പാവം ഞാന്‍...... എല്ലാം ഞാന്‍ മറന്നു!

വീട്ടില്‍ ടെലിവിഷന്‍ വന്നപ്പോള്‍ ഞാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ മറക്കുകയായിരുന്നു. വീടിന്‍റെ വാതില്‍പ്പടിയില്‍ കാര്‍ വന്നപ്പോള്‍ നടക്കാനും മറന്നുതുടങ്ങി..!

മോബൈല്‍ഫോണ്‍ കിട്ടിയപ്പോള്‍ കത്തുകള്‍ എഴുതാന്‍ മറന്നു.പിന്നീട് കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ സ്പെല്ലിംഗ്കളും ഞാന്‍ മറന്നു. വീട്ടില്‍ എയര്‍കണ്ടീഷന്‍ വന്നപ്പോള്‍ മരങ്ങളുടെ തണലിലെ ഇളം കാറ്റും മറന്നു..!!


പിന്നീട് എന്‍റെ ജീവിതംവന്‍നഗരത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ മണ്ണിന്‍റെ ഗന്ധം ഞാന്‍ മറന്നു.ബാങ്കുകളില്‍ പണമിടപാട് തുടങ്ങിയപ്പോള്‍ പണത്തിന്‍റെ മൂല്യം മറന്നു. കൃത്രിമ സുഗന്ധലേപനങ്ങള്‍ ആസ്വദിച്ച് തുടങ്ങിയപ്പോള്‍ പുഷപങ്ങളുടെസുഗന്ധവും സൌന്ദര്യവും ഞാന്‍ മറന്നു..! 

ഫാസ്റ്റ്ഫുഡ്‌ കഴിച്ചുതുടങ്ങിയ ശേഷം എനിക്ക്, ദോശയുടെയും , ചട്ണിയുടെയും പായസത്തിന്റേയും രുചികള്‍ അപ്രാപ്യങ്ങളായി..!!

അവസാനം വാട്ട്സ്ആപ്പും കിട്ടിയപ്പോള്‍ ഞാന്‍ സംസാരിക്കാന്‍ പോലും മറന്നു. ഇപ്പോള്‍ ഫേസ്ബുക്ക്‌ കൂടിയായപ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കൂടി മറന്നു..!!

പാവം ഞാന്‍..!!

Comments

Popular posts from this blog

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും - Names of kerala spices in English and Malayalam

കുഴിയാന തുമ്പിയാകുന്നത് കാണണോ???? - life cycle of antlion Video

അമിത മദ്യപാനി ആണോ നിങ്ങള്‍, എങ്കില്‍ ഇതൊന്ന് ശ്രമിച്ചു നോക്കൂ! - If you are an Alcoholic, try this...