കമ്മ്യൂണിസത്തിനോട് അവന് വെറുപ്പാണത്രേ...


പണ്ട് വടക്കേ തൊടിയിൽ കുണ്ടുകുത്തി ഇല വിരിച്ച് പഴം കഞ്ഞി വാരി തിന്നിരുന്ന അവന്റെ അച്ചനപ്പൂപ്പൻമാർക്ക് നാലാളുടെ ഇടയിൽ ഇലയിട്ട് ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചത് കമ്മൂണിസ്റ്റ്കാരായിരുന്നു.
നഗ്നമായ അവന്റെ അമ്മയമ്മുമ്മമാരുടെ മാറിൽ ചെങ്കൊടി പുതപ്പിച്ച് നാണം മറക്കാൻ പഠിപ്പിച്ചതും കമ്മ്യൂണിസ്റ്റ്കാരായിരുന്നു.

കല്ലിനെയും മുള്ളിനേയും ആരാധിച്ചിരുന്ന അവന്റെ പൂർവ്വികർക്ക് അമ്പല നടകൾ തളളിത്തുറന്നതും, ജൻമി നടന്ന വഴിയിലൂടെ അവരെ കൈ പിടിച്ചു നടത്തിയതും കമ്മുണിസ്റ്റ്കാരായിരുന്നു.
നീ വിതക്കുന്ന വയലും, നീ തല ചായ്ക്കുന്ന കൂരയും നിന്‍റേതാണെന്ന് പറഞ്ഞു തന്നത് കമ്മ്യൂണിസ്റ്റ്കാരല്ലേ?
ഇന്നവൻ പറയുന്നു കമ്മ്യൂണിസം പഴഞ്ചനാണെന്ന് അവനാഗ്രഹിക്കുന്നത് അടിമത്വത്തിന്റെ പഴഞ്ചൻ കൂച്ചുവിലങ്ങാണത്രേ.
ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും ആരുതന്നെ തകർക്കാൻ ശ്രമിച്ചാലും പതറില്ല ഞങ്ങൾ...
കാരണം ഒരുപാട് അതിക്രമങ്ങൾ അതിജീവിച്ച ചെങ്കൊടിയാണ് ഞങ്ങളുടെ കയ്യിൽ......


------ലാൽസലാം

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...