നേരാ തിരുമേനി... ഈപ്പച്ചൻ ഫേസ്ബുക്കിൽ കേറീട്ടില്ല ......

ഇതു എഴുതിയവനെ സമ്മതിക്കണം.....:)

നേരാ തിരുമേനി...   ഈപ്പച്ചൻ ഫേസ്ബുക്കിൽ  കേറീട്ടില്ല,
ഓർക്കൂട്ടുകാരനായിരുന്ന  എൻറപ്പൻ
കണ്മുന്നിൽ വെച്ചെൻറ അമ്മച്ചീടെ ജീമെയിൽ  ഐഡി ഹാക്ക് ചെയ്ത റേഞ്ചർ വൈറസിനെ ഒറ്റ ക്ലിക്കിനു
കൊന്നേച്ചു അപ്പൻ ട്വിട്ടെറിലേക്കു കയറുമ്പോ, എനിക്കൊമ്പതു ഫ്രൺസിൻറ്റെ ലൈക്ക്


അന്ന് അപ്പച്ചൻറ്റെ പ്രൊഫൈൽ, ടൈംലൈനിൽ
പൊതിഞ്ഞുകെട്ടി മൂന്നാം പക്കം ഈ ഫേസ്ബുക്കിൽ
കൊണ്ടെയെറക്കുമ്പോ..
എൻറ്റെ കണ്ണിൻ മുന്നിലിപ്പളും ഞൊളയ്ക്കുവാ മൊതലാളീ,
ദേണ്ടീ ഈ നീളത്തിലുള്ള കമൻറ്റുകള്, അപ്പൻറ്റെ പോസ്റ്റിനും ഫോട്ടോയ്ക്കും ...
അന്നു കണ്ണുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാർ
അപ്പൻറ്റെ പ്രൊഫൈലിനിട്ടാട്ടിയത്...
എടുത്ത് ഗൂഗിളിൽകൊണ്ടു തള്ളിക്കോളാൻ.....
അന്യൻ ഇടുന്ന
കമൻറ്റും ഇമേജുംകോപ്പിയുംഫോർവേഡുംചെയ്ത് ചാറ്റിലും ഗ്രൂപ്പിലും കേറിനടക്കുന്നവരുടെ
പളുപളുത്ത പ്രൊഫൈലിനോട് അന്നു
തീർന്നതാ  തിരുമേനി
ബഹുമാനം…
ഇപ്പം എനിക്ക് അതിനോട്
മൊതലാളി ഇംഗ്ലീഷില്
പറഞ്ഞ സാധനമാ…
എന്നതാടാ…?
നീ തലകുലുക്കിയല്ലോ..?
ഇ..വറ..ഇവറൻസ.....
ഇറവറൻസ്…
ബഹുമാനക്കുറവ്
ങാ..
പിന്നെ ജിപ്ലസ് വിട്ട്  എഫ്ബീ കയറിയ കാര്യം..
അതുമൊരു കഥയാ..
പതിനൊന്നാമത്തെ ഫേക്കില്
അപ്പൻ കിടക്കുന്നേൻടെ
എടതുഭാഗത്ത്
അമ്മച്ചിയേം ബ്ലോക്കു ചെയ്തു
ചാടിക്കേറി പുതിയ ഐഡിയിൽ
കള്ളപ്രൊഫൈൽ
തൊടങ്ങുമ്പോ ഇന്നത്തെ ഈ
ഫെയിക്കുരാജാവിന്
കമൻറ്റും ലൈക്കും ഷെയറും ചെയ്തു
സഹായിച്ചത്
പ്ലസും ബസും ഒന്നുമല്ല …
എഫ്ബീയിൽ ലൈക്ക്
തെണ്ടിപ്പെറുക്കി നടന്ന ഒരു
ഫ്രീക്കനാ..
ഒരു മുഴുഫ്രീക്കൻ…
അതിൻടെ സ്മരണേലാ  തിരുമേനി
എൻടെ ന്യൂസ്ഫീഡിൽ
ഇപ്പഴും ഈ ലൈക്കുദാനം
മിസ്റ്റർ ഈപ്പ.....
ഹാ കഴിഞ്ഞില്ല… ഇനിയുമുണ്ട്…
കുടുംബ പാരമ്പര്യം..
കേട്ടോ, തിരുമേനി
എൻറ്റപ്പൻ
വൈറസായി ഹാങ്ങാവുന്ന
കാലത്ത്, ദേ ഈ നിക്കുന്ന
കുടുംബമഹിമക്കാരൻ ട്വിട്ടരേൽ
മാത്തച്ചൻറ്റെ അപ്പനും പെമ്പിളയ്ക്കും
ജി മെയിലിൻറ്റെ ചാറ്റ്
ലിസ്റ്റിലാ പണി...
പണീന്നു വച്ചാല്…
സായിപ്പിൻറ്റെ പോസ്റ്റിനു
കമൻറ്റണം...
ചാറ്റണം..
സ്മൈലി ഇടണം...
പിന്നെ ഈപ്പച്ചാ, ഞാൻ…..!
ഛീ .. മിണ്ടിപ്പോകരുത്..
തിരുമേനി കണ്ടു
കാണും...
ഇവൻറ്റെ
താഴെയൊള്ളതുങ്ങളൊണ്ടല്ലോ.. കൂടപ്പിറപ്പുകള്…
നാലിൻറ്റേം പ്രൊഫൈൽ
വെളുവെളാന്നാ…
പിന്നെ പൂച്ചേടെ ജാതി സ്മയിലീം…
ജനുസിൻറ്റെ കൊണം
ഫാ… എടാ..
നിൻറ്റപ്പനല്ലടാ..
അപ്പൻറ്റ അപ്പൻ
കമൻറ്റിയ കഥയാ ഞാനീപ്പറയുന്നത്
നില്ല് പിതാവേ,
തിരുമേനി എന്നതാടാ രണ്ടാമത്
ഇംഗ്ലീഷിൽ പറഞ്ഞത്…?
പ്ഫാ..പോസ്കൺ
പോസ്കൺ അല്ലടാ..
സ്പോക്കൺ.. ഔട്ട്സ്പോക്കൺ…
ങാ..അതു
തന്നെ ലൈക്കിൻറ്റെ കൊറവ്
ഈപ്പച്ചൻ
സഹിച്ചോളാം…
കേട്ടോ …
ഫേസ്ബുക്കിൻറ്റെ കാര്യത്തിലും അതേ..
വാട്സ്അപ്പിൻറ്റെ കാര്യത്തിലും അതേ..
എനിക്കൊരു
ഗ്രൂപ്പിൻറ്റേം എടനില വേണ്ട…
മനസിൽ ആഡ് ചെയ്തു
വെച്ചോ തിരുമേനി
അയാം ഔട്ട്സ്പോക്കൻ.....

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...