ജി എസ് പ്രദീപ് തന്റെ ജീവിതത്തിൽ സംഭവിച്ച വിജയങ്ങളും പരാജയങ്ങളും തകർച്ചകളും ഉയർതെഴുന്നെൽപ്പും പങ്കുവെയ്ക്കുന്നു - Grand master GS pradeep shares the ups and downs in his life

G S pradeep - Kairali TV ashwamedham fame
Grand master GS pradeep
ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ തകർച്ച ആണ് അഹങ്കാരം .. തന്റെ കഴിവുകളെ അമിതം ആയി ആശ്രയിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്‌താൽ പിന്നെ ആ മനസ്സിൽ ദൈവത്തിനു സഥാനം ഉണ്ടാവില്ല. അത് കൂടുതൽ ജീവിത സുഖങ്ങൾക്കും , പണത്തിനും, മദ്യത്തിനും മറ്റു ലഹരികൾക്കും പുറകെ പായും അങ്ങനെ സാവധാനം നിങ്ങളുടെ ജീവിതത്തിൽ നിന്നും സന്തോഷവും സമാധാനവും എന്നന്നേയ്ക്കുമായി നീക്കം ചെയ്യപെടും . എന്നാൽ തനിക്കുള്ളത് എല്ലാം ദൈവത്തിന്റെ ദാനം ആണെന്നുള്ള ചിന്ത ഏറ്റം മഹത്തരം ആണ്, അത് നിങ്ങളുടെ ആത്മാവിനെ വിശുധികരിക്കുന്നു , നിങ്ങളെ എളിമപെടുത്തുന്നു , ലഭിച്ച നന്മകൾ മറ്റുള്ളവരും ആയി പങ്കു വെയ്ക്കാൻ പ്രേരിപ്പിക്കുന്നു. അത് നിങ്ങളെ ഒരു മനുഷ്യൻ ആക്കി മാറ്റുന്നു .



ലോകം എമ്പാടും ഉള്ള മലയാളികൾക്ക് വളരെ സുപരിചിതം ആയ മുഖം ആണ് ജീ എസ് പ്രദീപിന്റെതു. കൈരളി ടി.വിയിലെ അശ്വമേധം എന്നാ റിവേർസ് ക്വിസ് പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയത്. തന്റെ ജീവിതത്തിൽ സംഭവിച്ച വിജയങ്ങളും പരാജയങ്ങളും തകർച്ചകളും ഉയർതെഴുന്നെൽപ്പും അദ്ദേഹം പങ്കുവെയ്ക്കുന്നു.

ജീ എസ് പ്രദീപിന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ ചുവടെ ചേർത്തിരിക്കുന്നു, വായിക്കുക പങ്കുവെയ്ക്കുക.

"കൈരളി ടി.വിയിലെ 'അശ്വമേധ'ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും 'അശ്വമേധം' എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു.

'അശ്വമേധ'ത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്‍ അങ്ങനെയാണ്. എന്റെ കഴിവുകള്‍ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകള്‍ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്‍ ലോകത്തിലില്ല. അതുപോലെ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്‍ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്‍ പെരുകി. ആയിരത്തില്‍ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചര്‍സോണിലെത്തി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്‍ സമയ മദ്യജീവിയായി മാറിയപ്പോള്‍ സമയം അറിയാതായി. ഒന്‍പതുമണിക്ക് സ്റ്റുഡിയോയില്‍ എത്തേണ്ട ഞാന്‍ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി.

അതോടെ ടെലിവിഷന്‍ ചാനലുകളില്‍ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവര്‍ക്ക് പ്രശ്‌നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചു. 'സ്പിരിറ്റ്' എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാന്‍ തയാറായില്ല.

അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാന്‍ ബഹറിനിലെത്തിയപ്പോള്‍ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂര്‍ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാന്‍ എയര്‍പോര്‍ട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്കുവന്നത്.

''ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാന്‍ ഇനിയും ആളുകള്‍ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതില്‍ സങ്കടമുണ്ട്. ഈ കഴിവുകള്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.''

മദ്യത്തിന്റെ ആസക്തിയില്‍ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയില്‍ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോള്‍ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകല്‍ നിലച്ചു.

മദ്യം നിര്‍ത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് 'മലയാളിഹൗസി'ലേക്ക് വിളിക്കുന്നത്. അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങള്‍. അതിനാല്‍ 'അശ്വമേധം' എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോള്‍ വാടകവീട്ടിലാണ്. ഇപ്പോള്‍ വീണ്ടും കൈരളിയില്‍ 'അശ്വമേധം' പുനര്‍ജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്."

ശ്രി. ജി എസ് പ്രദീപ്

കൈരളി ടി.വിയിലെ അശ്വമേധം എന്നാ റിവേർസ് ക്വിസ് പരിപാടി



അടികുറിപ്പ് :

ഈ തിരിച്ചറിവ് അങ്ങയെ ജീവിത വിജയത്തില്‍ എത്തിക്കും തീര്‍ച്ച.... മദ്യത്തിന് അടിമാപെട്ട്‌ ജീവിതം നശിപ്പിക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠം ആകട്ടെ... വീണ് പോകുന്നത്‌ കുറ്റം ആയി കാണാന്‍ പറ്റില്ല പക്ഷേ വീണ് കിടക്കുന്ന മലിന്യ കുഴിയില്‍ നിന്നുക്‌ കരകയറാന്‍ ശ്രമിക്കാതെ സ്വയം ശപിച്ചു കൊണ്ട്‌ അവിടെ കിടന്നു തന്നെ ജീവിതം നശിപ്പിക്കുന്നതാണു തെറ്റു...ആയതിനാല്‍ ഈ തിരിച്ചറിവ് അങ്ങേയ്ക്ക് സമ്മാനിച്ച സാര്‍വശക്തനായ ദൈവത്തിനു ആയിരം ആയിരം നന്ദി ... ബഹറിനിൽ വെച്ച് അങ്ങയോടു സംസാരിച്ച ആ വ്യക്തി താങ്കളെ ഒരുപാട് സ്നേഹിക്കുന്ന ആ മഹാ ശക്തി തന്നെ ആയിരിക്കും . നഷ്ട്ടപെട്ടതെല്ലാം പതിന്മടങ്ങ്‌ അങ്ങേയ്ക്ക് ലഭിക്കട്ടെ ... അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെ.

നിങ്ങളിൽ ആത്മവിശ്വാസം ഉണർത്തുന്ന പുസ്തകങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

ഇതാ മറ്റൊരു  ജീവിതാനുഭവം കൂടി. പ്രശസ്ത തിരകഥകൃത്ത്  ചെറിയാൻ കല്പകവാടി തന്റെ മനസ് തുറക്കുന്നു



TAGS : KAIRALI TV - ASHWAMEDHAM - GRADMASTER G S PRADEEP - UPS AND DOWNS IN LIFE OF GS PRADEEP -  SPEAKS ABOUT ALCOHOL ADDICTION AND LIFES TURNING POINTS - CHERIYAN KALPAKAVADI - CINEMA SCRIPT WRITER

Comments

  1. Though I am nothing, I will place my feeble hands in the able hands of God and He will do great things

    എന്നെ ശക്തൻ ആക്കുന്നവനിലൂടെ എല്ലാം ചെയ്യുവാൻ എനിക്ക് സാദിക്കും
    I am able to do all things through him who gives me strength.
    Philippians 4:13

    ReplyDelete
  2. ഒരു ദിവസം വീട്ടിൽ മറന്നു വച്ച ഭക്ഷണ പൊതീ നൽകാനായി ഉമ്മ സ്കൂളിലെത്തി.... പൊതി അവനു നൽകി ഉമ്മ തിരിച്ചു പ്പോയീ...വൈകുന്നേരം വീട്ടിലെത്തിയ മകൻ ഉമ്മയോടു പിണങ്ങുകയും ചീത്തപറയുകയും ചെയ്തു.. കാരണം , അവന്റെ ഉമ്മ ഒരു ഒറ്റകണ്ണി ആയിരുന്നു... ഉമ്മ സ്കൂളിൽ വന്നതിനാൽ അവന്റെ കുട്ട്ക്കാർ അവനെ കളിയാക്കിരുന്നു...കാലം കുറെ കഴിഞ്ഞു,ഉമ്മ മരിച്ചു..
    ഉമ്മയുടെ ബെഡി നടിയിൽ നിന്ന് അവനൊരു എഴുത്ത് കിട്ടീ... ''മകനെ..... ചെറുപ്പത്തിൽ നിനക്കുണ്ടായ അപകടത്തിൽ നിന്റെ ഒരു കണ്ണ് നഷ്ട പെട്ടൂ... ഞാൻ നിനകെന്റെ കണ്ണു നൽകി അങ്ങനാ ഈ ഉമ്മ ഒറ്റ കണ്ണി ആയത്..... ആ മകൻ ഉമ്മായെ അന്ന് വിശമിപ്പിച്ചതീന് മാപ്പ് പോലും ചോദീക്കാൻ പറ്റാതെ വിങ്ങുകയാണ്

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...