അങ്ങേരു വലിയ പുള്ളിയാ - He is not a simple man

ഒരിക്കൽ പോപ്പ് അമേരിക്ക സന്ദർശിച്ചു
സ്വീകരണമൊക്കെ കഴിഞ്ഞു JFK വിമാനത്താവളത്തിന്ന് താമസിക്കുന്ന ഹോട്ടലിൽ പോകാൻ ഏറ്റവും വിലകൂടിയ ആഡംബരക്കാരാണ് ഒരുക്കിയിരുന്നത്.
പോപ്പും ഡ്രൈവറും മാത്രം. യാത്രാമധ്യേ പോപ്പിനൊരാഗ്രഹം, ഈ കാർ ഒന്ന് ഓടിക്കണം , ഡ്രൈവറോട് വിവരം പറഞ്ഞു . മനസ്സില്ലാമനസ്സോടെ ഡ്രൈവർ പിൻസീറ്റിലിരുന്നു പോപ്പിന് സ്റ്റീയറിങ് കൈമാറി .

നല്ല സെറ്റ് അപ്പ് വണ്ടി , ഒന്ന് ഓടിച്ചു നോക്കിയപ്പൊത്തന്നെ പോപ്പിന് ഇഷ്ടപ്പെട്ടു. പിന്നെ അങ്ങോട്ട് ന്യൂ യോർക്ക് ടൗണിലൂടെ പോപ്പ് വണ്ടി പറത്തുകയായിരുന്നു .



പോലീസ് കണ്ട്രോൾ റൂം ഇടപെട്ടു പിടിത്തം വിട്ടു പായുന്ന കാർ നെ ഒരു തരത്തിൽ ഓടിച്ചിട്ടു പിടിച്ചു .

സൈഡ് ഗ്ലാസ് താഴ്ത്തി പോപ്പ് തന്നെ ചെയ്‌സ് ചെയ്തു നിർത്തിയ പോലീസ് കാരനെ വിഷ് ചെയ്തു .
അമ്പരന്നു പോയ പോലീസ് കാരൻ , ഉടൻ അവിടന്ന് പതുക്കെ പുറകോട്ടു മാറി സ്ഥലം SI യെ വിളിച്ചു , എന്റെ പൊന്നു സാറേ , അറിയാതെ ഞാൻ ഒരു വണ്ടി തടഞ്ഞു , ആളെ കണ്ടു ഞാൻ ഞെട്ടി വിറച്ചു നിക്കയായാണ്. എന്ത് ചെയ്യണം ?
SI : ആളാരാ ? IG ആണോ ?
പോലീസ്‌കാരൻ : അതുക്കും മേലെ ?
SI : മേയർ ?
പോലീസ്‌കാരൻ : അതുക്കും മേലെ
SI : ഒബാമ ?
പോലീസ് കാരൻ : അതുക്കും മേലെ
SI : അതാരപ്പാ ? നീ ആളാരാന്നു പറഞ്ഞു തുലക്ക്
പോലീസ് കാരൻ : സാറേ , ആളാരാണെന്ന് എനിക്കും മനസ്സിലായിട്ടില്ല , പക്ഷെ അയാക്കട ഡ്രൈവർ നമ്മടെ പോപ്പ് ആണ്

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...