ഇന്ത്യൻ കല്യാണങ്ങൾക്ക് പല പല കാരണങ്ങൾ - Various reasons for Indian marriages

ഇന്ത്യൻ കല്യാണങ്ങൾക്ക്  പല കാരണങ്ങൾ 

1. നിങ്ങൾക്ക്  പ്രായം ആയി വരുകയാണ്  അത് കൊണ്ട് കല്യാണം കഴിക്കേണം

2. നിങ്ങളുടെ  തലയില കഷണ്ടി കയറി തുടങ്ങിയോ , നിങ്ങള്ക്ക് തടി കൂടി തുടങ്ങിയോ , നിങ്ങളുടെ സൗന്ദര്യം കുറഞ്ഞു തുടങ്ങിയോ ..എങ്കിൽ കല്യാണം കഴിക്കേണം .

3.നിങ്ങളുടെ കൂട്ടുകാർ ഒക്കെ കല്യാണം കഴിച്ചു അത് കൊണ്ട് നിങ്ങളും  കല്യാണം കഴിക്കേണം .

4. നിങ്ങൾക്ക്  ബോറടിക്കുന്നുണ്ടോ എങ്കിൽ കല്യാണം കഴിക്കേണം .



5. സ്കൂൾ , കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു , ജോലിയായി..ഇനി പ്രത്യേകിച്ചു ഒന്നും ഇല്ല  അത് കൊണ്ട് കല്യാണം കഴിച്ചേക്കാം

6. താമസിച്ചു  കല്യാണം കഴിച്ചാൽ  ,  താമസിച്ചു  കുട്ടികൾ ഉണ്ടാകും  അത് കൊണ്ട് കല്യാണം കഴിക്കേണം

7. ഇളയ സഹോദരങ്ങൾ കല്യാണം  കഴിക്കേണം എങ്കിൽ മൂത്ത ആളുടെ കല്യാണം നടക്കേണം .

8. കുട്ടപ്പൻ  അമ്മാവനും, തോമാച്ചൻ ചേട്ടനും ,സുമതി ആന്റിയും ..പിന്നെ  മറ്റു പല ബന്ധുക്കളും  ചോദിച്ചു തുടങ്ങി  അത് കൊണ്ട് കല്യാണം കഴിച്ചേക്കാം .

9. അപ്പനും അമ്മയ്ക്കും ഒക്കെ വയസായി  ഇനി  കല്യാണം കഴിചെക്കാം ..

10. ചെറക്കനു  ജോലി പുറത്താണ് , വീട്ടില് ആരും ഇല്ല  അതു കൊണ്ട് കല്യാണം കഴിചെക്കം

11. ചെറക്കനു   ചെറിയ മാനസിക പ്രശ്നം ഉണ്ട് , കല്യാണം കഴിപ്പിച്ചാൽ ശേരിയാകും

12. പെങ്ങളെ കെട്ടിക്കാൻ കാശില്ല , ആങ്ങള ചെക്കനെ കെട്ടിച്ചാൽ കിട്ടുന്ന സ്ത്രീധനം കൊണ്ട് പെങ്ങളെ കെട്ടിക്കാം

13. വീട് പണി തീർന്നിട്ടില്ല , പൈസക്ക്  ബുദ്ധിമുട്ട് ആണ്  അതു കൊണ്ട് കല്യാണം കഴിച്ചാൽ   കിട്ടുന്ന സ്ത്രീധനം കൊണ്ട്  വീട് പണിയും  മറ്റു കടങ്ങളും തീർക്കാം .

14.  കല്യാണം കഴിക്കുക എന്നത് നമ്മുടെ ഡ്യൂട്ടി യും  ഉത്തരവാദിത്വവും  ആണ് അതുകൊണ്ട്  കല്യാണം കഴിചെക്കം

15.  മോൻ കല്യാണം കഴിച്ചു കാണണം എന്നുള്ളത്  വലിയ അപ്പൂപ്പന്റെയും  അമ്മുംമയുടെയും  ആഗ്രഹം ആയിരുന്നു .

16. മോനു അമേരികയിൽ ജോലി കിട്ടി. അവ്ടെയൊക്കെ ഭയങ്കര  ഫ്രീഡം  അല്ലെ .. ചെക്കന വല്ല കുഴീലും പൊയ് ചാടിയാലോ ..അതുകൊണ്ട്  അങ്ങോട്ടേയ്ക്ക് പോകുന്നതിനു മുൻപേ അവൻറെ  കല്യാണം നടത്തിയേക്കാം .

17. ജീവിതത്തിൽ സന്തോഷം മാത്രം മതിയോ അതുകൊണ്ട് ഒരു കല്യാണം കഴിക്കേണം  ( ഒരു ചലച്ചിത്രത്തിൽ നിന്നും കടം എടുത്തത്‌ )

18. വർഗീയത   വിളംബുകയാണെന്ന്  പറയില്ലെങ്കിൽ  ഒന്ന് കൂടി പറയാം ...മറ്റൊന്നും അല്ല  " ലവ് ജിഹാദ് ".... ഒന്നും ഉദ്ദേശിച്ചു പറഞ്ഞത് അല്ല ..ഈ വാക്ക് കുറച്ചു നാളായ്  ഈയുള്ളവൻ ഒരുപാട് കേൾക്കുന്നു ..അതോണ്ടാ ;)


ഇനി എന്നാണാവോ  നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ  തങ്ങൾക്ക്  ഒരു ഇണ  ആയും തുണ ആയും ഒരു പെണ്ണിനെ വേണം  എന്ന് തോന്നി  അവർക്ക് വേണ്ടി തന്നെ കല്യാണം കഴിക്കുക ???

നിങ്ങളുടെ വിലപ്പെട്ട കണ്ടെത്തലുകൾ കമെന്റു ചെയ്യാൻ മറക്കല്ലേ  :)


TAGS: MARRIAGES IN INDIA - REASON FOR MARRIAGES - DOWRY - MONEY - LOVE JIHAD 

എന്തിനാണ് കല്യാണം കഴിക്കുന്നത്?   ഒരു ചെറു കഥ  


Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...