ഉപ്പാ ..... ഞാൻ മലക്ക് പോകുന്നത് കണ്ടു

മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു.
''ഉപ്പാ ഞാൻ മലക്ക് പോകുന്നത് കണ്ടു.
''നേരാണോടാ മോനേ..!!'' കുട്ടി പറഞ്ഞു
തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം.
''അതെയുപ്പാ..
മദ്റസ വിട്ടു വയുമ്പോഴാ കണ്ടത്''
ഉപ്പ ഫോണിൽ കിട്ടിയവരെയൊക്ക
െ വിളിച്ചു പറഞ്ഞു.
''ൻെറ മോൻ ജമാൽ മലക്കിനെ കണ്ടു''
കേട്ടവർ കേട്ടവർ ജമാലിൻെറ
വീട്ടിലേക്കോടിയെത്തി.

മലക്കിനെ കണ്ട ജമാലിനെ ഒരുനോക്ക്
കാണാനും കൈ മുത്താനും വീട്ടിൽ
തിക്കും തിരക്കുമായി.
ജമാലിൻെറ പോക്കറ്റ് നിറഞ്ഞപ്പോൾ
മുറ്റത്ത് വലിയ ബക്കറ്റുകൾ നിരന്നു.
ആളുകൾ കാണിക്കയായി പണം
അതിലിട്ടു.
മലക്കിനെ കണ്ട ജമാലിനെ കണ്ടവരും
മുത്തിയവരും ആത്മ നിർവൃതിയോടെ
നിന്നു.
സമയം അസർ കഴിഞ്ഞു. നമസ്കാരം
കഴിഞ്ഞ് പളളിയിലെ മൗലവിയും
ജമാലിനെ കാണാൻ വീട്ടിലെത്തി.
അദ്ദേഹം ജമാലിനോട് സലാം പറഞ്ഞു.
എന്നിട്ടവനോട് ചോദിച്ചു.
''മലക്ക് പോകുന്നത് മോൻ ശരിക്കും
കണ്ടോ?''
''അതെ, മലക്ക് പോകുന്നത് ഞാൻ കണ്ടതാ''
''സത്യമാണോ?''
''സത്യം''
''എങ്ങനെയാ കണ്ടത്?''
''കഴുത്തിൽ ഒരു മാലയുണ്ട്. തലയിൽ തുണി
കൊണ്ടുളള വലിയൊരു ഭാണ്ഢമുണ്ട്. കറുത്ത
മുണ്ടാണ് ഉടുത്തത്. 'സാമിയേ അയ്യപ്പോ
അയ്യപ്പോ സാമിയേ..'ന്ന് വിളിച്ചു
പറയുന്നുണ്ട്''
ജമാലിൻെറ മറുപടി കേട്ട് മുത്താൻ
വന്നവർ അന്തം വിട്ട് വിരൽ മൂക്കത്ത്
വെക്കണോ മൂക്കിലിടണോ എന്ന്
ശങ്കിച്ചു.
നിമിഷങ്ങൾ കൊണ്ട് വീട് ശൂന്യം.
ജമാലിൻെറ ഉപ്പ 'രണ്ടിനു' പോയി.
ജമാൽ കളവൊന്നും പറഞ്ഞിട്ടില്ല.
മലക്ക് പോകുന്നത് കണ്ടൂന്നാണ് പറഞ്ഞത്.
ഒരു വാർത്ത കേട്ടാൽ കേട്ടപാതി
കേൾക്കാത്ത പാതി എടുത്തു
ചാടുന്നവർക്ക് ഈ കഥയിൽ ഗുണപാഠമുണ്ട്

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...