കാലം പോയ പോക്ക്‌!


പഴയ കാലത്ത്‌ ദൂരയാത്ര പോയിരുന്നവരെ വഴിപറിക്കാർ തടഞ്ഞു നിർത്തി കൊള്ളയടിക്കുമായിരുന്നു. അതു തന്നെയാണു ഇപ്പോൾ ഡീസന്രായി 'ടോൾ പിരിവ്‌' എന്ന പേരിൽ നടക്കുന്നത്‌.

.............

വീട്ടിൽ ഫ്രിഡ്ജ്‌ വാങ്ങിയ ശേഷം നിത്യേന മൂന്നു തരം കറി കിട്ടുന്നു - ഇന്നുണ്ടാക്കിയത്‌, ഇന്നലെയുണ്ടാക്കിയത്‌, അതിനു മുൻപേയുണ്ടാക്കിയത്‌.


............

ജീവിച്ചു തീർന്ന കോഴിയും ജീവിക്കാൻ പോകേണ്ടിയിരുന്ന മുട്ടയും ഒരേ പ്ലെയ്റ്റിൽ ചത്തു കിടക്കുന്നതാണു ബിരിയാണി.

............

ഒന്നു ആലോചിച്ചു നോക്കിയാൽ ഈ ആലോചിക്കുന്ന ശീലമാണു എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നു തോന്നുന്നു.

…..........

ഭാരതത്തിലെ നദികൾക്കെല്ലാം സ്ത്രീകളുടെ പേരിട്ടിട്ട്‌, നദികളെ യോജിപ്പിക്കണമെന്നു പറഞ്ഞാൽ എങ്ങി നെ നടക്കാനാണു!

..............

നമ്മൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നു ചിന്തിക്കുമ്പോഴെല്ലാം ദൈവം ഒരു കാമുകിയെയോ ഭാര്യയെയോ തന്നിട്ടു പറയും - ആദ്യം ഇതിനൊരു പോംവഴിയുണ്ടാക്ക്‌.

.............

അന്ന് മുത്തശ്ശൻ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മുത്തശ്ശി വെറ്റിലപാക്ക്‌ കൈയിൽ വെച്ചു കൊടുക്കുമായിരുന്നു. ഇന്നുഭക്ഷണം കഴിഞ്ഞയുടനെ അമ്മ അച്ഛന്റെ കൈയിൽ ഗുളികകൾ വെച്ചു കൊടുക്കുന്നു.

..............

ദരിദ്രനും ധനികനും തമ്മിൽ ഒരു വ്യത്യാസം മാത്രം! - ഒരാൾ നായയെപ്പോലെ അലഞ്ഞു നടന്നാൽ അയാൾ ദരിദ്രൻ.
ഒരാൾ നായയെയും കൊണ്ടു അലയുകയാണെങ്കിൽ അയാൾ ധനികൻ.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...