ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുൽകറിന്റെ ആത്മകഥ ആയ "പ്ലെയിംഗ് ഇറ്റ്‌ മൈ വെ" വിപണിയിൽ എത്തുന്നു - Sachin Tendulkar's Autobiography "Playing it My Way"

Sachin Tendulkar - Playing it My Way : My Autobiography
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുൽകർ ആത്മകഥ എഴുതുന്നു . 24 കൊല്ലം നീണ്ടു നിന്ന അദേഹത്തിന്റെ ക്രികെറ്റ് ജീവിത അനുഭവങ്ങൾ അദേഹം തന്റെ ആരാധകരും ആയി പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പേര് "പ്ലെയിംഗ് ഇറ്റ്‌ മൈ വെ" (Sachin Tendulkar - Playing it My Way : My Autobiography) എന്നാണ്. അദ്ദേഹത്തിന്റെ ട്വിറ്റെർ സന്ദേശപ്രകാരം വരുന്ന നവംബർ 6 2014 -നു പുസ്തകം പുറത്തിറങ്ങും . ലോകത്തിൽ ഏറ്റവും അധികം ആരാധകര് ഉള്ള ക്രിക്കറ്റ്‌ താരം സച്ചിൻ ആണ് . 2011-ഇൽ ലോക കപ് നേടിയ ഇന്ത്യൻ ടീമിൽ സച്ചിൻ അംഗം ആയിരുന്നു. ഇന്ത്യകാർക്ക് ക്രിക്കറ്റ്‌ എന്നാൽ സച്ചിൻ ആണ് , ആയതിനാൽ അവർ ഈ പുസ്തകത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് .




അദ്ദേഹത്തിന്റെ വാക്കുകളിലൂടെ :

"എനിക്കറിയാം, എന്റെ ജീവിത കഥ എഴുതുവാൻ ഞാൻ തയ്യാറായെങ്കിൽ ഞാൻ അതിനോട് പൂർണമായി സത്യസന്ധത പുലർത്തണം, എങ്ങനെയാണോ ഞാൻ ആത്മർതം ആയി ഓരോ കളികളും കളിച്ചത് ..അതുപോലെ തന്നെ.. ഞാൻ പൊതു വേദികളിൽ പങ്കിടാത്ത പല കാര്യങ്ങളും ഞാൻ ഇതിൽ പറയും ..ഇതാ ഞാൻ എന്റെ അവസാന ഇന്നിങ്ങ്സും കളിച്ചു കഴിഞ്ഞു, പാവലിയനിലെയ്ക്കുള്ള എന്റെ അവസാന നടത്തവും നടത്തി കഴിഞ്ഞു ...ഇനി ഓര്മകളുടെ കാലം ആണ് ... മുപ്പത്തി അന്ജ് കൊല്ലങ്ങൾക്ക് മുൻപ് മുംബയിൽ കുട്ടിയായിരുന്നപ്പോൾ ഞാൻ ആദ്യമായ് ക്രികെറ്റ് ബാറ്റ് പിടിച്ചത് മുതൽ ഉള്ള ഓരോ ഓരോ സംഭവങ്ങളും ഓർമയിൽ കൊണ്ടുവരേണം .."

Sachin's Autobiography- Playing it My Way

Tendulkar's autobiography Playing it my Way - Preorder at Flipkart Sachin's life story as autobiography Playing it my Way - Preorder at Amazon India

നീണ്ട 24 കൊല്ലം അദ്ദേഹം ഭാരതത്തിനു വേണ്ടി കളിച്ചു. 1989 നവംബർ-ഇൽ കറാച്ചിയിൽ വെച്ച് പാകിസ്താന് എതിരായി അദേഹം ആദ്യ ടെസ്റ്റ്‌ കളിച്ചു. 2014 നവംബർ-ഇൽ മുംബൈലെ വാങ്കടെ സ്റെടിയത്തിൽ വെസ്റ്റ് ഇൻഡി സിന് എതിരായ് തന്റെ 200-അമ് ടെസ്റ്റ്‌ കളിച്ചു കൊണ്ട് അദേഹം അന്തർദേശിയ ക്രിക്കറ്റിൽ നിന്നും വിടവാങ്ങി. ആ ദിവസം അദ്ദേഹം നടത്തിയ വിടപറയൽ പ്രസംഗം ക്രിക്കെറ്റ് പ്രേമികൾ ഒരിക്കലും മറക്കാൻ ഇടയില്ല .

496 പേജ് ഉള്ള സച്ചിന്റെ ആത്മകഥ പുസ്തകം പുറത്തിറക്കുന്നത് " ഹഷെറ്റ് ഇന്ത്യ ആൻഡ്‌ ഹോടെർ & സ്റ്റൊവ്ട്ടൊൻ " എന്ന പ്രസാദകർ ആണ് . പല ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റ് കളിലും ഇതിന്റെ ഓർഡർ സ്വീകരിച്ചു തുടങ്ങി..

സച്ചിന്റെ ആത്മകഥ പുസ്തകത്തെ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സച്ചിൻ തന്റെ ആത്മകഥയെ പറ്റി സംസാരിക്കുന്നു
സച്ചിൻ തന്റെ വിടപറയൽ മത്സരത്തിനു ശേഷം , തന്റെ ജീവിതാനുഭവങ്ങൾ കോർത്ത്‌ ഇണക്കി കൊണ്ട് ആത്മകഥ രചിക്കേണം എന്ന തന്റെ പങ്കുവെച്ചിരുന്നു.



സച്ചിന്റെ വിടപറയൽ പ്രസംഗം
സച്ചിൻ തന്റെ വിടപറയൽ മത്സരത്തിനു ശേഷം നടത്തിയ പ്രസംഗം ക്രിക്കെറ്റ് പ്രേമികൾ ഒരിക്കലും മറക്കാൻ ഇടയില്ല. തന്റെ ജീവിതവിജയത്തിൽ തന്നോടൊപ്പം പങ്കാളികൾ ആയ എല്ലാവരെയും അദ്ദേഹം പേര് എടുത്തു പറഞ്ഞു നന്ദി പറഞ്ഞു. തന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ, അദ്ധ്യാപകർ , സഹകളിക്കാർ , ക്രിക്കെറ്റ് പ്രേമികൾ , തന്റെ കുടുംബം, ഭാര്യ, മക്കൾ അങ്ങനെ എല്ലാവരെയും ഇദ്ദേഹം ആ പ്രസംഗത്തിൽ സ്നേഹപൂർവ്വം ഓർത്തു. ആ സമയം വാങ്കടെ സ്റെടിയം നിശബ്ദം ആയിരുന്നു, കാണികളുടെ കണ്ണുകള നിറഞ്ഞിരുന്നു . ലോകത്തിലെ ഒരു കളിക്കാരനും ഇതുപോലുള്ള ഒരു ഊഷ്മളം ആയ യാത്രയിപ്പു ലഭിച്ചിട്ടുണ്ടാവില്ല .




TAGS: FAREWELL SPEECH OF SACHIN AT WANKADE STADIUM MUMBAI - SACHINS AUTOBIOGRAPHY BOOK - SACHIN TENDULKAR - PLAYING IT MY WAY : MY AUTOBIOGRAPHY - CRICKET LIFE OF SACHIN - SACHIN RAMESH TENDULKAR - CRICKET BATTING LEGEND

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...