എന്റെ പിഴ എന്റെ പിഴ .എന്റെ വലിയ പിഴ ..... mea culpa...mea culpa..mea maxima culpa

"അച്ചാ കുഞ്ഞു മറിയ ചേടത്തി പള്ളിയില്‍ വന്നിട്ട് വര്‍ഷം ഒന്നാകുന്നു . പള്ളിക്ക് കുടിശിക കൊടുക്കില്ല .ഒരു കാര്യത്തിലും സഹകരിക്കില്ല ..ഇങ്ങനെ ഒരാളെ എന്തിനാ ഈ ഇടവകക്ക് ..ഇന്നൊരു തീരുമാനം എടുക്കണം ......പള്ളിയുടെ മാനേജിംഗ് കമ്മറ്റിയില്‍ പള്ളി പ്രമാണി ഈ കാര്യം അവതരിപ്പിച്ചു .എല്ലാവരും അത് ഏറ്റു പിടിച്ചു ....പുറത്താക്കണം അവരെ ...എല്ലാവരും കൈ അടിച്ചു പാസാക്കി ..നാളെ തന്നെ കത്തയചോളൂ ......""രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അയച്ച കത്ത് തിരികെ എത്തി ...കുഞ്ഞു മറിയാമ്മച്ചേടത്തി ഒപ്പിട്ടു വാങ്ങിയില്ല ......തോമാ എടുക്കടാ വണ്ടി ..അച്ചോ വണ്ടി അവരുടെ വീട് വരെ പോകില്ല ..കുറെ നടക്കണം .....ആ തള്ള തനിയെ അല്ലെ താമസിക്കുന്നെ ..വിവാഹം കഴിക്കാത്തതിനാല്‍ മക്കളോ ഭര്‍ത്താവോ ഇല്ല ..അവരെ ആരെയെങ്കിലും വിട്ടു പള്ളിലോട്ടു വിളിപ്പിച്ചാ പോരെ .....എന്നാ നീയൊന്നു പോയിട്ട് വാ .........തോമാ കുഞ്ഞു മറിയയുടെ വീട്ടിലെത്തി ..
കുറെ വിളിച്ചു ...ഒരു അനക്കവും ഇല്ല ...ഇവരെവിടെ പോയ്‌ ..ആരടെങ്കിലും ചോദിക്കാം എന്ന് വച്ചാല്‍ ഈ മലയില്‍ മറ്റൊരു വീടും ഇല്ല ........ഒരു ജനല്‍ തോമാ തുറന്നു .....അകത്തേക് നോക്കിയാ തോമാ ..ഞെട്ടി പൊയ് ...ഒറ്റമുറി വീടിന്റെ അകത്തു തറയില്‍ തലയോട്ടി ഇളകി മാറി ..അസ്ഥികള്‍ ഇളകി മാറി ...ഒരു രൂപം ..അയാള്‍ സൂക്ഷിച്ചു നോക്കി ..കുഞ്ഞു മറിയ ചേടത്തി മരിച്ചിട്ട് നാളുകള്‍ ഏറെയായി .........തുണയും തണലും ഇല്ലാത്ത ഒരു പാവം സ്ത്രീയുടെ ജീവിതം അവസാനിച്ചിട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു ...പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു ...പള്ളിയില്‍ മണി മുഴങ്ങി ..ആളുകള്‍ മല കയറി ..തല്ലി കൂട്ടിയ തടി പെട്ടിയില്‍ അസ്ഥി കഷണങ്ങള്‍ വാരി കൂട്ടി പോലിസ് തന്ന നിര്‍ദേശം അനുസരിച്ച് ...കുഴിമാടത്തിലേക്ക് .....പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ഇടയില്‍....അച്ചന്‍ ഒരു കത്ത് പൊട്ടിച്ചു വായിച്ചു ഒരു വര്‍ഷം മുന്പ് തനിക്കു കൊടുത്ത് വിട്ട കത്ത് ..അതിനകത്ത് ആവലാതി പറച്ചില്‍ ആയിരിക്കുമെന്ന് കരുതി വായിക്കാന്‍ താല്പര്യം കാണിച്ചില്ല ....പ്രീയപെട്ട വികാരി അച്ചാ ...എനിക്ക് തീരെ സുഖമില്ല ..കിടപ്പിലാണ് ..അച്ചന്‍ ഇവിടെ വരെ ഒന്ന് വരണം ..എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ പേരില്‍ ഉള്ള ഈ എട്ടു സെന്റ്‌ ഭൂമിയും ഈ കൊച്ചു വീടും പള്ളിക്ക് ഞാന്‍ ഇഷ്ട്ട ദാനമായി നല്‍കുന്നു ...വേറെ ഒന്നും നല്‍കാന്‍ എന്റെ കയില്‍ ഇല്ല ........നിറഞ്ഞു വന്ന കണ്ണുനീര്‍ അച്ചന്‍ തുടച്ചു മാറ്റി ....സ്വയം കുറ്റം വിധിച്ചു ...എന്റെ പിഴ എന്റെ പിഴ .എന്റെ വലിയ പിഴ .....

കടപ്പാട് : Fr സന്തോഷ്‌ ജോര്‍ജ്

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...