മിസ്സ്ഡ് കാൾ മെമ്പർഷിപ് - missed call membership

ആര്‍. ശങ്കര്‍ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തിലൂടെ ഉലാത്തുകയായിരുന്നു. പെട്ടന്ന് കൈയ്യില്‍ ഇരുന്ന സെല്‍ ഫോണിലേക്ക് ഒരു മെസേജ് ...
മെസേജ് തുറന്നു നോക്കി.
അതില്‍ ഇത്രമാത്രം
"പ്ലീസ് കോള്‍ മീ"
By വെള്ളാപ്പള്ളി നടേശന്‍............
1972 November 6-ന് ഇവിടെ എത്തിയ ശേഷം ആദ്യമായാണ്‌ വെള്ളാപ്പള്ളി ഒരു മെസ്സേജ് അയക്കുന്നത്.

മെസ്സേജ് വന്ന 18002662020 എന്ന നമ്പരിലേക്ക് തിരിച്ചുവിളിച്ചു. ഫോണ്‍ റിംഗ് ചെയ്തു കട്ടായതല്ലാതെ ആരും എടുത്തില്ല... മിനിട്ടുകള്‍ക്കുള്ളില്‍ അടുത്ത മെസ്സേജ് വന്നു.
തുറന്നു വായിച്ചു നോക്കിയ ശങ്കര്‍ ബോധംകെട്ടു തറയില്‍ വീണു... "മെസേജ് ഇപ്രകാരം ആയിരുന്നു...
"താങ്കള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് (BJP) സ്വാഗതം"
ഇന്നു മുതല്‍ താങ്കള്‍ ഈ പാര്‍ട്ടിയുടെ അംഗമാണ്"".
ശങ്കറിന്റെ മുഖത്തേക്ക് ആരോ വെള്ളമൊഴിച്ചു..
കണ്ണു തുറന്നു നോക്കിയപ്പോള്‍ വല്ലഭായി പട്ടേല്‍..
ശങ്കറിന്റെ മൊബൈല്‍ലെ മെസേജ് വായിച്ചു നോക്കി പട്ടേല്‍ പൊട്ടിച്ചിരിച്ചു..
അങ്ങനെ സ്വര്‍ഗ്ഗത്തില്‍ നമ്മള്‍ രണ്ടു ബിജെപിക്കാര്‍..
നോ... നോ.. നോ... നോട്ട് ഒണ്‍ലി 2.
പെട്ടന്ന് അവര്‍ തിരിഞ്ഞു നോക്കി!
അതാ ഗാന്ധിജി,
നെഹറു,
ഇന്ദിര ,
രാജീവ്
തുടങ്ങി
അബ്ദുല്‍ കാലാം-വരെയുള്ള
ഇന്ത്യയുടെ മാഹ ശില്‍പികള്‍.
അപ്പോള്‍ നിങ്ങള്‍ക്കും???
അതേ ഞങ്ങള്‍ക്കും "എസ് എം എസ്" കിട്ടി
ഞങ്ങള്‍ "മിസ് കോളും" അടിച്ചു ..
അതൊരു കോറസ് ആയിരുന്നു..
പിന്നെ "ഒരു ഗ്രൂപ്പ് " പൊട്ടിച്ചിരിയും..
അവര്‍ എല്ലാവരും ഭൂമിയിലേക്ക് നോക്കി.
അപ്പൊള്‍ ഇങ്ങു താഴെ ഭൂമിയില്‍..
ആര്‍.ശങ്കറിന്റെ പ്രതിമയെ മൂടിവെച്ചിരുന്ന തിരശ്ശീല
അനാവരണം ചെയ്യപ്പെടുകയായിരുന്നു...

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...