ക് ക് ക്വോ മ ഡി ... ഒന്ന് ചിരിക്കു പ്ലീസ് - Funny short stories

വീട്ടിലെ മാലിന്യം ഒഴിവാക്കാൻ ഒരു എളുപ്പ വഴി.

ആദ്യം തന്നെ മാലിന്യം നല്ല ഒരു സഞ്ജിയിൽ പൊതിയുക.
അതുമായി നേരെ ഒരു ഷോപ്പിങ്ങ് മാളിൽ കയറുക.
അപ്പോൾ അവിടുത്തെ സെക്യൂരിറ്റി ചേട്ടൻ ആ സഞ്ജി അവിടെ വാങ്ങി വച്ചിട്ട് ഒരു ടോക്കൺ തരും.
കിട്ടിയ ടോക്കണുമായി ഒരൊറ്റ മുങ്ങൽ.

ഷോ-പ്ളിംഗ്-മാൾ !!!




ആമ മുയൽ ഓട്ടമൽസരം
പണ്ടത്തെ ആമ മുയൽ ഓട്ടമൽസരത്തിൽ ശെരിക്കും first ഫിനിഷ്‌ ചെയ്തത്‌ മുയൽ തന്നെ ആയിരുന്നു..
ഓടിയെത്തിയ മുയൽ ചുമ്മാ ഷോയ്ക്‌ റഫ്ഫറിയോട്‌ ചോദിച്ചു :
" ഞാൻ തന്നെ അല്ലേ first ? "
കഷ്ടകാലത്തിനു റഫ്ഫറി തമിഴൻ ആയിരുന്നു.
റഫ്ഫറി ഉറക്കെ പറഞ്ഞു :
:
:
" ആമ നീഗ താൻ first ."

അങ്ങനെ ആമ first ആയി


Disturbing bird
ഭർത്താവിന്റെ മൊബൈൽ ഫോണ്‍ ഭാര്യ ചെക്ക്‌ ചെയ്തു. അതിൽ പെണ്‍കുട്ടികളുടെ നമ്പർ ഇപ്രകാരം സേവ് ചെയ്തിരുന്നു:

New bird
Neighbour bird
Old bird
Upstair bird
Hospital bird
Insurance bird
College bird
Super market bird

ഒടുവിൽ തന്റെ നമ്പർ എങ്ങനെ സേവ് ചെയ്തിരിക്കുന്നു എന്നറിയാൻ അവർ സ്വന്തം നമ്പറിൽ നിന്ന് ഡയൽ ചെയ്തു...

ഭർത്താവിന്റെ മൊബൈലിൽ തെളിഞ്ഞു:- "Disturbing bird"


ന്യൂ ഇയർ ആഘോഷം
ഭർത്താവ് ഭാര്യോട് - ഈ ന്യൂ ഇയർ ആഘോഷിക്കണം..ഞാൻ പി .കെ യ്ക്ക് മൂന്നു ടിക്കറ്റ് എടുത്തു.... smile emoticon

ഭാര്യ - (സന്തോഷത്തോടെ )
അതാർക്കാ മൂന്നാമത്തെ ടിക്കറ്റ് ഡാർലിംഗ് ...??

ഭർത്താവ് - മൂന്നു ടിക്കെറ്റ് - നിനക്കും നിന്റെ തന്തയ്ക്കും തള്ളയ്ക്കും... colonthree emoticon മൂന്നും കൂടെ ഇപ്പോഴേ പൊയ്ക്കോ....എന്നിട്ട് വേണം എനിക്ക് ന്യൂ ഇയർ ആഘോഷിക്കാൻ... pacman emoticon

ഉഹു ഉഹു...



SSLC പേപ്പര്‍ വാല്വേഷന്‍

SSLC പേപ്പര്‍ വാല്വേഷന്‍ ചെയ്ത ടീച്ചര്‍മാരെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കില്ല. ..
ഇലക്ഷന്‍ കമ്മീഷന്‍.....
.....
......
......
എല്ലാ സ്ഥാനാര്‍ത്ഥിളും ജയിച്ചാല്‍ ശരിയാകില്ല..


നാട്ടിൻ പുറത്തെ പശുക്കളും നഗരങ്ങളിലെ പശുക്കളും തമ്മിലുള്ള വ്യത്യാസങ്ങൾ

നാട്ടിൻ പുറത്തെ പശുവിനു കഴുത്തിൽ ഇപ്പോഴും കയറുണ്ടാവും
നഗരങ്ങളിലെ പശുവിനു കയറുണ്ടാവില്ല
KAYARLESS COW
നാട്ടിന്പുറത്തെ പശു പുല്ലു തിന്നും നഗരങ്ങളിലെ പശു പ്ലാസ്റ്റിക്‌ തിന്നും


നിർത്തി പഴുപ്പിക്കൽ
യുത്ത് ഫെസ്ടിവ ­ ലിനു പോകാൻ ബസ്കാത്തുനിന്നപ ­്പോ ­­ളാണു ഇംഗ്ലീഷ് ടീച്ചർ അതുവഴി വന്നത്...
കൂടെ കുറേ അടിപൊളി പെൺപിള്ളാരും...

അടുത്തുവന്ന ടീച്ചർ : 'എവിടെ പോകുന്നു?'

ഞാന്‍ :'യൂത്ത് ഫെസ്റ്റിവലിനു പോവാ ടീച്ചറെ'..

ടീച്ചര്‍ :'എന്തൊക്കെയാ പ്രോഗ്രാംസ്?'

(കൂടെയുള്ള പെൺപിള്ളാരെ നോക്കി,ഇതാണു
ഇവരുടെ മുന്നിൽ ആളാകനുള്ള ടൈം.
നല്ലപോലെ വിരിഞ്ഞ് നിന്ന് ഞാൻ പറഞ്ഞു)

"ഇംഗ്ലീഷ് എസ്സെ, ഇംഗ്ലീഷ് സ്റ്റോറി, ഇംഗ്ലീ ഷ്
പോയം റൈറ്റിംഗ്."

ടീച്ചർ:"ആ മോഡൽ എക്സാമിന്റെ പേപ്പർ
നോക്കി വെച്ചിട്ടുണ്ട് വന്ന് വാങ്ങിച്ചേക്കണം ­ ­­
, ഇംഗ്ലീഷിനു മൂന്നര മാർക്ക് ഉണ്ട്"!!!

NB : അല്ലേലും ഈ ടീച്ചര്‍മാര്‍ എപ്പോഴും അങ്ങനെയാ..


ഉഴപ്പാളി ദിന ആഘോഷം
തമിഴ്നാട്ടില്‍ നിന്നും ഒരു സുഹൃത്ത് "ഉഴൈപ്പാളി ദിന വാഴ്ത്തുക്കള്‍" (തൊഴിലാളി ദിന ആശംസകള്‍) എന്ന് അയച്ചു....
ഞാന്‍ പറഞ്ഞു കേരളത്തില്‍ ഞങ്ങള്‍ക്ക് ഇന്ന് "ഉഴപ്പാളി ദിന ആഘോഷം" ആണെന്ന്!!!


സ്വപ്നം
രമേശ്‌ : ടോ , ഇന്നലെ രാത്രി എനിക്ക് സ്വപ്നത്തിൽ ഒരു വലിയ പണപെട്ടി കളഞ്ഞു കിട്ടി !!!

സുരേഷ് : ഓഹോ ! എന്നിട്ട് ...?

രമേശ് : പെട്ടിയിൽ 10 ലക്ഷം രൂപ ഉണ്ടായിരുന്നു !

സുരേഷ്‌ : ഹോ ! എന്നിട്ട് നീയെന്തു ചെയ്തു ?

രമേശ് : എന്തു ചെയ്യാനാ ? ഞാനത് എണ്ണി ഇരുന്നപ്പോൾ ഉറക്കമുണർന്നു പോയി !!!

സുരേഷ്‌ : കഷ്ടം ! നിനക്കത് ബാങ്കിൽ ഇട്ടിട്ടു ഉണർന്നാൽ പോരായിരുന്നോ ?

രമേശ് : മണ്ടാ ! മരമണ്ടാ ! രാത്രി ഏതെങ്കിലും ബാങ്ക് തുറക്കുമോ ?

സുരേഷ്‌ : എടാ പൊട്ടാ ! നിനക്ക് atm ൽ കയറി ഇട്ടാൽ പോരായിരുന്നോ !?

രമേശ് : പ്ലിംഗ്


24 Hrs online
ഇന്ന് തൊഴിലാളി ദിനം

8 മണിക്കൂർ Facebook
8 മണിക്കൂർ what's App
8 മണിക്കൂർ Facebook
24 Hrs online

നോ വിശ്രമം നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്

അഭിവാദ്യങ്ങൾ സഖാക്കളെ

കടപ്പാട് : ICU


Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...