എസ് ബി ടി വഴി വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം - New KSEB Bill pay ment system for SBT account holders



കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് മറ്റൊരു പേയ്മെന്റ് ഗേറ്റ്‌വേയുടെ സഹായമില്ലാതെ തന്നെ എസ് ബി റ്റിയിലൂടെ ഓണ്‍ലൈന്‍ ബില്‍ പേയ്‌മെന്റിനുള്ള സൗകര്യം നിലവില്‍ വന്നു. ഇതിന്റെ ഉദ്ഘാടനം ജനുവരി 15 ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തിരുവനന്തപുരത്ത് എസ് ബി ടി ഹെഡ് ഓഫീസില്‍ വച്ച് കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്‍ടര്‍ ശ്രീ എം ശിവശങ്കറും എസ് ബി ടി മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ ജീവന്‍ദാസ് നാരായണും ചേര്‍ന്ന് നിര്‍വഹിച്ചു. എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍മാരായ സര്‍വശ്രീ ഇ കെ ഹരികുമാര്‍, എസ് ആദികേശവന്‍, കെ എസ് ഇ ബി വിതരണവിഭാഗം ഡയറക്‍ടര്‍ ശ്രീമതി ബി നീന എന്നിവര്‍ പങ്കെടുത്തു. 


ഇതുവരെ ടെക്ക് പ്രോസസ്, പേ യൂ തുടങ്ങിയ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ വഴിയാണ് കെ എസ് ഇ ബി ഓണ്‍ലൈന്‍ പേയ്`മെന്റ് നടക്കുമായിരുന്നത്. പുതിയ സംവിധാനം വന്നതോടെ, എസ് ബി ടിയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു പേയ്മെന്റ് ഗേറ്റ് വേയുടെ ഇടനിലസേവനമില്ലാതെതന്നെ ബില്ലടയ്ക്കാം.
പേയ്`മെന്റ് ഗേറ്റ്‌വേകള്‍ പണമിടപാടിനായി ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് കെ എസ് ഇ ബി തന്നെ നല്‍കിവരുകയായിരുന്നു ഇതുവരെ. എസ് ബി ടിയുടെ സേവനത്തിന് സര്‍വീസ് ചാര്‍ജില്ല എന്ന സവിശേഷതയുമുണ്ട് .

NB:  ലാഭപ്രഭ സീസണ്‍ - 3  2016
ഓരോ വീട്ടിലും രണ്ട് എല്‍ ഇ ഡിയുമായി 150 കോടിയുടെ ലാഭപ്രഭ സീസണ്‍ - 3            ഊര്‍ജസംരക്ഷണത്തിനായി കേരള സ്റ്റേറ്റ് ഇലക്‍ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് 2013 ലും 2014 ലും നടത്തിയ ലാഭപ്രഭയുടെ മൂന്നാം സീസണ്‍ ജനുവരി അവസാനവാരം ആരംഭിക്കും.  read more

------------------
 To report broken KSEB cable line , Send SMS with following details to
9496061061
Section name and Location
SMS  SECTION_NAME  LOCATION to  9496061061

To report complaint about Electricity distribution, plese call at KSEB's Call center number 1912

For online payment of KSEB electricity bills , please visit https://wss.kseb.in/selfservices/quickpay


Kseb Website : http://www.kseb.in/

Comments

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...