സ്കൂളിൽ കുട്ടികളെ കൊണ്ട് നിലം തുടപിച്ചു എന്ന് വാർത്ത‍.... സത്യം എന്ത്?- School students were asked to clean the floor - truth behind the news

കഴിഞ്ഞ ദിവസം പത്രത്തിൽ  വന്ന ഒരു വാർത്ത‍യും അതിനുശേഷം ഫേസ് ബുക്കിൽ  കണ്ട ഒരു പോസ്റ്റും ആണ്  ഇതു എഴുതാൻ എന്നെ പ്രേരിപ്പിച്ചത്

Children tortured at a school in Koonanmavu ernakulam kerala - Reason behind this fake new

എന്റെ ഒരു സുഹൃത്ത് ഇന്റെ കുട്ടി ഈ സ്കൂളിൽ പഠിക്കുന്നുണ്ട് .. അയാള് ഈ സംഭവം കണ്ടതാണ് ...പുള്ളി എന്നോട് പറഞ്ഞത്‌ ഇതാണ് .. ഇതിൽ സ്കൂളിന്റെ ഒരു തെറ്റും ഇല്ല .

ഈ കഴിഞ്ഞ sept 05 2014 നു സ്കൂളിൽ അധ്യാപക ദിനവും  ഓണം ഉം ആഘോഷിച്ചു ..അതിനെ ഭാഗം ആയി കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു .. പരിപടിയുടെ ആദ്യ സെഷൻ കഴിഞ്ഞതിനു ശേഷം ലഞ്ച് ബ്രേക്ക്‌ സമയത്ത് കുറച്ചു കുട്ടികൾ സ്റെജിഇൽ ഉണ്ടായിരുന്ന കഴിഞ്ഞ പരിപാടികളുടെ ഒക്കെ സെറ്റിംഗ്സ് എല്ലാം നശിപ്പിച്ചു ...
ഇത് ടീച്ചർമാർ  ചോദ്യം ചെയ്തു ..അവിടെ വൃത്തിയാക്കിയിട്ട്‌   പോകാൻ പറഞ്ഞു. അതു അവർ ചെയ്തു തുടങ്ങിയപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന  ഒരു രക്ഷകർത്താവ്‌  അത് ചോദ്യം ചെയ്തു ..കുട്ടികൾ അപ്പോൾ തന്നെ അവിടെ നിന്നും പോകുകയും ചെയ്തു .. പിന്നീട് അയാള് അത് പത്രത്തിൽ കൊടുത്തു ഇഷ്യൂ ആക്കി .. ഇത് നല്ല ഉദ്ദേശത്തോടു കൂടി അയാള് ചെയ്തത് ആണെന്ന് എനിക്ക് തോന്നുന്നില്ല .....അല്ലാതെ ഈ റിപ്പോർട്ടിൽ പറയുന്നത് പോലെ ഒന്നും അവിടെ സംഭവിച്ചില്ല .... കുട്ടികൾ തെറ്റു ചെയ്യുമ്പോൾ അവരെ തിരുത്തേണ്ട  എന്നാണോ? ചെറിയ ശിക്ഷണം ഒക്കെ വേണ്ടേ ?.. ... കുട്ടികളെ ഇങ്ങനെ വളർത്തുമ്പോൾ ഒരു കാര്യം ഇന്നത്തെ മാതാപിതാക്കൾ മറന്നു പോകുന്നു. 

 ഇന്ന് അപ്പനോ അമ്മയോ കൊടുക്കേണ്ട ശിക്ഷണം അവർകൊടുത്തില്ലെങ്കിൽ   നാളെ നാട്ടുകാരും പോലീസും ആയിരിക്കും അത് കൊടുക്കുക .... പിന്നെ കരഞ്ഞിട്ടു കാര്യം ഉണ്ടോ???

തിരുത്തപ്പെടാതെ വളരുന്ന കുഞ്ഞുങ്ങൾ നേരെ ചൊവ്വേ ആകുമെന്ന് തോന്നുന്നില്ല .  ഒരു ആദ്യപികയായ സുഹൃത്ത്‌ പറഞ്ഞത് ഓർക്കുന്നു ... നിങ്ങള്ക്ക് മൃഗശാല കാണേണം എന്ന് ഉണ്ടെങ്കിൽ ഇപ്പോളുള്ള സ്‌കൂളുകളിൽ പോയാല മതി ... ജുറാസിക് പാർക്ക്‌ ആണ് ഇതിലും ഭേദം  എന്ന് തോന്നും :)

എന്റെ ഒക്കെ കുട്ടികാലത്ത്  സ്കൂൾ വൃത്തിയാക്കൽ  കുട്ടികളുടെ പണി ആയിരുന്നു. ഇടയ്ക്കൊക്കെ ആദ്യപകരുടെ കയ്യില നിന്നും അടിയും കിട്ടും.. അന്ന് അതൊക്കെ ഒരു സ്പോര്ട്സ്മാൻ സ്പിരിറ്റിൽ എടുക്കുമായിരുന്നു ... അന്ന് സാറുംമാർ  നല്കിയ തല്ലുകൾക്ക്‌ , അവരുടെ സ്നേഹത്തിനു കോടി നന്ദി അർപ്പിക്കുന്നു 

....പിന്നെ ഇപ്പോളത്തെ കാലത്തിന്റെ ഒരു പോക്ക് വെച്ച് കുട്ടികള്ക്ക് ടീച്ചർമാർക്ക് നല്കാവുന്ന ഏറ്റവും നല്ല അധ്യാപക ദിന സമ്മാനം ആണ് ഇത്.

 ഇങ്ങനെ ഉള്ള തന്തമാരും തള്ളമാരും ഇപ്പോളെ തന്നെ മക്കളുടെ തല്ല് കൊള്ളാനും തെറി കേൾക്കാനും ...ഭാവിയിൽ അവർ നിങ്ങള്ക്കായി ഒരുക്കിയിരിക്കുന്ന ഭ്രാന്തലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും ഊഷ്മളത പുല്കാൻ റെഡി ആയ്കോ ... ഗുരുത്വം ഇല്ലാത്ത തലമുറ രക്ഷപെടുമോ????


ഈ വാർത്തയ്ക്കു പ്രമുഖ വ്യവസായി ആയ കൊചൗസെപ് ചിത്തിലപള്ളി തന്റെ ഫേസ് ബുക്ക് പേജിൽ ഇങ്ങനെ പ്രതികരിച്ചു

 I do not know how many 'modern' parents would agree with me, I do not find any big controversial element in this incident. In my school days I have done such chores. One of my friends in Japan told me that there every student has to spend 30 minutes for cleaning and beautification of their school premises. Such acts would help to build social commitment, cleanliness, empathy and dignity for every job.


Comments

  1. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹർ ഇന്ഗ്ലിഷ് മീഡിയം സ്‌കൂളിൽ UKG കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ച് പൂട്ടി എന്ന് വാർത്ത‍ - പട്ടിക്കൂട്ടിൽ കുട്ടിയെ അടച്ചിട്ടു എന്നത് തികച്ചും തെറ്റായി ഫ്രയിം ചെയ്യപ്പെട്ട ഒരു കഥയാണെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നുമാണ് അറസ്റ്റിൽ ആയ സ്കൂൾ പ്രിൻസിപ്പൽ ശശികല ടീച്ചർ ഉറപ്പിച്ച് പറയുന്നത്.

    http://www.marunadanmalayali.com/news/keralam/kudappanakunnu-school-principal-defend-s-herself-4342
    http://www.marunadanmalayali.com/news/editorial/editorial-about-media-4356

    ഇതിലെ സത്യം എന്താണെന്ന് പുറത്തു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഈ വാർത്ത‍ tv ഇൽ കണ്ടപ്പോൾ ഒട്ടും വിശ്വാസം തോന്നീല്ല ...

    എന്റെ ഭാര്യ മുൻപ് ഒരു സ്കൂളിൽ പടിപ്പിചിരുന്നപ്പോൾ അവിടെ നടന്ന ഒരു കാര്യം പറയാം .... കുട്ടികൾ പറയുന്നതിനെ കണ്ണും അടച്ചു വിശ്വസിക്കാമോ എന്നതാണ് ഞാൻ പറഞ്ഞുവരുന്നത് ... ഒരു ദിവസം അവൾ പഠിപ്പിച്ചിരുന്ന ക്ലാസ്സിലെ ഒരു കുട്ടി എന്തോ മോശം കാര്യം ഒരു പേപ്പറിൽ എഴുതി മറ്റൊരു കുട്ടിക്ക് കൊടുത്തുവിട്ടു ..അത് ആ കുട്ടിയുടെ അമ്മ സ്കൂളിൽ റിപ്പോർട്ട്‌ ചെയ്തു ..അപ്പോൾ പ്രിൻസിപ്പൽ കുട്ടിയെ വിളിപ്പിച്ചു അവൻ എത്ര ചോദിച്ചിട്ടും സത്യം പറഞ്ഞില്ല ...അവൻ എഴുതിയട്ടില്ല എന്നും പറഞ്ഞു...അവസാനം പ്രിൻസിപ്പൽ ആ കുട്ടിയുടെ നോട്ടു ബുക്ക് വരുത്തി കയ്യക്ഷരം ചെക്ക് ചെയ്തു അപ്പോൾ അവൻ സമ്മതിച്ചു .. പിന്നെ എന്തിനാണ് നേരത്തെ സത്യം പറയാഞ്ഞത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു അച്ഛനും അമ്മയും പറഞ്ഞിട്ടാണെന്ന് ..അവന്റെ അപ്പൻ ഒരു വക്കീൽ ആയിരുന്നു ...... :)

    അപ്പൊ എന്റെ ചോദ്യം ഇതാണ് ..ശെരിക്കും ഈ മാതാപിതാക്കള എന്താണ് ചെയ്യുന്നത് ? വളർത്തുകയാണോ അതോ തളർത്തുകയാണോ ?

    ReplyDelete

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപെടുത്തുക

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

കാർഷിക ക്വിസ് - Agriculture Quiz