വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .

ഞായറാഴ്ച "മിസിസ് ഡേ" ആയതിനാൽ അവളെണീക്കാൻ വൈകും. .അതിനാൽ ഒരു കട്ടൻ ഉണ്ടാക്കാനുള്ള പരിപാടി ആയിരുന്നു ഞാൻ. .ബാക്കി എല്ലാ ദിവസവും രാവിലെ  8മണിക്ക് എന്നെയും മോനെയും വിട്ടു. .8:30 നു അവളും ഓടുന്നതല്ലേന്നു കരുതി ഞായറാഴ്ച ഞാൻ ഒന്നും പറയില്ല. .മതിയായാൽ അവളെണീറ്റു  വന്നോളും..കട്ടൻ ഗ്ളാസിലേക്ക് ഒഴിക്കുമ്പോളാണ് വിളി. ."അരുണേട്ടാ ഒന്നിങ്ങ് വന്നേ"..ഞാൻ ചായയും കൊണ്ട് ബെഡ്
റൂമിലേക്ക് ചെന്നു. .
ഫോണും കൊണ്ട് ഇരിക്കുക ആണവൾ. .ഒരു ചിരിയോടെ ഫോൺ എനിക്ക് നീട്ടി. .കൊലച്ചിരി ആവാതിരുന്നാൽ മതി. .
 

വാട്സപ് മെസ്സേജ് ആണ്. .ഓ. ..അവളുടെ സീനിയർ ആയി പഠിച്ച സാഹിത്യകാരൻ തെണ്ടി ആണ്. .കഴിഞ്ഞ ആഴ്ച ..നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം അവൻ നമ്പർ കണ്ടു പിടിച്ചു വിളിച്ചതും പരിചയം പുതുക്കിയതും ..പിന്നെ അങ്ങോട്ടു... ദിവസവും വരുന്ന കടിച്ചാൽ പൊട്ടാത്ത സാഹിത്യവും.. അവളെന്നെ കാണിക്കാറുണ്ട്..സത്യം. .എനിക്കതൊന്നും തീരെ പിടിച്ചില്ല. ..പിന്നെ അവളുടെ കെട്ടിയവൻ വിശാലമനസ്കനാണെന്ന് കരുതികോട്ടെന്നു വച്ച്. ചുമ്മാ മനസ്സിലായപോലെ കാണിച്ച് കൂടെ കൂടും..ഇവനൊക്കെ ഇതെന്ത് ഭാവിച്ചാണോ?
കൂടെ നടന്നപ്പോളൊന്നുമില്ലാത്ത ഈ സ്നേഹം ഇത്രയും കാലം കഴിഞ്ഞ് അക്കരെയുള്ളൊരു പെണ്ണിനെ കെട്ടി അവിടെ ജീവിതം തുടങ്ങി രണ്ട് വർഷം കഴിഞ്ഞപ്പോൾ എവിടുന്നു വന്നോ എന്ന് അവളും പറയും. .അതുപിന്നെ.. അങ്ങനാണല്ലോ...സ്വന്തം ഭാര്യ വീട്ടിൽ പട്ടിണി കിടന്നു ചത്താലും ആരാന്റെ ഭാര്യയെ നാലു നേരം ഊട്ടിക്കാതെ ഉറങ്ങില്ല നമ്മളിൽ പലരും. ഇന്നെന്താണാവോ വിഷയം?
  "ആ നീൾമിഴികളും തൂമന്ദഹാസവും
    മായില്ല മനതാരിൽ മരണം വരെ
     ഇനിയൊരു ജൻമത്തിലെങ്കിലും നീ
     എനിക്കെന്റേതു മാത്രമായ് തീരുവാനായ്
     ഒരു നൂറു ജൻമം ഞാൻ കാത്തിരിക്കാം "
ഭഗവാനേ...കാലമാടൻ രണ്ടും കൽപ്പിച്ചാണല്ലോ?
നാടു മുഴുവൻ നടന്നിട്ടാണ് മനസ്സിനു പിടിച്ച ഒന്നിനെ കിട്ടിയത്..കഷ്ടപ്പാടും പ്രാരാബ്ദങ്ങളുമൊക്കെ തീർന്നു ഒന്നു ജീവിക്കാൻ തുടങ്ങിയേ ഉള്ളൂ..ഞാൻ ശ്രീമതിയുടെ മറുപടി നോക്കി.
."ഈ ജൻമം മാത്രമല്ല. ഇനിയേഴു ജൻമവും ഈ താലിയും. .അതിന്റെ ഉടയോനെയും മതിയെനിക്ക്..മോൻ അടുത്ത മഴക്ക് മുന്നേ സ്ഥലം വിടാൻ നോക്കൂ...ആ പരിപ്പ് ഈ കലത്തിൽ വേവൂല്ല..
"ശോ...ഞാനൊന്നു തരളിതനായി.എന്നാലും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ. ."ഏഴു ജൻമമൊക്കെ നിന്നെ എങ്ങനെ സഹിക്കാൻ. .."?
ഞാൻ ഒന്നു ചിരിച്ചു. ."ഞാൻ സഹിക്കും മോനേ..."അതെന്താ അത്രയും ഇഷ്ടപ്പെട്ടതു കൊണ്ടാണോ?..വിടില്ല ഞാൻ. .."അതൊരു വലിയ രഹസ്യം ആണ് അരുണേട്ടാ"..ഓഹോ എന്നാലതറിഞ്ഞിട്ടേ കാര്യം ഉള്ളൂ ഇനി. .
     
എണീറ്റു പോകാൻ ഒരുങ്ങുകയാണ് മൂപ്പത്തി. ..ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്തിരുത്തി..ഞാനും അറിയട്ടപ്പാ...നീ പറ. ..നമ്മളൊന്നല്ലേ. . ആരോടും പറയില്ല. .അവളെന്റെ കയ്യിൽ പിടിച്ചു .കണ്ണിലേക്കു നോക്കി. ..പിന്നെ മെല്ലെ ചോദിച്ചു.
."എനിക്ക് പനി വരുമ്പോൾ പുലരും വരെ കഞ്ഞിയും ഗുളികയുമായി എനിക്ക് കൂട്ടായി ഇരിക്കുന്നതാരാ?" അതുപിന്നെ. ..ഞാൻ തന്നെ. .
"എല്ലാ രണ്ടാം ശനിയാഴ്ചയും എന്റെ കൂടെ ഫ്ളാറ്റ് ക്ളീൻ ചെയ്യണതാരാ?"ശൊ...ഈ പെണ്ണിന്റെ ഒരു കാര്യം. ..ഇതൊക്കെ എന്ത്...എന്ന ഭാവത്തിൽ ഞാൻ. ."
നിന്ന നിൽപ്പിൽ ഫോൺ ചെയ്ത്. ."ഇന്നെനിക്കൊന്നും ഉണ്ടാക്കാനുള്ള മൂഡില്ല..പാർസൽ വാങ്ങിയാലോ.".ചോദിച്ചാൽ. .ശരി ..പറഞ്ഞു വാങ്ങി കൊണ്ട് വരണതാരാ?"എനിക്ക് രോമാഞ്ചം വന്നു തുടങ്ങി. ."മഴയത്തു ബൈക്കിൽ പോണന്ന് പറയുമ്പോൾ. . .കണ്ണിലേക്കു വെള്ളം വീണു വേദനിച്ചിട്ടും ..കറങ്ങാൻ കൊണ്ട് പോണതാരാ?"അന്ന് കുട്ടിക്കളി മാറീല്ലേന്നും പറഞ്ഞു അവളെ വഴക്ക് പറഞ്ഞതോർത്തപ്പോൾ എനിക്ക് എന്നോടു തന്നെ ദേഷ്യം വന്നു ഇന്ന്. ..
    
"നാട്ടിൽ പോയാൽ എന്നെ എന്റെ ഇഷ്ടത്തിന് മതിയാവോളം ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ വിടണതാരാ?"ഞാനാകെ വല്ലാതായി...അവളുടെ മുഖത്ത് നോക്കി. .എന്തൊരു ഭംഗി ആണവളെ കാണാൻ. .ഇതായിരിക്കും ലാലേട്ടൻ പറഞ്ഞത്. .സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ അയലത്തെ ജനലിലൂടെ നോക്കിയാൽ മതിയെന്ന്
അവൾ തുടരുകയാണ്. .."കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ എനിക്ക് ജംഗിൾ ബുക്ക്  കാണണമെന്ന് വാശി പിടിച്ചപ്പോൾ കണ്ണൂർ ജില്ലയിൽ റിലീസ് ഇല്ലാത്തതിനാൽ കോഴിക്കോട് വരെ ഡ്രൈവ് ചെയ്തു..അഞ്ച് മണിക്കൂർ കാത്തിരുന്നു..കൂട്ടിരുന്നു സിനിമ കണ്ടതാരാ?"
എന്റെ രോമാഞ്ചം പൂർണമായി. .. അതൊക്കെ എന്റെ കടമ അല്ലേടാ...?ഞാനവളെ ചേർത്ത് പിടിച്ചു..എന്നിട്ട് മനസ്സിൽചിരിച്ചു. .ഇത്രേയുള്ളൂ പെൺമനസ്..ഞാനാരാ മോൻ.....
.അവളെന്നെ ഒന്നൂടെ മുറുകെ പിടിച്ചു എന്നിട്ട് തുടർന്നു..."ഇതൊക്കെ നിങ്ങൾ ജനിച്ചപ്പോളേ ഉള്ള ശീലമല്ലാലോ?ഇത്രയും വർഷങ്ങൾ കൊണ്ട് ഞാൻ കഷ്ടപ്പെട്ടു ശീലിപ്പിച്ചതല്ലേ?"ഞാനൊന്നു ഞെട്ടി. ..
   
"ഇനിയൊരുത്തന്റെ പുറകെ പോയി. ..അവനെ ഇതൊക്കെ പഠിപ്പിച്ചു വരാൻ ഇനിയും കുറെ വർഷങ്ങൾ വേണ്ടേ?നിങ്ങൾക്കിതൊക്കെ ശീലായതു കൊണ്ട് അങ്ങനങ്ങ് ചെയ്തു പൊയ്ക്കോളും...ഇനിയുള്ള ജൻമങ്ങളിലും..."
എന്റെ ഞെട്ടൽ പൂർണ്ണമായി...വെറുതെ അല്ല കവി പാടിയത് സ്ത്രീ ഒരു പ്രഹേളിക ആണെന്ന്. .
എട്ടിന്റെ പണി ആയിപോയല്ലോ ഭഗവാനേ....
എടീ....ഭദ്രകാളീ...നിന്നെ ഞാൻ ശരിയാക്കി തരാടീന്നും പറഞ്ഞു എണീക്കുമ്പോളേക്കും അവളോടിക്കഴിഞ്ഞു..പുറകെ ഓടാൻ അറിയാഞ്ഞിട്ടല്ല...ഓട്ടത്തിനിടയിലെങ്ങാൻ അവളുരുണ്ട് വീണാൽ ..ഞാൻ തന്നെ വേണം കാലു തിരുമ്മാനും... ഹോസ്പിറ്റലിൽ കൊണ്ട് പോകാനും. ..അതുകൊണ്ട് ഞാനൊരു പുളിച്ച ചിരിയോടെ കട്ടിലിൽ തന്നെ ഇരുന്നു.

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...