തെളിവെല്ലോ ..തെളിവെല്ലോ സർവത്ര പക്ഷെ ചാണ്ടിച്ചനെ കുടുക്കാൻ ഒരു തെളിവില്ലത്രേ



"സാറേ കരുണാകരന്‍ രാജി വെക്കണം എന്ന് താങ്കള്‍ പറഞ്ഞ ഒരു വീഡിയോ പണ്ട് ഏഷ്യനെറ്റ് സംപ്രേക്ഷണംചെയ്തത് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ.."

ഉചാണ്ടി.." അതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രാ.."

"അല്ല സാറേ സാര്‍ പറഞ്ഞത് ഞാന്‍കേട്ടു.."

ഉ ചാണ്ടി ..."ഞാന്‍ അങ്ങിനെ പറഞ്ഞോ.."

"അതെ പറഞ്ഞു.."

"ഞാന്‍ തന്നെയാണെന്ന് ഉറപ്പുണ്ടോ..?"

"അതെ സാറേ സാറ്തന്നാ..."


"പക്ഷെ ഞാനങ്ങിനെ പറഞ്ഞതായി ഓര്‍മ വരുന്നില്ല"

"സാറേ ഓര്‍മ്മയുണ്ടായാലും ഇല്ലേലും സംഗതി സാറ്പറഞ്ഞതാ.."

"ഞാന്‍ തന്നെയാ പറഞ്ഞത് എന്നതിന് തെളിവുണ്ടോ.."

"സാറേ തെളിവല്ലേ സാറ് പറയുന്ന വീഡിയോ .."

"അതെങ്ങിനെ തെളിവാകും അതൊരുവീഡിയോമാത്രമല്ലേ.."

"സാറേ വീഡിയോ ആകാശത്ത് നിന്നുംവരുവോ? ഒരു കേമറയില്‍ സാറ്പറയുന്നത് പിടിക്കുംപോഴല്ലേ വീഡിയോ ഉണ്ടാവുന്നത്...ആ വീഡിയോ അല്ലെ തെളിവ്.."

"ഞാന്‍പറയുമ്പോള്‍ അതു റെക്കോര്ഡ് ചെയ്താ വീഡിയോ അല്ലെ ഉണ്ടാവൂ തെളിവ് ഉണ്ടാവില്ലല്ലോ.."

"അല്ല സാറേ ആ വീഡിയോഅല്ലെ തെളിവ്.."

"അല്ല വീഡിയോ വേറെ തെളിവ് വേറെ.."

"എന്നാ സാറ് പറ ..എന്താ തെളിവ്..?"

"തെളിവ് എന്ന് പറഞ്ഞാ നമ്മളുടെമനസാക്ഷിയാണ് .."

"ങേ...അതെന്തു തെളിവ്? അപ്പൊ മറ്റുള്ളവര്‍കാണുന്നത് തെളിവല്ലേ.."

"അല്ല..നമ്മുടെ മനസാക്ഷി അതാണ്‌ തെളിവ്..."

"അപ്പൊ എന്റെ മനസാക്ഷി ?"

"അത് വെറും സാക്ഷി..ഉദാഹരണത്തിന് നീ ആ ജനല് കാണുന്നുണ്ടോ ."

"ഉണ്ട് .."


"പക്ഷെ ഞാനത് കാണുന്നില്ല ..."

"അപ്പൊ പിന്നെ കാണാതാണോ സാര്‍ എന്നോടു കണ്ടോ എന്ന് ചോദിക്കുന്നത്..".

"അല്ല ഞാന്‍കണ്ടിരുന്നു...പക്ഷെ നീ നോക്കുമ്പോള്‍ നീ മാതമല്ലേകാണൂ..ഞാന്‍ കാണില്ലല്ലോ..പിന്നെങ്ങിനെ നീകണ്ടതിന് എനിക്ക് തെളിവ് കിട്ടും...? "
*********
ഉമ്മൻചാണ്ടിയുമായി സംസാരിച്ച ആ പത്രപ്രവർത്തകൻ പ്രസ് ക്ലബ്ബ് ബാറിൽ കാതിൽ ചെമ്പരത്തിയും ചൂടി വെള്ളമടിച്ച് വെളിവില്ലാതെ ഇരിക്കുന്നു. അതിനു തെളിവുണ്ട് . ഞാന്‍ കണ്ടതാ

(വാട്സ്അപ്പ്)

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...