ളം ഇളക്കി തടത്തിൽ തളിക്കുക. ഏതാണ്ട്‌ ഒരേ പോലെ തടത്തിൽ പരന്നു വീഴും. വിത്ത്‌  മുൻപ് തടം  നനച്ചു കൊടുക്കേണം .



NB: ഇതു ഫേസ് ബുക്കിൽ വെനുഗോപലാൻ രാമകൃഷ്ണൻ എന്ന സുഹൃത്തു ‎കൃഷിഭൂമി  എന്നാ ഗ്രൂപ്പിൽ ഷെയർ ചെയ്തത് ആണ്. 

ശ്രദ്ദിക്കുക പാകിയ ചീര വിത്തുകൾ ചിലപ്പോൾ   ഉറുമ്പുകൾ  അടിച്ചോണ്ട് പോകാൻ സാധ്യത ഉണ്ട് . അതുകൊണ്ട് വിത്ത് പാകിയത്തിനു ശേഷം അല്പം റവയോ  അരിപോടിയോ  വിതറിയിടുന്നത് നന്നായിരിക്കും. അപ്പോൾ ഉറുമ്പുകൾ ചീരവിത്തിനു പകരം മേലെ പറഞ്ഞത് കൊണ്ടു പൊയ്ക്കോളും .  രണ്ടാമത്  ഉറുമ്പുകൾ വരുമ്പോഴേയ്ക്കും വിത്തുകൾ മുളചിട്ടുണ്ടാകും . സാധാരണ നാലോ  അഞ്ചോ ദിവസങ്ങള് കൊണ്ട് ചീര വിത്തുകൾ മുളച്ചു തുടങ്ങും. ഓരോ ചെടിയിലും 4 ഓ  5 ഓ  ഇലകൾ   ആകുമ്പോൾ  2 ഇഞ്ച്‌ അകലത്തിൽ മാറ്റി നടാം.


Tags: Cheera , cheera vitthukal, Spinach, Spinach leaves, How to sow spinach

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...